Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Todays Story

ഇ​രി​ട്ടി പോ​ലീ​സ് കേ​ര​ള​ത്തി​ൽ ന​മ്പ​ർ വ​ൺ...

1948ൽ ​മ​ട്ട​ന്നൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ ഭാ​ഗ​മാ​യി​രു​ന്ന ഇ​രി​ട്ടി​യി​ൽ 1952ലാ​ണ് ആ​ദ്യ​ത്തെ പോ​ലീ​സ് ഔ​ട്ട്പോ​സ്റ്റ് സ്ഥാ​പി​ക്ക​പ്പെ​ടു​ന്ന​ത്. ഒ​രു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ ത​ന്നെ 1953ൽ ​ഇ​രി​ട്ടി പോ​ലീ​സ് സ്റ്റേ​ഷ​ൻ ആ​യി പ​രി​ഗ​ണി​ക്ക​പ്പെ​ട്ടു.

1974ലാ​ണ് പാ​യം പ​ഞ്ചാ​യ​ത്തി​ലെ 1.6 ഏ​ക്ക​ർ സ്ഥ​ല​ത്ത് ഇ​ന്നു​കാ​ണു​ന്ന പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ ആ​ദ്യ കെ​ട്ടി​ടം നി​ർ​മി​ച്ച​ത്. കീ​ഴു​ർ, പാ​യം, വി​ള​മ​ന, അ​യ്യ​ൻ​കു​ന്നി​ലെ പാ​ല​ത്തും​ക​ട​വ്, ക​ച്ചേ​രി​ക്ക​ട​വ് വാ​ർ​ഡു​ക​ളും ചേ​ർ​ന്ന് 72.42 സ്‌​ക്വ​യ​ർ കി​ലോ​മീ​റ്റ​റാ​ണ് ഇ​രി​ട്ടി പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ പ​രി​ധി.

ക​ണ്ണൂ​ർ ജി​ല്ല​യെ ക​ർ​ണാ​ട​ക​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന പ്ര​ധാ​ന ചെ​ക്പോ​സ്റ്റു​ക​ളി​ൽ ഒ​ന്നാ​യ കൂ​ട്ടു​പു​ഴ ഉ​ൾ​പ്പ​ടെ വ​ള​രെ പ്ര​ധാ​ന​പെ​ട്ട സ്ഥ​ല​ങ്ങ​ൾ ഇ​രി​ട്ടി സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ണ്ട്.

2013ലാ​ണ് ഇ​രി​ട്ടി, ഉ​ളി​ക്ക​ൽ, ആ​റ​ളം, ക​രി​ക്കോ​ട്ട​ക്ക​രി, ഇ​രി​ക്കൂ​ർ തു​ട​ങ്ങി അ​ഞ്ചു പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾ ചേ​ർ​ന്ന് ഇ​രി​ട്ടി ഡി​വൈ​എ​സ്പി​യു​ടെ ഓ​ഫി​സ് നി​ല​വി​ൽ വ​ന്ന​ത്.

കേ​ര​ള​ത്തി​ൽ ന​മ്പ​ർ വ​ൺ

ന​വം​ബ​റി​ൽ കേ​ര​ള​ത്തി​ലെ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ കേ​ന്ദ്ര അ​ഭ്യ​ന്ത​ര വ​കു​പ്പി​ൽ നി​ന്നു​ള്ള മൂ​ന്നം​ഗ സം​ഘം നേ​രി​ട്ടെ​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളു​ടെ​യും സ​ർ​വേ​ക​ളു​ടെ​യും അ​ടി​സ്‌​ഥാ​ന​ത്തി​ലാ​ണ് കേ​ര​ള​ത്തി​ൽ 564 പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്നും ഇ​രി​ട്ടി​യെ ന​മ്പ​ർ വ​ൺ ആ​യി പ്ര​ഖ്യാ​പി​ച്ച​ത്. 2025 വ​ർ​ഷ​ത്തി​ൽ സ്റ്റേ​ഷ​നി​ൽ ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​യി​രു​ന്നു അം​ഗീ​കാ​രം ല​ഭി​ച്ച​ത്.

ക്ര​മ​സ​മാ​ധാ​ന പാ​ല​നം, കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ എ​ണ്ണം, കു​റ്റ​കൃ​ത്യ​ങ്ങ​ൾ നി​യ​ന്ത്രി​ക്ക​ൽ, മോ​ഷ​ണം ത​ട​യ​ൽ, കു​റ്റ​വാ​ളി​ക​ളെ ക​ണ്ടെ​ത്തി പി​ടി​കൂ​ട​ൽ, സ്റ്റേ​ഷ​നി​ൽ എ​ത്തു​ന്ന പ​രാ​തി​ക​ളു​ടെ തീ​ർ​പ്പാ​ക്ക​ൽ, സ്റ്റേ​ഷ​ൻ കെ​ട്ടി​ട​വും പ​രി​സ​ര​വും സം​ര​ക്ഷ​ണം, ഓ​ഫീ​സി​ന്‍റെ കൃ​ത്യ​മാ​യ പ്ര​വ​ർ​ത്ത​ന രീ​തി, സ്റ്റേ​ഷ​ൻ സം​ബ​ധ​മാ​യ വി​വ​ര​ങ്ങ​ൾ സൂ​ക്ഷി​ക്കു​ന്ന​ത് എ​ന്നി​വ​യെ​ല്ലാം പ​രി​ഗ​ണി​ച്ച​യി​രു​ന്നു കേ​ന്ദ്ര സം​ഘം കേ​ര​ള​ത്തി​ൽ ഇ​രി​ട്ടി​യെ ന​മ്പ​ർ വ​ൺ ആ​യി പ്ര​ഖ്യാ​പി​ച്ച​ത്.

മൂ​ന്നു ടീ​മു​ക​ളാ​യി തി​രി​ഞ്ഞ് പ്ര​വ​ർ​ത്ത​നം

കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ നാ​ദാ​പു​രം ഡി​വൈ​എ​സ്പി​യാ​യി പ്ര​മോ​ഷ​ൻ ല​ഭി​ച്ച അ​ന്ന​ത്തെ ഇ​രി​ട്ടി എ​സ്എ​ച്ച്ഒ കു​ട്ടി​കൃ​ഷ്ണ​നാ​ണ് പു​ര​സ്കാ​ര​ത്തി​ന് ആ​വ​ശ്യ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ക്രോ​ഡീ​ക​രി​ച്ച​ത്.

സ്റ്റേ​ഷ​ൻ സം​ബ​ന്ധ​മാ​യ വി​വ​ര​ങ്ങ​ളു​ടെ ഏ​കീ​ക​ര​ണം, ഓ​ഫി​സ് കെ​ട്ടി​ട​ത്തി​ന്‍റെ മോ​ടി​പി​ടി​പ്പി​ക്ക​ൽ, ഓ​ഫി​സി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഏ​കീ​ക​ര​ണം എ​ന്നീ മൂ​ന്ന് ഗ്രു​പ്പു​ക​ളി​യി തി​രി​ച്ചാ​യി​രു​ന്നു പ്ര​വ​ർ​ത്ത​നം.

നി​ശ്ച​യി​ക്ക​പ്പെ​ട്ട സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ പ്ര​വ​ർ​ത്ത​ങ്ങ​ൾ കൃ​ത്യ​മാ​യി ഏ​കോ​പി​പ്പി​ച്ച​താ​ണ് ഒ​ന്നാം സ്ഥാ​ന​ത്തേ​ക്ക് ഇ​രി​ട്ടി സ്റ്റേ​ഷ​നെ എ​ത്തി​ച്ച​ത്.

കു​റ്റാ​ന്വേ​ഷ​ണ മി​ക​വും മ​യ​ക്കു​മ​രു​ന്നി​നെ​തി​രെ​യു​ള്ള പ്ര​വ​ർ​ത്ത​ന​വും

സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന ചെ​റു​തും വ​ലു​തു​മാ​യ കേ​സു​ക​ൾ കൃ​ത്യ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ പ്ര​തി​ക​ളെ ക​ണ്ടെ​ത്തു​ന്ന അ​ന്വേ​ഷ​ണ മി​ക​വ് ഇ​രി​ട്ടി പോ​ലീ​സ് പ​ല​ത​വ​ണ തെ​ളി​യി​ച്ചി​ട്ടു​ണ്ട്. കൂ​ട്ടു​പു​ഴ ചെ​ക്ക്പോ​സ്റ്റ് കേ​ന്ദ്രീ​ക​രി​ച്ച് 20ല​ധി​കം മ​യ​ക്കു​മ​രു​ന്ന് കേ​സു​ക​ൾ ഇ​രി​ട്ടി പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ക​ളെ ഉ​ൾ​പ്പെ​ടെ പി​ടി​കൂ​ടി​യി​ട്ടു​ണ്ട്.

കൂ​ട്ടു​പു​ഴ എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ഉ​ൾ​പ്പ​ടെ വാ​ഹ​ന​വു​മാ​യി ക​ട​ന്നു​ക​ള​ഞ്ഞ മ​യ​ക്കു​മ​രു​ന്ന് കേ​സി​ലെ പ്ര​തി​യെ പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടി​യ​ത്, ബി​എ​സ്എ​ൻ​എ​ൽ ഓ​ഫി​സി​ൽ മോ​ഷ​ണം ന​ട​ത്തി​യ അ​ന്ത​ർ​സം​സ്ഥാ​ന പ്ര​തി​യെ സൂ​ക്ഷ്മ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ പി​ടി​കൂ​ടി​യ​ത്,

ഇ​രി​ട്ടി​യി​ലെ ജ്വ​ല്ല​റി​യി​ൽ നി​ന്നും പ​ട്ടാ​പ​ക​ൽ മോ​ഷ​ണം ന​ട​ത്തി​യ പ്ര​തി​ക​ളെ ര​ണ്ടു​വ​ർ​ഷ​ത്തി​ന് ശേ​ഷം പി​ടി​കൂ​ടി​യ​ത്, ഇ​രി​ട്ടി​യി​ലെ സ്ഥാ​പ​ന​ങ്ങ​ളി​ലും ആ​രാ​ധ​ന ആ​ല​യ​ങ്ങ​ളി​ലും മോ​ഷ​ണം ന​ട​ത്തി​യ പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്, മ​ര​വ്യാ​പാ​രി​ക​ളെ ക​ബി​ളി​പ്പി​ക്കു​ന്ന കു​പ്രി​ദ്ധ മോ​ഷ്ടാ​വി​നെ ത​ന്ത്ര​പ​ര​മാ​യി പി​ടി​കൂ​ടി​യ​ത് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ളാ​ണ് ഇ​രി​ട്ടി പോ​ലീ​സി​ന്‍റെ കൃ​ത്യ​മാ​യ നീ​ക്ക​ത്തി​ലൂ​ടെ തെ​ളി​യി​ക്ക​പ്പെ​ട്ട​ത്.

ക​ർ​മ​നി​ര​ത​രാ​യി 53 അം​ഗ സേ​ന

ഇ​രി​ട്ടി​എ​സ്എ​ച്ച്ഒ മെ​ൽ​ബി​ൻ ജോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ​മാ​രാ​യ കെ. ​ഷ​റ​ഫു​ദ്ദീ​ൻ, റെ​ജി സ്‌​ക​റി​യ, ടി.​ജി. അ​ശോ​ക​ൻ, മു​ഹ​മ്മ​ദ് ന​ജ്‌​മി ഉ​ൾ​പ്പെ​ടെ 53 പേ​രാ​ണ് ഇ​രി​ട്ടി സ്‌​റ്റേ​ഷ​ൻ സേ​ന​യി​ൽ ഉ​ള്ള​ത്.


ഇ​രി​ട്ടി ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ എ​ടു​ത്തു​പ​റ​യേ​ണ്ട മ​റ്റൊ​രു പ്ര​വൃ​ത്തി അ​വാ​ർ​ഡി​ന് പ​രി​ഗ​ണി​ച്ച​ത​ല്ലെ​ങ്കി​ലും എ​ന്നും ഓ​ർ​മി​ക്കേ​ണ്ട​താ​ണ്. കി​ളി​യ​ന്ത​റ​യി​ൽ വ​ച്ചു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ചെ​ന്നൈ സ്വ​ദേ​ശി യു​വാ​വ് ചെ​ന്നൈ​യി​ൽ ചി​കി​ത്സ​യി​ൽ ഇ​രി​ക്കു​മ്പോ​ൾ മ​ര​ണ​പ്പെ​ട്ടി​രു​ന്നു.

കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത് ഇ​രി​ട്ടി സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ആ​യി​രു​ന്ന​തു​കൊ​ണ്ട് ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ ഇ​രി​ട്ടി​യി​ൽ നി​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ ചെ​ന്നൈ​യി​ൽ എ​ത്തേ​ണ്ട​തു​ണ്ട്.

ചു​രു​ങ്ങി​യ​ത് ര​ണ്ടു​ദി​വ​സ​ത്തെ ന​ട​പ​ടി​ക്ര​മ​ണ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യാ​ൽ മാ​ത്ര​മേ രേ​ഖ​ക​ൾ ഉ​ൾ​പ്പെ​ടെ മ​ല​യാ​ള​ത്തി​ൽ നി​ന്നും ഇം​ഗ്ലീ​ഷി​ലേ​ക്ക് മാ​റ്റി ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യു​ക​യു​ള്ളു.

എ​ന്നാ​ൽ, മ​ണി​ക്കൂ​റു​ക​ൾ​കൊ​ണ്ട് എ​ല്ലാ പ്ര​വൃ​ത്തി​ക​ളും പൂ​ർ​ത്തി​യാ​ക്കി എ​സ്ഐ റെ​ജി സ്ക​റി​യ​യെ ഫ്ലൈ​റ്റി​ൽ ചെ​ന്നൈ​യി​ലേ​ക്ക് അ​യ​ച്ച് 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി കു​ടും​ബ​ത്തി​ന് മൃ​ത​ശ​രീ​രം വി​ട്ടു​കൊ​ടു​ക്കാ​ൻ കാ​ണി​ച്ച പ്ര​വ​ർ​ത്ത​നം ഏ​റെ പ്ര​ശം​സ​ക്ക് കാ​ര​ണ​മാ​യി​രു​ന്നു. എ. ​കു​ട്ടി​കൃ​ഷ്‌​ണ​ൻ ത​ന്നെ​യാ​യി​രു​ന്നു അ​ന്നും എ​സ്എ​ച്ച്ഒ.

മ​റ്റൊ​രു നേ​ട്ട​മാ​ണ് ഇ​രി​ട്ടി പോ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പ​ത്തെ "അ​ന്നം അ​ഭി​മാ​നം' പ​ദ്ധ​തി. ഇ​രി​ട്ടി​യി​ൽ എ​ത്തു​ന്ന​വ​ർ​ക്ക് ഭ​ക്ഷ​ണം ഇ​ല്ലാ​തെ ബു​ദ്ധി​മു​ട്ടു​ന്ന​വ​ർ​ക്ക് ക​ഴി​ഞ്ഞ ര​ണ്ടു​വ​ർ​ഷ​മാ​യി ഭ​ക്ഷ​ണം ന​ൽ​കി​പ്പോ​രു​ന്ന ഈ ​പ​ദ്ധ​തി മ​റ്റൊ​രു അം​ഗീ​കാ​ര​മാ​ണ്.

സം​സ്‌​ഥാ​ന പോ​ലീ​സ് മേ​ധാ​വി​യു​ടെ അ​ടു​ത്ത ക്രൈം ​കോ​ൺ​ഫ​റ​ൻ​സി​ൽ വ​ച്ച് ഇ​രി​ട്ടി എ​സ്എ​ച്ച്ഒ പു​ര​സ്ക്‌​കാ​രം ഏ​റ്റു​വാ​ങ്ങും.

Todays Story

പു​ഴ​യ​റി​വു​ക​ളി​ല്‍ പ​ഠി​ക്കാ​നു​ണ്ടേ​റെ

തോ​ട്ടു​മീ​നു​ക​ളെ​പ്പ​റ്റി​യും അ​വ​യെ പി​ടി​ക്കു​ന്ന പ​ര​മ്പ​രാ​ഗ​ത രീ​തി​ക​ളെ​പ്പ​റ്റി​യും നാ​മ​വ​ശേ​ഷ​മാ​യ മ​ത്സ്യ​വം​ശ​ങ്ങ​ളെ​പ്പ​റ്റി​യും കേ​ര​ള​ത്തി​ലാ​ദ്യ​മാ​യൊ​രു പ​ഠ​നം ന​ട​ക്കു​ന്നു.

തോ​ട​രി​ക് വാ​ട്സാ​പ്പ് ഗ്രൂ​പ്പ് പ​രി​സ്ഥി​തി സം​ഘ​ട​ന​യാ​യ സീ​ക്കു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ​യ്യ​ന്നൂ​രും പ​രി​സ​ര​ങ്ങ​ളി​ലു​മാ​യി സ​ര്‍​വേ ന​ട​ത്തു​ന്ന​ത്. നാ​ട​ന്‍ മ​ത്സ്യ​ങ്ങ​ളു​ടെ വം​ശ​നാ​ശം എ​ങ്ങി​നെ ത​ട​യാ​മെ​ന്നും മ​ത്സ്യ ഉ​ദ്പാ​ദ​നം എ​ങ്ങി​നെ വ​ര്‍​ധി​പ്പി​ക്കാ​മെ​ന്ന​തി​നെ​പ്പ​റ്റി​യും ഇ​വ​ര്‍ പ​ഠ​നം ന​ട​ത്തി.

അ​തി​ഗു​രു​ത​ര​മാ​യ പാ​രി​സ്ഥി​തി​ക പ്ര​തി​സ​ന്ധി​ക​ളാ​ണ് പു​ഴ​ക​ളും തോ​ടു​ക​ളും നേ​രി​ടു​ന്ന​ത്. പു​ഴ​യെ​ന്ന​ത് കേ​വ​ലം ജ​ല​പ്ര​വാ​ഹ​മ​ല്ലെ​ന്നും അ​നേ​കം ജീ​വ​ജാ​ല​ങ്ങ​ളു​ടെ ആ​വാ​സ വ്യ​വ​സ്ഥ​യാ​ണെ​ന്നും ഓ​ര്‍​മി​ക്കേ​ണ്ട​തു​ണ്ട്.

മ​ത്സ്യ ഉ​ദ്പാ​ദ​ന​ത്തി​നാ​യി ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക​ളി​ല്‍ പ​ല​തും വി​പ​രീ​ത​ഫ​ല​മാ​ണ് ന​ല്‍​കു​ന്ന​ത്. ഉ​ള്‍​ന​ട​ന്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ വീ​ടു​ക​ളി​ലെ അ​ടു​പ്പു​ക​ള്‍ പ​ല​ദി​വ​സ​ങ്ങ​ളി​ലും പു​ക​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണു​ള്ള​ത്.

തോ​ടു​ക​ളി​ല്‍ മ​ത്സ്യ​ങ്ങ​ള്‍​ക്ക് ജീ​വി​ക്കാ​ന്‍ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​യി. ഇ​തി​ന്‍റെ​യെ​ല്ലാം പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പ​ഠ​നം ന​ട​ത്തി​യ​തെ​ന്ന് തോ​ട​രി​ക് ഗ്രൂ​പ് ക​ണ്‍​വീ​ന​ര്‍ സി. ​ദി​വാ​ക​ര​ന്‍ പ​റ​യു​ന്നു.

പ​ല​വി​ധ കാ​ര​ണ​ങ്ങ​ളാ​ല്‍ ന​മു​ക്ക് ന​ഷ്ട​പ്പെ​ട്ട നാ​ട​ന്‍ മ​ത്സ്യ ഇ​ന​ങ്ങ​ളെ​യും അ​വ ന​ഷ്ട​പ്പെ​ടാ​നി​ട​യാ​ക്കി​യ കാ​ര​ണ​ങ്ങ​ളും ഇ​വ​യു​ടെ സ്ഥാ​ന​ത്തേ​ക്ക് കു​ടി​യേ​റി​യ വി​ദേ​ശ മ​ത്സ്യ​ഇ​ന​ങ്ങ​ളെ​യും തോ​ട്ടു​മീ​നു​ക​ളു​ടെ സ്വ​ഭാ​വ വി​ശേ​ഷ​ങ്ങ​ളെ​പ്പ​റ്റി​യു​മു​ള്ള പ​ഠ​ന​മാ​ണ് സീ​ക്കു​മാ​യി സ​ഹ​ക​രി​ച്ച് മു​പ്പ​തോ​ളം പേ​ര്‍ ന​ട​ത്തി​യ​ത്.

ബെ​ന്‍റു​ക​ളും ജോ​യി​ന്‍റു​ക​ളു​മി​ട്ട് വെ​ള്ളം ക​യ​റാ​താ​ക്കി​യ പി​വി​സി പൈ​പ്പു​ക​ളും കാ​റി​ന്‍റെ​യും ലോ​റി​യു​ടെ​യും കാ​റ്റു​നി​റ​ച്ച ട്യൂ​ബു​ക​ളു​മു​പ​യോ​ഗി​ച്ചു​ണ്ടാ​ക്കി​യ നാ​ലു​പേ​ര്‍​ക്ക് ക​യ​റാ​വു​ന്ന തോ​ണി​യു​ണ്ടാ​ക്കി​യാ​യി​രു​ന്നു വെ​ള്ള​ത്തി​ലെ പ​ഠ​നം.

മൂ​ന്നു​മാ​സ​ത്തെ മ​ത്സ്യ നി​രീ​ക്ഷ​ണ​ത്തി​നും സ​ര്‍​വേ​യ്ക്കും ശേ​ഷം പു​ഴ​യ​റി​വു​ള്ള​വ​രു​മാ​യി ന​ട​ത്തി​യ ച​ര്‍​ച്ച​ക​ള്‍ സ​ര്‍​വേ​യി​ല്‍ ക​ണ്ടെ​ത്തി​യ വി​വ​ര​ങ്ങ​ള്‍ അ​ര​ക്കി​ട്ടു​റ​പ്പി​ക്കു​ന്ന​താ​യി​രു​ന്നു.

ക​വ്വാ​യി​പ്പു​ഴ​യു​ടെ പ്ര​ധാ​ന കൈ​വ​ഴി​യാ​യ വെ​ള്ളൂ​ര്‍​പ്പു​ഴ​യി​ലെ നാ​ട​ന്‍ മീ​നു​ക​ളെ​ക്കു​റി​ച്ചും അ​വ​യെ വെ​റും കൈ​കൊ​ണ്ട് പി​ടി​ച്ചെ​ടു​ക്കു​ന്ന പ​ര​മ്പ​രാ​ഗ​ത രീ​തി​ക​ളെ​ക്കു​റി​ച്ചും അ​ര​നൂ​റ്റാ​ണ്ടി​ലേ​റെ​ക്കാ​ല​ത്തെ പു​ഴ​യ​റി​വു​ക​ളു​ള്ള​വ​രാ​ണ് അ​നു​ഭ​വ​ങ്ങ​ള്‍ പ​ങ്കു​വ​ച്ച​ത്.

നാ​ട​ന്‍ മ​ത്സ്യ​ങ്ങ​ള്‍ അ​പ്ര​ത്യ​ക്ഷ​മാ​കു​ന്നു

ക​രി​ങ്കു​ഴി പാ​ല​ത്തി​ന് കീ​ഴി​ല്‍ ന​ട​ത്തി​യ പു​ഴ​യ​റി​വ് പ​ങ്കു​വ​യ്ക്ക​ല്‍ പ​രി​പാ​ടി​യി​ല്‍ മീ​നു​ക​ളു​ടെ സ്വ​ഭാ​വ വി​ശേ​ഷ​ങ്ങ​ളെ​പ്പ​റ്റി​യു​ള്ള നാ​ട്ട​റി​വു​ക​ളാ​ണ് പ്ര​ധാ​ന​മാ​യും പ​ങ്കു​വ​യ്ക്ക​പ്പെ​ട്ട​ത്.

വെ​ള്ളൂ​ര്‍ പു​ഴ​യി​ല്‍ ഒ​രു കാ​ല​ത്ത് സു​ല​ഭ​മാ​യി​രു​ന്ന മ​ണ​ക്കൊ​ട്ട​ന്‍, ക​രി​ങ്കു​രു​ട​ന്‍ എ​ന്നീ മീ​നു​ക​ള്‍ പൂ​ര്‍​ണ​മാ​യും അ​പ്ര​ത്യ​ക്ഷ​മാ​യ​താ​യും നാ​ട​ന്‍ മു​ഷു​വും കാ​ട​നും പു​ല്ല​നും(​കു​റു​വ) അ​ത്യ​പൂ​ര്‍​വ മ​ത്സ്യ​ങ്ങ​ളാ​യി മാ​റി​യ​താ​യും പ​ഠ​ന​ത്തി​ല്‍ ക​ണ്ടെ​ത്തി.

ആ​ഫ്രി​ക്ക​ന്‍ മു​ഷു​വാ​ണ് നാ​ട​ന്‍ മു​ഷു​വി​നെ ഇ​ല്ലാ​താ​ക്കി​യ​ത്. അ​തേ​സ​മ​യം തി​ലോ​പ്പി​യ, ആ​ഫ്രി​ക്ക​ന്‍ മു​ഷു, വി​യ​റ്റ്‌​നാം ക​യ്ച​ല്‍, അ​നാ​ബ​സ് എ​ന്നീ അ​ധി​നി​വേ​ശ മ​ത്സ്യ​ങ്ങ​ള്‍ കൂ​ടി​വ​രു​ന്ന​താ​യും ച​ര്‍​ച്ച​യി​ല്‍ വി​ല​യി​രു​ത്ത​പ്പെ​ട്ടു.

മു​ന്‍​കാ​ല​ങ്ങ​ളി​ല്‍ സു​ല​ഭ​വും ഇ​ന്ന് അ​സു​ല​ഭ​വു​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന നാ​ട​ന്‍ ക​യ്ച​ലും (വ​രാ​ല്‍) വി​യ​റ്റ്‌​നാം ക​യ്ച​ലു​മാ​യി ക്രോ​സിം​ഗ് ന​ട​ക്കു​ന്ന​താ​യും സ​ര്‍​വേ​യി​ല്‍ ക​ണ്ടെ​ത്തി.

മ​ത്സ്യ​സ​മ്പ​ത്ത് വ​ര്‍​ധി​പ്പി​ക്കാ​നെ​ന്ന പേ​രി​ല്‍ സ​ര്‍​ക്കാ​ര്‍ സം​വി​ധാ​ന​ത്തി​ലൂ​ടെ നി​ക്ഷേ​പി​ക്ക​പ്പെ​ടു​ന്ന വി​ദേ​ശ​യി​ന​ങ്ങ​ള്‍ നാ​ട​ന്‍ ക​യ്ച​ലി​ന്‍റെ വം​ശ​ശു​ദ്ധി​യും നി​ല​നി​ല്‍​പ്പു​ത​ന്നെ​യും അ​പ​ക​ട​ത്തി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണെ​ന്ന ആ​ശ​ങ്ക​യാ​ണ് ച​ര്‍​ച്ച​യി​ലു​യ​ര്‍​ന്ന​ത്.

മു​പ്പ​തോ​ളം ശു​ദ്ധ​ജ​ല​മ​ത്സ്യ​ങ്ങ​ള്‍ സു​ല​ഭ​മാ​യി​രു​ന്നി​ട​ത്ത് പ​തി​ന​ഞ്ചോ​ളം മ​ത്സ്യ​ങ്ങ​ളേ ഇ​പ്പോ​ള്‍ ല​ഭ്യ​മാ​കു​ന്നു​ള്ളൂ എ​ന്നും കേ​ര​ള​ത്തി​ലെ ത​ന​തു​മ​ത്സ്യ​മാ​യ മ​ഞ്ഞ​ളേ​ട്ട​യു​ടെ(​മ​ഞ്ഞ​ക്കൂ​രി) എ​ണ്ണ​ത്തി​ല്‍ ഈ ​വ​ര്‍​ഷം ഗ​ണ്യ​മാ​യ വ​ര്‍​ധ​ന​വ് ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും പ​ഠ​ന​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കു​ന്ന ദി​വാ​ക​ര​ന്‍ പ​റ​ഞ്ഞു.

അ​ത്യ​പൂ​ര്‍​വ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന 23 ഇ​നം നാ​ട​ന്‍ മ​ത്സ്യ​ങ്ങ​ളു​ടെ ഫോ​ട്ടോ​യെ​ടു​ക്കാ​നാ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

 

Todays Story

കേ​ര​ള​ത്തി​ന്‍റെ ക​രു​ത​ലാ​ണ് ഹ​രി​ത​ക​ര്‍​മ്മ​സേ​ന

കേ​ര​ളം ക്ലീ​നാ​ക്കു​ന്ന വ​നി​താ ഹ​രി​ത​ക​ര്‍​മ സേ​ന​യു​ടെ അം​ഗ​ബ​ലം 36,000 പി​ന്നി​ടു​ന്നു. അ​പ്പാ​ര്‍​ട്ട്‌​മെ​ന്‍റു​ക​ള്‍ ഉ​ള്‍​പ്പെ​ടെ സം​സ്ഥാ​ന​ത്തെ 86 ല​ക്ഷം പാ​ര്‍​പ്പി​ട​ങ്ങ​ളി​ലും 2.57 ല​ക്ഷം സ്ഥാ​പ​ന​ങ്ങ​ളി​ലും​നി​ന്ന് പ്ര​തി​വ​ര്‍​ഷം 6.5 ല​ക്ഷം ട​ണ്‍ മാ​ലി​ന്യം സം​ഭ​രി​ച്ച് സം​സ്‌​ക​രി​ക്കു​ന്ന ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ശു​ചീ​ക​ര​ണ സേ​ന​യാ​ണ് ഇ​വി​ട​ത്തെ ഹ​രി​ത​ക​ര്‍​മ​സേ​ന.

കു​ടും​ബ​ശ്രീ മി​ഷ​നു കീ​ഴി​ല്‍ 2017ല്‍ ​ആ​രം​ഭി​ച്ച ഹ​രി​ത​ക​ര്‍​മ​സേ​ന ഇ​പ്പോ​ള്‍ ഇ​ല​ക്‌​ട്രോ​ണി​ക് മാ​ലി​ന്യ ശേ​ഖ​ര​ണ​ത്തി​ലൂ​ടെ മ​റ്റൊ​രു മു​ന്നേ​റ്റം​കൂ​ടി കു​റി​ച്ചി​രി​ക്കു​ന്നു. ഇ​ക്കൊ​ല്ലം അ​ര ല​ക്ഷം ട​ണ്‍ ഇ ​വേ​സ്റ്റ് സേ​ന സം​ഭ​രി​ച്ചു​ക​ഴി​ഞ്ഞു.

ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ്, ക്ലീ​ന്‍ കേ​ര​ള ക​മ്പ​നി, ശു​ചി​ത്വ മി​ഷ​ന്‍, കു​ടും​ബ​ശ്രീ എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ വി​ല ന​ല്‍​കി​യാ​ണ് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ ഇ​ല​ക്‌​ട്രോ​ണി​ക് മാ​ലി​ന്യ സം​ഭ​ര​ണം. അ​പ​ക​ട​ക​ര​മ​ല്ലാ​ത്ത 44 ഇ​നം ഇ​ല​ക്‌​ട്രോ​ണി​ക്-​ഇ​ല​ക്‌​ട്രി​ക്ക​ല്‍ മാ​ലി​ന്യ​ങ്ങ​ളാ​ണ് സേ​ന വി​ല ന​ല്‍​കി ശേ​ഖ​രി​ക്കു​ന്ന​ത്. ഇ- ​മാ​ലി​ന്യ​ത്തി​ന് വി​ല​യാ​യി മൂ​ന്ന​ര ല​ക്ഷം രൂ​പ​യാ​ണ് ഇ​തു​വ​രെ ഉ​ട​മ​സ്ഥ​ര്‍​ക്കു ന​ല്‍​കി​യ​ത്.

ടെ​ലി​വി​ഷ​ന്‍, റ​ഫ്രി​ജ​റേ​റ്റ​ര്‍, വാ​ഷിം​ഗ് മെ​ഷീ​ന്‍, മൈ​ക്രോ​വേ​വ് ഓ​വ​ന്‍, മി​ക്സ​ര്‍ ഗ്രൈ​ന്‍​ഡ​ര്‍, ഫാ​ന്‍, ലാ​പ്‌​ടോ​പ്, ക​മ്പ്യൂ​ട്ട​ര്‍, മോ​ണി​റ്റ​ര്‍, മൗ​സ്, കീ​ബോ​ര്‍​ഡ്, എ​ല്‍​സി​ഡി മോ​ണി​റ്റ​ര്‍, എ​ല്‍​സി​ഡി/​എ​ല്‍​ഇ​ഡി ടെ​ലി​വി​ഷ​ന്‍, പ്രി​ന്‍റ​ര്‍, ഫോ​ട്ടോ​സ്റ്റാ​റ്റ് മെ​ഷീ​ന്‍, തേ​പ്പു​പെ​ട്ടി, മോ​ട്ടോ​ര്‍, മൊ​ബൈ​ല്‍ ഫോ​ണ്‍, ടെ​ലി​ഫോ​ണ്‍, റേ​ഡി​യോ, മോ​ഡം, എ​യ​ര്‍ ക​ണ്ടീ​ഷ​ണ​ര്‍, ബാ​റ്റ​റി, ഇ​ന്‍​വെ​ര്‍​ട്ട​ര്‍, യു​പി​എ​സ്, സ്റ്റെ​ബി​ലൈ​സ​ര്‍, വാ​ട്ട​ര്‍ ഹീ​റ്റ​ര്‍, വാ​ട്ട​ര്‍ കൂ​ള​ര്‍, ഇ​ന്‍​ഡ​ക്ഷ​ന്‍ കു​ക്ക​ര്‍, എ​സ്എം​പി​എ​സ്, ഹാ​ര്‍​ഡ് ഡി​സ്‌​ക്, സി​ഡി ഡ്രൈ​വ്, പി​സി​ബി ബോ​ര്‍​ഡു​ക​ള്‍, സ്പീ​ക്ക​ര്‍, ഹെ​ഡ്ഫോ​ണു​ക​ള്‍, സ്വി​ച്ച് ബോ​ര്‍​ഡു​ക​ള്‍, എ​മ​ര്‍​ജ​ന്‍​സി ലാ​മ്പ് തു​ട​ങ്ങി​യ​വ ഹ​രി​ത​ക​ര്‍​മ​സേ​ന ഏ​റ്റെ​ടു​ക്കും.

പ​ഴ​യ റ​ഫ്രി​ജ​റേ​റ്റ​റി​നു കി​ലോ​യ്ക്ക് 16 രൂ​പ​യും ലാ​പ്‌​ടോ​പ്പി​ന് 104 രൂ​പ​യും വി​ല ന​ല്‍​കും. എ​ല്‍​സി​ഡി/ എ​ഇ​ഡി ടി​വി- 16 രൂ​പ, ടോ​പ് ലോ​ഡ് വാ​ഷിം​ഗ് മെ​ഷീ​ന്‍- 16 രൂ​പ , ഫ്ര​ണ്ട് ലോ​ഡ്- 9, സീ​ലിം​ഗ് ഫാ​ന്‍- 41, മൊ​ബൈ​ല്‍ ഫോ​ണ്‍- 115, സ്വി​ച്ച് ബോ​ര്‍​ഡ്-17, എ​യ​ര്‍ ക​ണ്ടീ​ഷ​ന​ര്‍- 58 എ​ന്നി​ങ്ങ​നെ​യാ​ണ് ഒ​രു കി​ലോ​യ്ക്കു​ള്ള വി​ല നി​ര​ക്ക്.

 

Todays Story

കരുതലോടെ, മഴക്കാലത്തെ ഡ്രൈവിംഗ്

ഇ​ളം കാ​റ്റേ​റ്റ് മ​ഴ​ത്തു​ള്ളി​ക​ളു​ടെ ത​ണു​പ്പ് ആ​സ്വ​ദി​ച്ച് മ​ഴ​യ​ത്തു​ള്ള വ​ണ്ടി​യോ​ടി​ക്ക​ല്‍ വ​ള​രെ ഹൃ​ദ്യ​മാ​യ അ​നു​ഭ​വ​മാ​ണ്. ഡ്രൈ​വിം​ഗ് അ​പ​ക​ട​ക​ര​വും ദു​ഷ്‌​ക്ക​ര​വു​മാ​കു​ന്ന സ​മ​യ​മാ​ണ് മ​ഴ​ക്കാ​ലം. മ​ഴ​ക്കാ​ലം മ​നോ​ഹ​ര​മാ​ണെ​ങ്കി​ലും ഈ ​സ​മ​യ​ത്തെ വാ​ഹ​ന​യാ​ത്ര ശ്ര​ദ്ധി​ച്ചി​ല്ലെ​ങ്കി​ല്‍ അ​പ​ക​ട യാ​ത്ര​യാ​യേ​ക്കാം.

മ​ഴ​ക്കാ​ല​ത്ത് വാ​ഹ​ന​ങ്ങ​ള്‍ റോ​ഡി​ല്‍ തെ​ന്നി​മ​റി​ഞ്ഞും കൂ​ട്ടി​യി​ടി​ച്ചും അ​പ​ക​ടം ഉ​ണ്ടാ​കാ​ന്‍ സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. അ​ല്പ​മൊ​ന്നു ശ്ര​ദ്ധി​ച്ചാ​ല്‍ പ​ല അ​പ​ക​ട​ങ്ങ​ളും ഒ​രു​പ​രി​ധി വ​രെ ഒ​ഴി​വാ​ക്കാ​ന്‍ സാ​ധി​ക്കും.

മ​ഴ​ക്കാ​ല​ത്ത് വാ​ഹ​ന​മോ​ടി​ക്കു​മ്പോ​ള്‍ ഇ​ക്കാ​ര്യ​ങ്ങ​ള്‍ ശ്ര​ദ്ധി​ക്കാം...

വേ​ഗം പ​ര​മാവ​ധി കു​റ​യ്ക്കു​ക

റോ​ഡി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ പു​റം​ത​ള്ളു​ന്ന എ​ണ്ണ​ത്തു​ള്ളി​ക​ള്‍ മ​ഴ​പെ​യ്യു​ന്ന​തോ​ടെ അ​പ​ക​ട​ക്കെ​ണി​ക​ളാ​കാ​റു​ണ്ട്. മ​ഴ​വെ​ള്ള​ത്തി​നൊ​പ്പം എ​ണ്ണ​യും ചേ​രു​ന്ന​തോ​ടെ റോ​ഡ് അ​പ​ക​ട​ക​ര​മാം​വി​ധം വ​ഴു​ക്ക​ല്‍ ഉ​ള്ള​താ​കു​ന്നു. അ​തു​കൊ​ണ്ട് പ​ര​മാ​വ​ധി പ​തു​ക്കെ വാ​ഹ​നം ഓ​ടി​ക്കു​ക​യാ​ണ് മ​ഴ​ക്കാ​ല​ത്ത് ഉ​ത്ത​മം.

സ്റ്റി​യ​റിം​ഗ് വെ​ട്ടി​ത്തി​രി​ക്കു​ന്ന​തും പെ​ട്ടെ​ന്ന് ബ്രേ​ക്ക് ച​വി​ട്ടു​ന്ന​തും അ​പ​ക​ടം വി​ളി​ച്ചു​വ​രു​ത്തും. പ​ര​മാ​വ​ധി ബ്രേ​ക്ക് ഉ​പ​യോ​ഗം ഒ​ഴി​വാ​ക്കി ആ​ക്സി​ല​റേ​റ്റ​റി​ല്‍ നി​ന്ന് കാ​ലെ​ടു​ത്ത് വേ​ഗം നി​യ​ന്ത്രി​ക്കു​ന്ന​താ​ണ് സു​ര​ക്ഷി​ത ഡ്രൈ​വിം​ഗി​ന് ഉ​ത്ത​മം.

ഹെ​ഡ് ലൈ​റ്റ് ലോ ​ബീ​മി​ല്‍ ആ​ക്കാം

വാ​ഹ​നം ബൈ​ക്കാ​യാ​ലും കാ​റാ​യാ​ലും ശ​രി ശ​ക്ത​മാ​യ മ​ഴ​യ​ത്ത് ഹെ​ഡ്‌ലൈറ്റു​ക​ള്‍ ലോ ​ബീ​മി​ല്‍ ക​ത്തി​ക്കു​ന്ന​ത് ന​ല്ല​താ​ണ്. ശ​ക്ത​മാ​യ മ​ഴ​യി​ല്‍ റോ​ഡ് വ്യ​ക്ത​മാ​യി കാ​ണു​ന്ന​തി​നും മ​റ്റു​വാ​ഹ​ന​ങ്ങ​ളു​ടെ ഡ്രൈ​വ​ര്‍​മാ​രു​ടെ ശ്ര​ദ്ധ​യി​ല്‍ നി​ങ്ങ​ളു​ടെ വാ​ഹ​നം പെ​ടു​ന്ന​തി​നും ഹെ​ഡ്‌ലൈറ്റ് സ​ഹാ​യി​ക്കും.

വാ​ഹ​ന​ത്തി​ല്‍ ഫോ​ഗ് ലൈ​റ്റ് ഉ​ണ്ട​ങ്കി​ല്‍ അ​ത് ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ് ന​ല്ല​ത്.

ട​യ​റു​ക​ളു​ടെ കാ​ര്യ​ത്തി​ലും ശ്ര​ദ്ധ വേ​ണം

മ​ഴ​ക്കാ​ല​ത്തി​നു മു​മ്പ് ട​യ​റി​ന്‍റെ നി​ല​വാ​രം പ​രി​ശോ​ധി​ക്കു​ന്ന​ത് ന​ല്ല​താ​ണ്. പ​ണം ലാ​ഭി​ക്കാ​ന്‍ തേ​ഞ്ഞ ട​യ​ര്‍ പ​ര​മാ​വ​ധി ഉ​പ​യോ​ഗി​ക്കാ​മെ​ന്ന് ക​രു​തു​ന്ന​ത് വി​ഡ്ഢി​ത്ത​മാ​കും. തേ​യ്മാ​നം കൂ​ടു​മ്പോ​ള്‍ ഗ്രി​പ്പ് കു​റ​യു​മെ​ന്ന​ത് മ​റ​ക്കാ​തി​രി​ക്കു​ക.

അ​ലൈ​ന്‍​മെ​നന്‍റും വീ​ല്‍ ബാ​ല​ന്‍​സിം​ഗും കൃ​ത്യ​മാ​ക്കു​ക​യും ട​യ​റി​ലെ വാ​യു​മ​ര്‍​ദം നി​ശ്ചി​ത അ​ള​വി​ല്‍ നി​ല​നി​ര്‍​ത്തു​ക​യും വേ​ണം.

മു​ന്‍​ക​രു​ത​ല്‍ ന​ല്ല​താ​ണ്

* ഹെ​ഡ്ലൈ​റ്റ്, ബ്രേ​ക്ക് ലൈ​റ്റ്, ഇ​ന്‍​ഡി​ക്കേ​റ്റ​ര്‍, വൈ​പ്പ​ര്‍, ഹാ​ന്‍​ഡ് ബ്രേ​ക്ക്, തു​ട​ങ്ങി​യ​വ ശ​രി​യാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ടോ​യെ​ന്ന് എ​ല്ലാ ദി​വ​സ​വും യാ​ത്ര തു​ട​ങ്ങു​ന്ന​തി​നു മു​മ്പ് പ​രി​ശോ​ധി​ക്ക​ണം.

* വ​ലി​യ വാ​ഹ​ന​ങ്ങ​ളു​ടെ തൊ​ട്ടു​പി​ന്നാ​ലെ യാ​ത്ര​വേ​ണ്ട. അ​വ​യു​ടെ കൂ​റ്റ​ന്‍ ട​യ​റു​ക​ള്‍ തെ​റി​പ്പി​ക്കു​ന്ന ചെ​ളി​വെ​ള്ളം നി​ങ്ങ​ളു​ടെ കാ​ഴ്ച ത​ട​സ​പ്പെ​ടു​ത്തു​മെ​ന്ന് ഉ​റ​പ്പാ​ണ്.

ബ്രേ​ക്ക് കി​ട്ടാ​തെ അ​വ​യ്ക്ക് പി​ന്നി​ല്‍ വാ​ഹ​നം ഇ​ടി​ച്ച് അ​പ​ക​ടം ഉ​ണ്ടാ​കാ​നും സാ​ധ്യ​ത​യു​ണ്ട്. വാ​ഹ​നം പൂ​ര്‍​ണ നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കാ​ന്‍ മ​റ്റു വാ​ഹ​ന​ങ്ങ​ളു​മാ​യി പ​ര​മാ​വ​ധി അ​ക​ലം പാ​ലി​ക്കു​ക.

* റോ​ഡി​ല്‍ വെ​ള്ള​ക്കെ​ട്ട് ചെ​റി​യ അ​ള​വി​ല്‍ ആ​ണെ​ങ്കി​ല്‍ പോ​ലും അ​തി​നു മു​ക​ളി​ലൂ​ടെ വേ​ഗ​ത്തി​ല്‍ വാ​ഹ​നം ഓ​ടി​ക്ക​രു​ത്. അ​ത് അ​ത്യ​ന്തം അ​പ​ക​ട​ക​ര​മാ​യ അ​ക്വാ​പ്ലെ​യി​നിം​ഗ് എ​ന്ന പ്ര​തി​ഭാ​സ​ത്തി​ന് കാ​ര​ണ​മാ​യേ​ക്കാം.

* വെ​ള്ളം ക​വി​ഞ്ഞൊ​ഴു​കു​ന്ന പാ​ല​ങ്ങ​ളി​ലൂ​ടെ​യോ റോ​ഡി​ലൂ​ടെ​യോ ഡ്രൈ​വ് ചെ​യ്യ​രു​ത്.

* മ​ഴ​ക്കാ​ല​ത്ത് പാ​ര്‍​ക്ക് ചെ​യ്യു​മ്പോ​ള്‍ മ​ര​ങ്ങ​ളു​ടെ കീ​ഴി​ലോ മ​ല​ഞ്ചെ​രു​വി​ലോ ഹൈ ​ടെ​ന്‍​ഷ​ന്‍ ലൈ​നു​ക​ളു​ടെ താ​ഴെ​യോ ആ​കാ​തി​രി​ക്കാ​ന്‍ ശ്ര​ദ്ധി​ക്ക​ണം.

* വെ​ള്ള​ത്തി​ലൂ​ടെ ക​ട​ന്ന് പോ​കു​മ്പോ​ള്‍ ഏ​സി ഓ​ഫ് ചെ​യ്യു​ക

* മ​ഴ​ക്കാ​ല​ത്ത് ഗൂ​ഗി​ളി​നെ മാ​ത്രം ആ​ശ്ര​യി​ച്ച് വാ​ഹ​നം ഓ​ടി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക

ശ​ക്ത​മാ​യ മ​ഴ​ക്കാ​ല​ത്ത് യാ​ത്ര ഒ​ഴി​വാ​ക്കു​ക

മ​ഴ അ​തി​ശ​ക്ത​മാ​ണെ​ങ്കി​ല്‍ വാ​ഹ​നം റോ​ഡ​രി​കി​ല്‍ നി​ര്‍​ത്തി​യി​ട്ട് അ​ല്പ​നേ​രം മ​ഴ ആ​സ്വ​ദി​ക്കാം. മ​ഴ​യു​ടെ ശ​ക്തി കു​റ​ഞ്ഞ​ശേ​ഷം യാ​ത്ര തു​ട​രു​ക​യു​മാ​കാം.

വി​വ​ര​ങ്ങ​ള്‍​ക്ക് ക​ട​പ്പാ​ട് : കേ​ര​ള പോ​ലീ​സ്

Todays Story

ചു​രം തുരക്കാ​ന്‍ ഓ​സ്‌​ട്രേ​ലി​യ​ന്‍ ടെ​ക്‌​നോ​ള​ജി

സം​സ്ഥാ​ന​മാ​കെ കാ​ത്തി​രി​ക്കു​ന്ന വ​യ​നാ​ട് ചു​രം തു​ര​ങ്ക​പാ​ത​യ്ക്കാ​യി ഓ​സ്‌​ട്രേ​ല​യ​ന്‍ സാ​ങ്കേ​തി​ക വി​ദ്യ.​ ക​ട്ട്‌ ആ​ൻ​ഡ്‌ ക​വ​ർ രീ​തി​യി​ലാ​കും നി​ർ​മാ​ണം. ഓ​സ്‌​ട്രേ​ലി​യ​ൻ സാ​ങ്കേ​തി​ക വി​ദ്യ​യി​ലാ​ണ്‌ തു​ര​ക്ക​ൽ.

പാ​റ​യു​ടെ കാ​ഠി​ന്യം അ​നു​സ​രി​ച്ച്‌ മാ​ർ​ഗം തെ​ര​ഞ്ഞെ​ടു​ക്കും. കാ​ഠി​ന്യം കു​റ​ഞ്ഞ പാ​റ​യാ​ണെ​ങ്കി​ൽ സോ​ഫ്‌​റ്റ്‌ ഡ്രി​ല്ലിം​ഗാ​കും. കാ​ഠി​ന്യം കൂ​ടി​യ​താ​ണെ​ങ്കി​ൽ നി​യ​ന്ത്രി​ത സ്‌​ഫോ​ട​ന​ത്തി​ലൂ​ടെ​യാ​കും തു​ര​ക്ക​ൽ.

വ​യ​നാ​ട്‌-​കോ​ഴി​ക്കോ​ട്‌ ജി​ല്ല​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന ആ​ന​ക്കാം​പൊ​യി​ൽ -ക​ള്ളാ​ടി-മേ​പ്പാ​ടി തു​ര​ങ്ക​പാ​ത​യു​ടെ പ്ര​വൃ​ത്തി അ​തി​വേ​ഗ​ത്തി​ൽ. ഭീ​മ​ൻ​പാ​റ തു​ര​ക്കാ​നു​ള്ള റോ​ക്ക് ഡ്രി​ൽ ബൂ​മ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള യ​ന്ത്ര​ങ്ങ​ളെ​ത്തി​ച്ചു.

​തു​ര​ങ്കം ആ​രം​ഭി​ക്കു​ന്ന മേ​പ്പാ​ടി മീ​നാ​ക്ഷി​ക്കു​ന്നി​ലേ​ക്കു​ള്ള റോ​ഡ്‌ നി​ർ​മാ​ണ​വും ഡം​പിം​ഗ് യാ​ർ​ഡു​ക​ളു​ടെ​യും ക്ര​ഷ​റു​ക​ളു​ടെ​യും പ്ര​വൃ​ത്തി​യും പു​രോ​ഗ​മി​ക്കു​ക​യാ​ണ് ‌. ക​ള്ളാ​ടി​യി​ൽ​നി​ന്ന്‌ മ​ല​യ​ടി​വാ​രം​വ​രെ റോ​ഡ്‌ വെ​ട്ടി​ക​യ​റു​ക​യാ​ണ്‌.

നി​ര​വ​ധി തൊ​ഴി​ലാ​ളി​ക​ളും യ​ന്ത്ര​ങ്ങ​ളു​മു​ണ്ട്‌. പ​വ​ർ​സ്റ്റേഷ​നു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളും എ​ത്തി​ച്ചു.

റോ​ക്ക് ഡ്രി​ൽ ബൂ​മ​റു​ക​ൾ എ​ത്തി

ആ​ന​ക്കാം​പൊ​യി​ൽ ഭാ​ഗ​ത്ത്‌ ഇ​ര​വ​ഴി​ഞ്ഞി​പ്പു​ഴ​യി​ൽ താ​ൽ​കാ​ലി​ക പാ​ലം നി​ർ​മി​ച്ച്‌ മെ​ഷി​ന​റി​ക​ൾ എ​ത്തി​ച്ചു​തു​ട​ങ്ങി. യ​ന്ത്ര​ങ്ങ​ൾ പൂ​ർ​ണ​മാ​യി എ​ത്തി​ക്ക​ഴി​ഞ്ഞാ​ൽ തു​ര​ങ്കം തു​ട​ങ്ങു​ന്ന സ്വ​ർ​ഗം​കു​ന്നി​ലേ​ക്കു​ള്ള റോ​ഡി​ന്‍റെ പ്ര​വൃ​ത്തി ആ​രം​ഭി​ക്കും.

ഇ​തോ​ടൊ​പ്പം ഇ​ര​വ​ഞ്ഞി​പു​ഴ​യി​ൽ പാ​ലം നി​ർ​മാ​ണ​വും അ​പ്രോ​ച്ച്‌ റോ​ഡ്‌ പ്ര​വൃ​ത്തി​യും തു​ട​ങ്ങും. തു​ര​ങ്ക​പാ​ത നി​ർ​മാ​ണ ക​ന്പ​നി​യാ​യ ദി​ലീ​പ്‌ ബി​ൽ​ഡ്‌​കോ​ൺ ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ഋ​ഷി​കേ​ശി​ൽ​നി​ന്നാ​ണ്‌ ര​ണ്ട്‌ റോ​ക്ക് ഡ്രി​ൽ ബൂ​മ​ർ വ​യ​നാ​ട്ടി​ൽ എ​ത്തി​ച്ച​ത്‌.

വ​ലി​യ ട്ര​ക്കി​ൽ പ്ര​ത്യേ​ക​മാ​യി സ്ഥാ​പി​ച്ച പ്ലാ​റ്റ്ഫോ​മി​ലാ​ണ് കൊ​ണ്ടു​വ​ന്ന​ത്‌. ക​ൽ​പ്പ​റ്റ ബൈ​പ്പാ​സി​ൽ നി​ർ​ത്തി​യി​ട്ടി​രി​ക്കു​ന്ന ട്ര​ക്കി​ൽ​നി​ന്നി​റ​ക്കി ബൂ​മ​റു​ക​ൾ ക​ള്ളാ​ടി​യി​ലേ​ക്ക്‌ എ​ത്തി​ക്കും.

ബൂ​മ​ർ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​ൽ പ​രി​ശീ​ല​നം ല​ഭി​ച്ച രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി​ക​ളാ​യ തൊ​ഴി​ലാ​ളി​ക​ളും എ​ത്തി​യി​ട്ടു​ണ്ട്‌. ആ​ന​ക്കാം​പൊ​യി​ൽ ഭാ​ഗ​ത്തേ​ക്കു​ള്ള ബൂ​മ​റും അ​ടു​ത്ത​ദി​വ​സം കൊ​ണ്ടു​വ​രും. കൃ​ത്യ​മാ​യ അ​ള​വി​ലും ആ​ഴ​ത്തി​ലും റോ​ക്‌ ഡ്രി​ൽ ബൂ​മ​റു​ക​ൾ ഉ​പ​യോ​ഗി​ച്ച്‌ തു​ര​ങ്കം നി​ർ​മി​ക്കാ​നാ​കും.

 

Todays Story

ലോവർ ബെർത്ത് ലഭിച്ചില്ലേ...

സീ​നി​യ​ർ സി​റ്റി​സ​ൺ ക്വാ​ട്ട​യി​ൽ ടി​ക്ക​റ്റെ​ടു​ത്തി​ട്ടും ലോ​വ​ർ ബെ​ർ​ത്ത് ല​ഭി​ച്ചി​ല്ലേ.? കാ​ര​ണം വി​ശ​ദീ​ക​രി​ച്ച് റെ​യി​ൽ​വേ​യി​ലെ ട്രെ​യി​ൻ ടി​ക്ക​റ്റ് എ​ക്സാ​മി​ന​ർ (ടി​ടി​ഇ) പ​ങ്കു​വെ​ച്ച വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​ണ്. ദി​ബ്രു​ഗ​ഡ് രാ​ജ​ധാ​നി എ​ക്സ്പ്ര​സി​ൽ ചി​ത്രീ​ക​രി​ച്ച​താ​ണ് വീ​ഡി​യോ.

സീ​നി​യ​ർ സി​റ്റി​സ​ൺ ക്വാ​ട്ട​യി​ൽ യാ​ത്ര​ക്കാ​രു​ടെ ആ​ശ​യ​ക്കു​ഴ​പ്പ​ങ്ങ​ൾ​ക്ക് പ​രി​ഹാ​ര​മെ​ന്ന കു​റി​പ്പോ​ടെ നി​ര​വ​ധി പേ​രാ​ണ് വീ​ഡി​യോ പ​ങ്കി​ട്ടി​രി​ക്കു​ന്ന​ത്. എ​ന്താ​യാ​ലും ആ​ളു​ക​ള്‍ ഏ​റെ ശ്ര​ദ്ധി​ക്കു​ന്ന വീ​ഡി​യോ​ക്ക് താ​ഴെ എ​ല്ലാ​വ​രും ലൈ​ക്ക് ചെ​യ്യു​ക​യാ​ണ്.

ലോ​വ​ർ ബെ​ർ​ത്ത് ല​ഭി​ക്കാ​ൻ എ​ന്തു​ചെ​യ്യ​ണം?

ട്രെ​യി​ൻ ന​മ്പ​ർ 2424 ദി​ബ്രു​ഗ​ഡ് രാ​ജ​ധാ​നി​യി​ൽ യാ​ത്ര​ക്കാ​രാ​യ നാ​ല് മു​തി​ർ​ന്ന പൗ​ര​ൻ​മാ​ർ​ക്ക് ലോ​വ​ർ ബെ​ർ​ത്തി​ന് പ​ക​രം മ​ധ്യ ബെ​ർ​ത്തു​ക​ളും അ​പ്പ​ർ ബെ​ർ​ത്തു​ക​ളും അ​നു​വ​ദി​ക്ക​പ്പെ​ട്ട​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ ആ​ശ​യ​ക്കു​ഴ​പ്പ​ങ്ങ​ൾ​ക്കും സം​ശ​യ​ങ്ങ​ൾ​ക്കു​മാ​ണ് ടി​ടി​ഇ വീ​ഡി​യോ​യി​ലൂ​ടെ മ​റു​പ​ടി ന​ൽ​കു​ന്ന​ത്.

സീ​നി​യ​ർ സി​റ്റി​സ​ൺ ക്വാ​ട്ട ആ​നു​കൂ​ല്യ​ങ്ങ​ൾ പൂ​ർ​ണ​മാ​യി ല​ഭി​ക്കാ​ൻ ഒ​രു ടി​ക്ക​റ്റി​ൽ പ​ര​മാ​വ​ധി ര​ണ്ട് യാ​ത്ര​ക്കാ​രേ ഉ​ണ്ടാ​കാ​വൂ എ​ന്ന് അ​ദ്ദേ​ഹം പ​റ​യു​ന്നു. ഇ​ങ്ങ​നെ ചെ​യ്യു​മ്പോ​ൾ ലോ​വ​ർ ബെ​ർ​ത്ത് അ​നു​വ​ദി​ക്കു​മ്പോ​ൾ മു​ൻ​ഗ​ണ​ന ല​ഭി​ക്കും. ര​ണ്ടി​ല​ധി​കം പേ​ർ ഒ​രേ ടി​ക്ക​റ്റി​ൽ ബു​ക്ക് ചെ​യ്താ​ൽ ക്വാ​ട്ടാ ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ഷ്ട​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ക്കു​ന്നു.

എ​ങ്ങി​നാ​ണ് ബെ​ർ​ത്ത് അ​നു​വ​ദി​ക്കു​ന്ന​ത്?

ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യു​ടെ ക​ംപ്യൂട്ട​ർ അ​ധി​ഷ്ഠി​ത റി​സ​ർ​വേ​ഷ​ൻ സം​വി​ധാ​ന​ത്തി​ൽ മു​തി​ർ​ന്ന പൗ​ര​ൻ​മാ​ർ​ക്കും 45നും ​മു​ക​ളി​ലു​മു​ള്ള​തോ ഗ​ർ​ഭി​ണി​ക​ളാ​യ​വ​രോ ആ​യ സ്ത്രീ​ക​ൾ​ക്കും ഓ​ട്ടോ​മാ​റ്റി​ക് ആ​യി ലോ​വ​ർ ബെ​ർ​ത്ത് അ​നു​വ​ദി​ക്കാ​ൻ സ​ജ്ജീ​ക​ര​ണ​മു​ണ്ട്. ബു​ക്ക് ചെ​യ്യു​ന്ന സ​മ​യ​ത്ത് ല​ഭ്യ​മാ​യ അ​ത്ത​രം ബെ​ർ​ത്തു​ക​ൾ ക​ണ​ക്കി​ലെ​ടു​ത്താ​വും ഇ​ത് അ​നു​വ​ദി​ക്ക​പ്പെ​ടു​ക.

പു​രു​ഷ​ന്മാ​ർ​ക്ക് 60 വ​യ​സിന് മു​ക​ളി​ലു​ള്ള​വ​ർ​ക്കും സ്ത്രീ​ക​ൾ​ക്ക് 45 വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള​വ​ർ​ക്കും ആ​ണ് ലോ​വ​ർ ബെ​ർ​ത്ത്/​സീ​നി​യ​ർ സി​റ്റി​സ​ൺ ക്വാ​ട്ട സീ​റ്റു​ക​ൾ അ​നു​വ​ദി​ക്കു​ന്ന​ത്. ഒ​റ്റ​യ്ക്കോ അ​ല്ലെ​ങ്കി​ൽ മ​റ്റൊ​രു മു​തി​ർ​ന്ന പൗ​ര​നൊ​പ്പ​മോ യാ​ത്ര ചെ​യ്യു​മ്പോ​ൾ മാ​ത്ര​മാ​ണ് മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്ക് സി​സ്റ്റം ലോ​വ​ർ ബെ​ർ​ത്ത് മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​ത്.

ര​ണ്ടി​ൽ കൂ​ടു​ത​ൽ മു​തി​ർ​ന്ന പൗ​ര​ന്മാ​രോ, അ​ല്ലെ​ങ്കി​ൽ മു​തി​ർ​ന്ന പൗ​ര​നും അ​ല്ലാ​ത്ത​വ​രു​മോ ഒ​രേ പി​എ​ൻ​ആ​റി​ൽ ബു​ക്ക് ചെ​യ്താ​ൽ, ഇ​ത് ജ​ന​റ​ൽ ക്വാ​ട്ട ആ​യി ക​ണ​ക്കാ​ക്ക​പ്പെ​ടും. പ്രാ​യ​പ​രി​ധി ബാ​ധ​ക​മാ​വു​മ്പോ​ഴും ഇ​ത്ത​രം സാ​ഹ​ച​ര്യ​ത്തി​ൽ ലോ​വ​ർ ബെ​ർ​ത്ത് ല​ഭി​ക്കാ​നു​ള്ള സാ​ധ്യ​ത കു​റ​യും.

ബു​ക്ക് ചെ​യ്ത​പ്പോ​ൾ ഇ​ത്ത​ര​ത്തി​ൽ ലോ​വ​ർ ബെ​ർ​ത്ത് കി​ട്ടാ​ത്ത​വ​ർ​ക്ക് ല​ഭ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് അ​ത് അ​നു​വ​ദി​ക്കാ​ൻ ടി​ക്ക​റ്റ് പ​രി​ശോ​ധ​ക​ർ​ക്കും അ​ധി​കാ​ര​മു​ണ്ട്.

ഇ​ക്കാ​ര്യ​ങ്ങ​ള്‍ ശ്ര​ദ്ധി​ക്കാം...

ലോ​വ​ർ ബെ​ർ​ത്ത് നി​ർ​ബ​ന്ധ​മാ​യും ആ​വ​ശ്യ​മു​ള്ള​വ​ർ അ​ത് അ​നു​വ​ദി​ച്ചാ​ൽ മാ​ത്രം ബു​ക്കിം​ഗ് ന​ട​ത്തു​ക​യെ​ന്ന് ഒ​പ്ഷ​ൻ ന​ൽ​ക​ണ​മെ​ന്ന് ടി​ടി​ഇ പ​റ​യു​ന്നു. ഇ​ങ്ങ​നെ, ബു​ക്ക് ചെ​യ്യു​മ്പോ​ൾ ലോ​വ​ർ ബെ​ർ​ത്ത് അ​നു​വ​ദി​ച്ചാ​ൽ മാ​ത്ര​മാ​ണ് ടി​ക്ക​റ്റ് ബു​ക്ക് ആ​വു​ക.

കോ​ച്ചു​ക​ളി​ലെ ക്വാ​ട്ട ഇ​ങ്ങ​നെ ഓ​രോ ട്രെ​യി​ൻ കോ​ച്ചി​ലും സ്ലീ​പ്പ​ർ ക്ലാ​സിൽ ആ​റ് മു​ത​ൽ ഏ​ഴ് വ​രെ, എ​സി 3-ട​യ​റി​ൽ നാ​ല് മു​ത​ൽ അ​ഞ്ച് വ​രെ, എ.​സി. 2-ട​യ​റി​ൽ മൂ​ന്ന് മു​ത​ൽ നാ​ല് വ​രെ ലോ​വ​ർ ബെ​ർ​ത്ത് സീ​റ്റു​ക​ൾ മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്കും 45 വ​യ​സിന് മു​ക​ളി​ലു​ള്ള സ്ത്രീ​ക​ൾ​ക്കും ഗ​ർ​ഭി​ണി​ക​ൾ​ക്കു​മാ​യി മാ​റ്റി​വെ​ച്ചി​ട്ടു​ണ്ട്.

ഇ​തി​ന് പു​റ​മെ, സോ​ണ​ൽ റെ​യി​ൽ​വേ​ക​ളി​ലെ സ​ബ​ർ​ബ​ൻ വി​ഭാ​ഗ​ങ്ങ​ളി​ലെ ആ​ദ്യ​ത്തെ​യും അ​വ​സാ​ന​ത്തെ​യും ര​ണ്ടാം ക്ലാ​സ് ജ​ന​റ​ൽ കം​പാ​ർ​ട്ട്‌​മെ​ന്‍റു​ക​ളി​ൽ കു​റ​ഞ്ഞ​ത് ഏ​ഴ് സീ​റ്റു​ക​ൾ മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്കാ​യി സം​വ​ര​ണം ചെ​യ്തി​ട്ടു​ണ്ട്.

ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യു​മ്പോ​ൾ ആ​വ​ശ്യ​മി​ല്ലെ​ങ്കി​ലും യാ​ത്ര​യി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്ന പ​ക്ഷം പ്രാ​യം തെ​ളി​യി​ക്കാ​നു​ള്ള രേ​ഖ​ക​ൾ കൈയിൽ ക​രു​തേ​ണ്ട​തു​ണ്ട്.

Todays Story

കു​ഞ്ഞ​ൻ ചോ​ക്കി​ൽ ശി​ല്പ​വി​സ്മ​യം

എ​ട്ടു സെ​ന്‍റി​മീ​റ്റ​ർ മാ​ത്രം നീ​ള​മു​ള്ള ചോ​ക്കി​ൽ ഇ​ത​ൾ വി​രി​യു​ന്ന​ത് ലോ​ക​നേ​താ​ക്ക​ളും പു​രാ​ണ ക​ഥാ​പാ​ത്ര​ങ്ങ​ളും. ഇ​തി​നു പു​റ​മേ ഉ​ണ്ണീ​ശോ സെ​റ്റു​ൾ​പ്പെ​ടെ​യു​ള്ള​വ​യും ചോ​ക്കി​ലൂ​ടെ മെ​ന​ഞ്ഞെ​ടു​ക്കാ​ൻ ഈ ​ക​ലാ​കാ​ര​ന് ചു​രു​ങ്ങി​യ സ​മ​യം മ​തി.

പു​ൽ​ക്കൂ​ട്ടി​ലെ ആ​ട്ടി​ൻ​കു​ട്ടി​യു​ടെ നീ​ളം ഒ​ന്ന​ര സെ​ന്‍റി മീ​റ്റ​ർ മാ​ത്ര​മാ​ണ്. ചെ​റി​യ ചോ​ക്കി​ലെ വ​ലി​യ കാ​ര്യ​ങ്ങ​ൾ ഇ​ന്ത്യ​ൻ ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ്സി​ലും ഇ​ടം​പി​ടി​ച്ചു. മൂ​ന്നാ​ർ ഗ​വ. ഹൈ​സ്കൂ​ൾ അ​ധ്യാ​പ​ക​ൻ എം. ​ര​ഞ്ജി​ത് കു​മാ​റാ​ണ് ചോ​ക്കു​പ​യോ​ഗി​ച്ച് വി​സ്മ​യം തീ​ർ​ക്കു​ന്ന​ത്. ഇ​ദ്ദേ​ഹം ചോ​ക്കു​ക​ളി​ൽ പ​രീ​ക്ഷ​ണം ആ​രം​ഭി​ച്ചി​ട്ട് ആ​റു വ​ർ​ഷ​മാ​യി.

മൊ​ട്ടു​സൂ​ചി ഉ​പ​യോ​ഗി​ച്ചാ​ണ് രൂ​പ​ങ്ങ​ൾ മെ​ന​യു​ന്ന​ത്. ലെ​ൻ​സോ ക​ണ്ണ​ട​യോ ഉ​പ​യാ​ഗി​ക്കാ​റി​ല്ല. 20 മി​നി​റ്റി​ൽ ഒ​രു സൃ​ഷ്ടി പു​റ​ത്തു​വ​രും. മു​ൻ ഇ​ന്ത്യ​ൻ പ്ര​സി​ഡ​ന്‍റ് ഡോ. ​എ.​പി.​ജെ. അ​ബ്ദു​ൾ ക​ലാം തു​ട​ങ്ങി​യ രാ​ഷ്‌​ട്ര​നേ​താ​ക്ക​ളും ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ശേ​ഖ​ര​ത്തി​ലു​ണ്ട്. ദ​ശാ​വ​താ​രം പൂ​ർ​ണ​മാ​യും ആ​വി​ഷ്ക​രി​ച്ചി​ട്ടു​ണ്ട്.

 

Todays Story

ദൈ​വ​ത്തി​ന്‍റെ സ്വ​ന്തം നാ​ട്...

സ​ർ​ക്കാ​ർ ഉ​ദ്യോ​ഗം ല​ഭി​ക്കു​മ്പോ​ൾ ശ്രീ​പ​ത്മ​നാ​ഭ​ന്‍റെ നാ​ല് ച​ക്രം ല​ഭി​ക്കു​ന്ന ജോ​ലി​യ​ല്ലേ... മ​ഹാ​ഭാ​ഗ്യം എ​ന്ന് ഇ​ന്നും പ​റ​യു​ന്ന​വ​ർ കേ​ര​ള​ത്തി​ൽ ഉ​ണ്ടെ​ന്ന് അ​റി​യു​മോ? അ​തി​ശ​യോ​ക്തി അ​ല്ല ഇ​ത്, സ​ത്യ​മാ​ണ്.

തി​രു​വി​താം​കൂ​റി​ലെ ജ​ന​ങ്ങ​ൾ കാ​ല​ങ്ങ​ളാ​യി കൊ​ണ്ടു ന​ട​ന്നി​രു​ന്ന ഒ​രു വി​ശ്വാ​സ​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​ണി​തെ​ന്നും അ​റി​യു​ക. ക​മ്മ്യൂ​ണി​സ്റ്റ് സ​ർ​ക്കാ​ർ തു​ട​ർ​ഭ​ര​ണം ന​ട​ത്തു​ന്ന ഇ​ക്കാ​ല​ത്തു​പോ​ലും സ​ർ​ക്കാ​ർ ജോ​ലി എ​ന്ന​ത് ശ്രീ​പ​ത്മ​നാ​ഭ​ന്‍റെ നാ​ല് ച​ക്രം കി​ട്ടു​ന്ന പ​ദ​വി എ​ന്ന് പ​റ​യു​ന്ന​ത് ഒ​രേ​സ​മ​യം വൈ​രു​ധ്യവും കൗ​തു​ക​ക​ര​വു​മാ​ണ്.

എ​ങ്ങ​നെ​യാ​ണ് ശ്രീ​പ​ത്മ​നാ​ഭ​ന്‍റെ ച​ക്രം ഇ​ങ്ങ​നെ ഒ​രു വി​ശ്വാ​സ​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് പ​ട്ടം. ജി.​രാ​മ​ച​ന്ദ്ര​ൻ നാ​യ​രു​ടെ തി​രു​വ​ന​ന്ത​പു​ര​ത്തി​ന്‍റെ ഇ​തി​ഹാ​സം എ​ന്ന ഏ​റെ പ്ര​ചാ​രം നേ​ടി​യ പു​സ്ത​ക​ത്തി​ലു​ണ്ട്.

പ്ര​ശ​സ്ത ജീ​വ​ച​രി​ത്ര​കാ​ര​നും നി​രൂ​പ​ക​നും എ​ഴു​ത്തു​കാ​ര​നും ആ​ദ്യ​കാ​ല പ​ത്ര​പ്ര​വ​ർ​ത്ത​ക​നു​മാ​യ രാ​മ​ച​ന്ദ്ര​ൻ നാ​യ​രു​ടെ തി​രു​വ​ന​ന്ത​പു​ര​ത്തി​ന്‍റെ ഇ​തി​ഹാ​സം ഒ​രു ച​രി​ത്ര നി​യോ​ഗം ഏ​റ്റെ​ടു​ക്കു​ന്ന കൃ​തി​യാ​ണ്...

ഇ​നി ച​ക്ര​ത്തി​ന്‍റെ ക​ഥ​യി​ലേ​ക്ക് ക​ട​ക്കാം. തി​രു​വി​താം​കൂ​ർ ഭ​രി​ച്ച അ​നി​ഴം തി​രു​നാ​ൾ മാ​ർ​ത്താ​ണ്ഡ​വ​ർ​മ മ​ഹാ​രാ​ജാ​വ് (1739- 1758)രാ​ജ്യം തൃ​പ്പ​ടി​ദാ​ന​ത്തി​ലൂ​ടെ ശ്രീ​പ​ത്മ​നാ​ഭ​ന് അ​ടി​യ​റ വ​ച്ച​തോ​ടെ നാ​ട് ശ്രീ​പ​ത്മ​നാ​ഭ​ന്‍റേ​താ​യി.

ശ്രീ​പ​ത്മ​നാ​ഭ ദാ​സ​ന്മാ​രാ​യി​ട്ടാ​ണ് അ​ന്നു മു​ത​ലു​ള്ള മ​ഹാ​രാ​ജാ​ക്ക​ന്മാ​ർ തി​രു​വി​താം​കൂ​ർ ഭ​രി​ച്ച​ത്. തി​രു​വി​താം​കൂ​റി​ന്‍റെ അ​വ​സാ​ന നാ​ടു​വാ​ഴി​യാ​യ ശ്രീ​ചി​ത്തി​ര തി​രു​നാ​ൾ മ​ഹാ​രാ​ജാ​വും ശ്രീ​പ​ത്മ​നാ​ഭദാ​സ​ൻ ആ​യി​ട്ട് ത​ന്നെ​യാ​ണ് നാ​ട് വാ​ണ​ത്.

ജ​നാ​ധി​പ​ത്യ ഭ​ര​ണ​ത്തി​ന്‍റെ പു​തുയു​ഗം മു​ന്നി​ൽ എ​ത്തി​യ നി​മി​ഷ​ങ്ങ​ളി​ൽ പോ​ലും ചി​ത്തി​ര തി​രു​നാ​ൾ ശ്രീ​പ​ത്മ​നാ​ഭ ദാ​സ​നാ​യി ത​ന്നെ നി​ല​കൊ​ണ്ടു എ​ന്നും അ​റി​യു​ക. നാ​ടു​വാ​ഴു​ന്ന മ​ഹാ​രാ​ജാ​വ് അ​ല്ല, ശ്രീ​പ​ത്മ​നാ​ഭ​ൻ ആ​ണ് യ​ഥാ​ർ​ഥ അ​ന്ന​ദാ​താ​വ് എ​ന്ന് ചി​ന്തി​ച്ചി​രു​ന്ന "പ്ര​ജ​ക​ൾ' ആ​യി​രു​ന്നു അ​ന്ന് തി​രു​വി​താം​കൂ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

മാ​ത്ര​മ​ല്ല അ​ന്ന​ത്തെ നാ​ണ​യ​ങ്ങ​ളി​ൽ ശ്രീ​പ​ത്മ​നാ​ഭ​ന്‍റെ മു​ദ്ര​യാ​ണ് പ​തി​ച്ചി​രു​ന്ന​തും. അ​തി​നാ​ൽ ഭ​ര​ണാ​ധി​കാ​രി​ക​ൾ ന​ൽ​കു​ന്ന പ്ര​തി​ഫ​ലം ശ്രീ​പ​ത്മ​നാ​ഭ​ന്‍റെ ച​ക്ര​മാ​യി ജ​നം സ്വീ​ക​രി​ച്ചു. 1957 ൽ ​ആ​ദ്യ ക​മ്മ്യൂ​ണി​സ്റ്റ് ഭ​ര​ണം വ​ന്നി​ട്ടും പി​ന്നീ​ട് കോ​ൺ​ഗ്ര​സും ക​മ്മ്യൂ​ണി​സ്റ്റും മാ​റി​മാ​റി ഭ​രി​ച്ചി​ട്ടും സ​ർ​ക്കാ​ർ ജോ​ലി കി​ട്ടു​ക എ​ന്നാ​ൽ ശ്രീ​പ​ത്മ​നാ​ഭ​ന്‍റെ ച​ക്രം കി​ട്ടു​ക എ​ന്ന വി​ശ്വാ​സ​ത്തി​ന് വ​ലി​യ മാ​റ്റ​മൊ​ന്നും വ​ന്നി​ല്ല.

ശ്രീ​പ​ത്മ​നാ​ഭ​ന്‍റെ മു​ദ്ര​യു​ള്ള​ത് കൊ​ണ്ട് ത​ന്നെ ജ​ന​ങ്ങ​ൾ നാ​ണ​യ​ങ്ങ​ളെ ഭ​ക്തി​പൂ​ർ​വ​മാ​ണ് കൈ​കാ​ര്യം ചെ​യ്തി​രു​ന്ന​ത് എ​ന്ന കാ​ര്യ​വും ശ്ര​ദ്ധേ​യ​മാ​ണ്. രാ​ജ​ഭ​ര​ണ കാ​ല​ത്ത് സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​കു​മ്പോ​ൾ വാ​യ്പ എ​ടു​ത്തി​രു​ന്ന​തും ശ്രീ​പ​ത്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ നി​ന്നാ​യി​രു​ന്നു.

പ​ലി​ശ സ​ഹി​തം വാ​യ്പ കൃ​ത്യ​മാ​യി തി​രി​ച്ച​ട​ച്ച രേ​ഖ​ക​ളും ഉ​ണ്ട്. അ​ന്ന​ത്തെ സ​ർ​ക്കാ​ർ രേ​ഖ​ക​ൾ മ​തി​ല​കം രേ​ഖ​ക​ൾ എ​ന്നാ​ണ് അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്. (മ​തി​ല​കം രേ​ഖ​ക​ളെ ആ​ധാ​ര​മാ​ക്കി​യാ​ണ് ഇ​ന്നും പ​ല ച​രി​ത്ര ഗ​വേ​ഷ​ക​രും ച​രി​ത്ര​ര​ച​ന​ക​ൾ ന​ട​ത്തു​ന്ന​തും) ച​ക്ര​ത്തി​ന്‍റെ ക​ഥ പ​റ​യു​മ്പോ​ൾ തി​രു​വ​ന​ന്ത​പു​ര​ത്തെ പ​ട്ട​ത്തെ ഒ​രു ഹോ​ട്ട​ലി​ൽ നി​ന്ന് അ​ര​ച്ച​ക്ര​ത്തി​ന് ര​ണ്ട് (പൈ​സ​യി​ൽ കു​റ​വ്) താ​ൻ ഊ​ണ് ക​ഴി​ച്ച ക​ഥ​യും പ​ട്ടം ജി. ​രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ പ​ങ്കു​വ​യ്ക്കു​ന്നു​ണ്ട്.

അ​ക്കാ​ല​ത്ത് പ​ത്തു രൂ​പ ഉ​ണ്ടെ​ങ്കി​ൽ ഒ​രാ​ൾ​ക്ക് വ​ള​രെ സു​ഭി​ക്ഷ​ത​യോ​ടെ ജീ​വി​ക്കാ​മാ​യി​രു​ന്നു. വാ​യ​ന​ക്കാ​ർ​ക്ക് അ​വി​ശ്വ​സ​നീ​യ​മാ​യി തോ​ന്നു​ന്ന ഇ​തു പോ​ലു​ള്ള നി​ര​വ​ധി സ​ത്യ​ങ്ങ​ളും ച​രി​ത്ര​വും തി​രു​വ​ന​ന്ത​പു​ര​ത്തി​ന്‍റെ ഇ​തി​ഹാ​സം പ​റ​ഞ്ഞു​വ​യ്ക്കു​ന്നു​ണ്ട്. രാ​ജ​ഭ​ര​ണ​കാ​ല​ത്ത് സ്കൂ​ളു​ക​ളി​ലും പൊ​തു​സ്ഥാ​പ​ന​ങ്ങ​ളി​ലും മ​ഹാ​രാ​ജാ​വി​നെ സ്തു​തി​ക്കു​ന്ന വ​ഞ്ചീ​ശ​മം​ഗ​ളം ആ​ല​പി​ച്ചി​രു​ന്നു.

1938-ൽ ​രാ​ജ​വാ​ഴ്ച​യ്ക്കെ​തി​രേ പൊ​തു​ജ​ന​ങ്ങ​ൾ പ്ര​തി​ഷേ​ധി​ച്ച​പ്പോ​ൾ അ​തി​നെ പ്ര​തി​രോ​ധി​ക്കാ​നാ​യി വ​ഞ്ചീ​ശ​മം​ഗ​ളം സ​ർ സി.പി. രാ​മ​സ്വാ​മി അ​യ്യ​ർ നി​ർ​ബ​ന്ധി​ത​മാ​ക്കി​യ​തും രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ പ്ര​തി​പാ​ദി​ക്കു​ന്നു​ണ്ട്. സ​ർ സി​പി​യു​ടെ ദു​ർ​ഭ​ര​ണ​ത്തി​നെ​തി​രേ തി​രു​വി​താം​കൂ​റി​ലെ ജ​ന​ങ്ങ​ൾ പ്ര​ക്ഷോ​ഭ​ങ്ങ​ളു​മാ​യി ഇ​റ​ങ്ങി​യ​കാ​ല​ത്ത് സ​ർ സി​പി​ക്ക് വെ​ട്ടേ​റ്റ് സം​ഭ​വ​വും തി​രു​വി​താം​കൂ​റി​ന്‍റെ ഇ​തി​ഹാ​സം പ​റ​യു​ന്നു​ണ്ട്.

തി​രു​വ​ന​ന്ത​പു​ര​ത്ത് തൈ​ക്കാ​ടു​ള്ള ശ്രീ ​സ്വാ​തി തി​രു​നാ​ൾ സം​ഗീ​ത അ​ക്കാ​ദ​മി​യു​ടെ (ഇ​ന്ന​ത്തെ സ്വാ​തി തി​രു​നാ​ൾ സം​ഗീ​ത കോ​ള​ജ്) വാ​ർ​ഷി​കാ​ഘോ​ഷം ന​ട​ക്കു​ന്ന ദി​വ​സം. സ​മ്മേ​ള​ന പ​ന്ത​ലി​ൽനി​ന്നു സ​ർ സിപി പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ൾ വൈ​ദ്യു​തി ദീ​പ​ങ്ങ​ൾ എ​ല്ലാം നി​ല​ച്ച​തും അ​ദ്ദേ​ഹ​ത്തെ വെ​ട്ടി​യ സം​ഭ​വം ന​മു​ക്ക് തൊ​ട്ട് മു​ന്നി​ൽ എ​ന്ന പോ​ലെ രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ വ​ര​ച്ചു കാ​ട്ടു​ന്നു. വെ​ട്ടേ​റ്റ സി​പി​യെ ചി​കി​ത്സി​ച്ച ഡോ. ​ആ​ർ. കേ​ശ​വ​ൻ നാ​യ​രു​ടെ വാ​ക്കു​ക​ൾ പ​ല​ർ​ക്കും പു​തി​യ അ​റി​വു ആ​യി​രി​ക്കും.

ക​വി​ളി​ലും ക​ഴു​ത്തി​ലും കൈ​വി​ര​ലു​ക​ളി​ലും മു​റി​വേ​റ്റ സ​ർ സി​പിയെ ​തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലാ​ണ് ചി​കി​ത്സി​ച്ച​ത്. ദി​വാ​ന്‍റെ പ​ല്ലും നാ​വും പു​റ​ത്തു കാ​ണാ​മാ​യി​രു​ന്നു എ​ന്ന് ഡോ. ​പ​റ​ഞ്ഞി​ട്ടു​ണ്ട്. പ​ൾ​സ് കു​റ​വാ​യി​രു​ന്ന​തി​നാ​ൽ അ​ന​സ്തേ​ഷ്യ ന​ൽ​കാ​ൻ പ്ര​യാ​സ​മാ​യി​രു​ന്നു.

ഇ​ത് അ​റി​ഞ്ഞ ദി​വാ​ൻ ഡോ. ​കേ​ശ​വ​ൻ നാ​യ​രോ​ട് അ​ന​സ്തേ​ഷ്യ കൂ​ടാ​തെ ത​നി​ക്ക് ശ​സ്ത്ര​ക്രി​യ ന​ട​ത്തി​ക്കൊ​ള്ളാ​ൻ പ​റ​ഞ്ഞു. അ​ങ്ങ​നെ തി​രു​വി​താം​കൂ​ർ ക​ണ്ട ഏ​റ്റ​വും ക​രു​ത്ത​നും വി​വാ​ദ പു​രു​ഷ​നും ആ​യ ദി​വാ​നാ​യ സ​ർ സി ​പി രാ​മ​സ്വാ​മി അ​യ്യ​ർ​ക്ക് അ​ന​സ്തേ​ഷ്യ കൂ​ടാ​തെ​യാ​ണ് ശ​സ്ത്ര​ക്രി​യ​യും തു​ന്നി​ക്കെ​ട്ട​ലും ന​ട​ത്തി​യ​ത്!

ഇ​തേ​ക്കു​റി​ച്ച് പി​ന്നീ​ട് സ​ർ.​സി.​പി പ​റ​ഞ്ഞ​ത് വേ​ദ​ന സ​ഹി​ക്കാ​നു​ള്ള ക​ഴി​വ് ത​നി​ക്ക് ല​ഭി​ച്ച​ത് 35 വ​ർ​ഷ​ക്കാ​ല​മാ​യി ശീ​ലി​ച്ച യോ​ഗാ​ഭ്യാ​സ​ത്തി​ലൂ​ടെ​യാ​ണെ​ന്ന്. ഇ​വി​ടെ മ​റ്റൊ​രു കാ​ര്യം കൂ​ടി ചേ​ർ​ക്കേ​ണ്ട​തു​ണ്ട്.

കെ.സി.എ​സ്. മ​ണി സ​ർ സി​പി​യു​ടെ മൂ​ക്ക് വെ​ട്ടി എ​ന്ന് പ​ഴം​കാ​ലം മു​ത​ൽ ന​മ്മ​ൾ കേ​ൾ​ക്കു​ന്ന ക​ഥ ശ​രി​യ​ല്ല എ​ന്നാ​ണ് ഡോ. ​കേ​ശ​വ​ൻ​നാ​യ​രു​ടെ നേ​ർ​മൊ​ഴി ഓ​ർ​മ​പ്പെ​ടു​ത്തു​ന്ന​ത്. മൂ​ക്കി​ൽ മു​റി​വ് ഉ​ള്ള​താ​യി ഡോ​ക്ട​ർ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

Todays Story

കാ​ല​ത്തിന്‍റെ കൈ​യൊ​പ്പ്

1980 ക​ളി​ൽ ത​ല​സ്ഥാ​ന​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ങ്ങ​ൾ ന​ട​ക്കു​ന്ന സ​മ​യം. തെ​ര​ഞ്ഞെ​ടു​പ്പി​നു നി​ൽ​ക്കു​ന്ന സ്ഥാ​നാ​ർ​ഥി​ക​ൾ ന​ൽ​കു​ന്ന പൊ​ള്ള​യാ​യ വാ​ഗ്ദാ​ന​ങ്ങ​ൾ ഒ​രു വ​ശ​ത്ത് പ്ര​ചാ​ര​ണ വാ​ഹ​ന​ങ്ങ​ളി​ൽ നി​ന്നു​യ​രു​ന്ന കാ​ത​ട​പ്പി​ക്കു​ന്ന ശ​ബ്ദ​കോ​ലാ​ഹ​ല​ങ്ങ​ൾ മ​റു ഭാ​ഗ​ത്തും.

തി​രു​വ​ന​ന്ത​പു​ര​ത്തെ കോ​ള​ജ് ഓ​ഫ് ഫൈ​ൻ​ആ​ർ​ട്സി​ൽ അ​ന്ന് ചി​ത്ര​ക​ലാ അ​ധ്യാ​പ​ക​നാ​ണ് കാ​ട്ടൂ​ർ ജി. ​നാ​രാ​യ​ണ​പി​ള്ള. ഈ ​രാ​ഷ്ട്രീ​യ പു​ക​മ​റ​ക​ളു​ടെ ഇ​രു​ളി​ലൂ​ടെ കോ​ള​ജി​ൽ എ​ത്തു​ന്പോ​ൾ ഉ​ള്ളി​ൽ നി​റ​യു​ന്ന വേ​ദ​ന​യും ആ​ത്മ സം​ഘ​ർ​ഷ​വും കാ​ട്ടൂ​ർ പേ​പ്പ​റി​ലേ​ക്കു പ​ക​ർ​ത്തും.

വാ​യി​ലൂ​ടെ തീ​പ്പു​ക ഊ​തു​ന്ന മ​നു​ഷ്യ​മു​ഖ​ങ്ങ​ൾ; വി​ഷ സ​ർ​പ്പ​ങ്ങ​ളു​ടെ നാ​വ് പു​ള​യു​ന്ന മ​നുഷ്യ രൂ​പ​ങ്ങ​ൾ എ​ല്ലാം പേ​പ്പ​റി​ലേ​ക്കു താ​നെ ഒ​ഴു​കി​പ്പ​ട​രും. ഫൈ​ൻ ആ​ർ​ട്സ് കോ​ള​ജി​ലെ അ​ന്ന​ത്തെ വി​ദ്യാ​ർ​ഥി​നി സ​ജി​ത ശ​ങ്ക​ർ ഗു​രു​വി​ന്‍റെ ചി​ത്ര​ര​ച​ന പ​ല​പ്പോ​ഴും നോ​ക്കി നി​ന്നി​ട്ടു​ണ്ട്.

അ​ക്കാ​ല​ത്ത് കേ​ര​ള​ത്തി​ൽ കൊ​ല​പാ​ത​ക പ​ര​ന്പ​ര​ക​ളും ന​ട​ന്നി​രു​ന്നു. മ​നു​ഷ്യ മ​ന​സി​ന്‍റെ വി​സ്ഫോ​ട​ന​ങ്ങ​ളും കാ​ട്ടൂ​ർ കോ​ള​ജി​ലി​രു​ന്ന് കോ​റി​യി​ടു​ന്ന​തു സ​ജി​ത ക​ണ്ടി​ട്ടു​ണ്ട്.

നാ​ലു പ​തി​റ്റാ​ണ്ടു​ക​ൾ​ക്കു ശേ​ഷം മ്യൂ​സി​യം ആ​ർ​ട്സ് ഗാ​ല​റി​യി​ൽ ന​ട​ന്ന പ്ര​ഫ. കാ​ട്ടൂ​ർ ജി. ​നാ​രാ​യ​ണ​പി​ള്ള​യു​ടെ പെ​യി​ന്‍റിം​ഗു​ക​ളു​ടെ പ്ര​ദ​ർ​ശ​ന​ത്തി​ൽ ഈ ​ചി​ത്ര​ങ്ങ​ൾ ക​ണ്ട​പ്പോ​ൾ ശി​ഷ്യ​യും പ്ര​ശ​സ്ത ചി​ത്ര​കാ​രി​യു​മാ​യ സ​ജി​ത ശ​ങ്ക​റി​നു അ​ത്ഭു​ത​വും അ​തി​ലേ​റെ ആ​ഹ്ലാ​ദ​വും

വ​ള​രെ ശ്ര​ദ്ധ​യോ​ടെ കു​നി​ഞ്ഞി​രു​ന്നു സാ​ർ ഈ ​ചി​ത്ര​ങ്ങ​ൾ വ​ര​യ്ക്കു​ന്ന രം​ഗം ഇ​പ്പോ​ഴും എ​ന്‍റെ മ​ന​സി​ലു​ണ്ട്. കോ​ള​ജ് ഓ​ഫ് ഫൈ​ൻ ആ​ർ​ട്സ് മു​ൻ പ്രി​ൻ​സി​പ്പ​ലും കേ​ര​ള ല​ളി​ത​ക​ലാ അ​ക്കാ​ദ​മി മു​ൻ ചെ​യ​ർ​മാ​നു​മാ​യ പ്ര​ഫ. കാ​ട്ടൂ​ർ ജി. ​നാ​രാ​യ​ണ​പി​ള്ള​യു​ടെ കൈ​യൊ​പ്പ് അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ പ​തി​ഞ്ഞ ’സി​ഗ്നേ​ച്ച​ർ’ ഒ​രു വ​ലി​യ കാ​ല​ത്തി​ന്‍റെ ക​ഥ​പ​റ​യു​ന്നു.

1970 ക​ൾ മു​ത​ൽ ഇ​തു​വ​രെ​യു​ള്ള കാ​ട്ടൂ​രി​ന്‍റെ പെ​യി​ന്‍റിം​ഗു​ക​ളു​ടെ ച​രി​ത്ര​ക്കാ​ഴ്ച​യാ​ണ് സി​ഗ്നേ​ച്ച​ർ ഒ​രു​ക്കി​യ​ത്. അ​ര​നൂ​റ്റാ​ണ്ടി​ലൂ​ടെ ഉ​ള്ള ഒ​രു ചി​ത്ര​കാ​ര​ന്‍റെ യാ​ത്ര മാ​ത്ര​മ​ല്ല മാ​റു​ന്ന കാ​ല​വും നു​ഷ്യ​നും പ്ര​കൃ​തി​യും കാ​ട്ടൂ​രി​ന്‍റെ കാ​ൻ​വാ​സു​ക​ളി​ൽ പ്ര​തി​ഷ്ഠി​ക്ക​പ്പെ​ടു​ന്നു.

തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നും അ​ന്യ​മാ​ക്ക​പ്പെ​ട്ട പ​ല പൈ​തൃ​ക​ക്കാ​ഴ്ച​ക​ളും അ​ര​നൂ​റ്റ​ണ്ടി​നു മു​ൻ​പ് വ​ര​ച്ച പെ​യി​ന്‍റും​ഗു​ക​ളി​ൽ കാ​ണാം. എ​ട്ടു​കെ​ട്ടും റോ​ഡ​രി​കി​ലെ പൈ​പ്പും തെ​ക്കേ​ത്തെ​രു​വി​ലെ പ​ഴ​യ അ​ഗ്ര​ഹാ​ര​ങ്ങ​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ശി​ഷ്യ​രെ ഔ​ട്ട്ഡോ​ർ സ്റ്റ​ഡി​ക്കു കൊ​ണ്ടു​പോ​യ​പ്പോ​ൾ വ​ര​ച്ച​താ​ണ്.

അ​ധ്യാ​പ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​ര​ച്ച സ്കെ​ച്ചു​ക​ളി​ൽ പു​തി​യ ചി​ത്ര​ക​ലാ ത​ല​മു​റ​യ്ക്കു ആ​വ​ശ്യ​മാ​യ വി​ശ​ദാം​ശ​ങ്ങ​ൾ കാ​ണാം. പു​റം​കാ​ഴ്ച​ക​ൾ ക​ണ്ടി​രു​ന്ന് ത​ന്‍റെ ചി​ത്ര​ക​ലാ വി​ദ്യാ​ർ​ഥി​നി​ക​ൾ ചി​ത്ര​ര​ച​ന ന​ട​ത്തു​ന്ന​തും കാ​ട്ടൂ​ർ വ​ര​ച്ചി​ട്ടു​ണ്ട്.

ഗു​രു​വും ചി​ത്ര​കാ​ര​നും ഒ​ന്നി​ക്കു​ള്ള ഇ​ത്ത​രം പെ​യി​ന്‍റിം​ഗു​ക​ൾ ഏ​റെ ശ്ര​ദ്ധേ​യ​മാ​ണ്. ഹൃ​ദ​യ​ത്തി​ൽ നി​റ​യു​ന്ന പൈ​തൃ​ക​മാ​യ ബിം​ബ​ങ്ങ​ളും സം​സ്കൃ​തി​യു​ടെ സ​ന്പ​ന്ന​ത​ക​ളും മി​ത്തു​ക​ളും ത​ന്‍റേ​താ​യ ആ​ധു​നി​ക ശൈ​ലി​യി​ൽ ആ​വി​ഷ്ക്ക​രി​ച്ചി​രി​ക്കു​ക​യാ​ണ് കാ​ട്ടൂ​ർ.

ശ്രീ​രാ​മ​ൻ ന​ൽ​കു​ന്ന, ജീ​വി​ത​ത്തി​ന്‍റെ നി​ര​ർ​ഥ​ക​ത നി​റ​യു​ന്ന ല​ക്ഷ്മ​ണോ​പ​ദേ​ശ പെ​യി​ന്‍റിം​ഗ് ഇ​ത്ത​ര​ത്തി​ൽ​പ്പെ​ട്ട​താ​ണ്. നാ​ഗ​ത്ത​റ​യും ക​ള​മെ​ഴു​ത്തും തു​ട​ങ്ങി​യ പാ​ര​ന്പ​ര്യ അ​നു​ഷ്ഠാ​ന​ങ്ങ​ളും പു​തി​യ കാ​ല സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ കാ​ട്ടൂ​രി​ന്‍റെ​താ​യ ആ​വി​ഷ്ക്കാ​ര ശൈ​ലി​യി​ലു​ടെ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു​ണ്ട്.

പാ​ര​ന്പ​ര്യ​ത്തി​ന്‍റെ വേ​രു​ക​ളി​ൽ​നി​ന്നും ത​ന്നെ​യാ​ണു തു​ട​ക്ക​മെ​ങ്കി​ലും ആ​ധു​നി​ക​കാ​ല സ​മ​സ്യ​ക​ളെ അ​വ​ത​രി​പ്പി​ക്കു​ന്പോ​ൾ നൂ​ത​ന​ങ്ങ​ളാ​യ ചി​ത്ര​ര​ച​ന സ​ങ്കേ​ത​ക​ങ്ങ​ൾ ത​ന്നെ വേ​ണ​മെ​ന്ന് കാ​ട്ടൂ​ർ ജി. ​നാ​രാ​യ​ണ​പി​ള്ള പ​റ​യു​ന്നു. മൂ​ർ​ത്ത​ചി​ത്ര​ങ്ങ​ൾ​ക്കും അ​മൂ​ർ​ത്ത ചി​ത്ര​ങ്ങ​ൾ​ക്കു​മി​ട​യ്ക്കു​ള്ള സെ​മി ആ​ബ്സ്ട്രാ​ക്ട് ശൈ​ലി​യി​ലാ​ണ് പെ​യി​ന്‍റിം​ഗു​ക​ൾ.

അ​ധി​നി​വേ​ശ​ങ്ങ​ളി​ൽ ത​ക​ർ​പ്പെ​ട്ട ഹം​പി​യി​ലെ ആ​യി​രം വ​ർ​ഷം പ​ഴ​ക്ക​മു​ള്ള സം​സ്കാ​ര​വും കാ​ട്ടൂ​ർ വ​ര​ച്ചി​ട്ടു​ണ്ട്. ബ്ലാ​ക്ക് ആ​ൻ​ഡ് ഇ​ങ്ക് സ​ങ്കേ​ത​ത്തി​ലെ ഈ ​പെ​യി​ന്‍റിം​ഗ് 2010 ലാ​ണ് സാ​ക്ഷാ​ത്ക​രി​ച്ച​ത്. 2024-ൽ ​വ​ര​ച്ച പെ​യി​ന്‍റിം​ഗു​ക​ളി​ലും പ്ര​കൃ​തി ന​ശീ​ക​ര​ണ​ത്തി​ന്‍റെ​യും സ​മ​കാ​ലീ​ന രാ​ഷ്ട്രീ​യ​ത്തി​ന്‍റെ​യും ന​ഖ​പ്പാ​ടു​ക​ൾ കാ​ണാം.

അ​ര​നൂ​റ്റാ​ണ്ടി​ൽ സം​ഭ​വി​ച്ച പ​രി​ണാ​മ​ങ്ങ​ൾ, മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്ന മൂ​ല്യ​ത്ത​ക​ർ​ച്ച​ക​ൾ അ​ങ്ങ​നെ പ​ല​തും സി​ഗ്നേ​ച്ച​ർ ഒ​പ്പി​യെ​ടു​ക്കു​ന്നു​ണ്ട്. ര​ഞ്ജു ലീ​ഫ് ആ​യി​രു​ന്നു ക്യൂ​റേ​റ്റ​ർ.

കേ​ര​ള ല​ളി​ത​ക​ലാ അ​ക്കാ​ദ​മി​യു​ടെ അ​വാ​ർ​ഡ്, അ​ഖി​ലേ​ന്ത്യാ ത​ല​ത്തി​ലു​ള്ള രാ​ജ​സ്ഥാ​ൻ ല​ളി​ത​ക​ലാ അ​ക്കാ​ദ​മി​യു​ടെ പു​ര​സ്കാ​രം, മ​ദി​രാ​ശി​യി​ലെ യം​ഗ് പെ​യി​ന്‍റേ​ഴ്സ് ആ​ൻ​ഡ് സ്ക​ൾ​പ്പ്ച്ചേ​ഴ്സി​ന്‍റെ അ​വാ​ർ​ഡ് തു​ട​ങ്ങി ഒ​ട്ടേ​റെ പു​ര​സ്കാ​ര​ങ്ങ​ളു​ടെ ജേ​താ​വാ​ണ് കാ​ട്ടൂ​ർ.​ജി.​നാ​രാ​യ​ണ പി​ള്ള

TRAVEL

ട്രെ​യി​ന്‍ യാ​ത്ര: ഇനി ഇ​ക്കാ​ര്യ​ങ്ങ​ള്‍ ശ്രദ്ധിക്കാം

ദീ​ര്‍​ഘ​ദൂ​ര​യാ​ത്ര​ക​ള്‍​ക്ക് ട്രെ​യി​നി​ല്ലാ​തെ മ​ല​യാ​ളി​ക​ള്‍​ക്ക് എ​ന്താ​ഘോ​ഷം. ഇ​ന്ത്യ​യി​ൽ സാ​ധാ​ര​ണ​ക്കാ​ർ ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ശ്ര​യി​ക്കു​ന്ന യാ​ത്രാ​മാ​ർ​ഗ​മാ​ണ് ട്രെ​യി​ൻ.

ച​ര​ക്കു​ഗ​താ​ഗ​തം, വി​നോ​ദ​സ​ഞ്ചാ​രം എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള മേ​ഖ​ല​ക​ളി​ലും ഇ​ന്ത്യ​ന്‍ റെ​യി​ൽ​വേ സേ​വ​ന​ങ്ങ​ള്‍ ന​ൽ​കു​ന്നു​ണ്ട്.

ട്രെ​യി​ൻ യാ​ത്ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റി​യേ​ണ്ട കാ​ര്യ​ങ്ങ​ളി​താ

9,000ത്തോ​ളം ട്രെ​യി​നു​ക​ൾ

ഇ​ന്ത്യ​യി​ൽ വി​വി​ധ ത​ര​ത്തി​ലു​ള്ള 9,000ത്തോ​ളം ട്രെ​യി​നു​ക​ൾ സ​ര്‍​വീ​സ് ന​ട​ത്തു​ന്നു​ണ്ട്. അ​വ​യെ വേ​ഗ​വും സൗ​ക​ര്യ​ങ്ങ​ളു​മ​നു​സ​രി​ച്ച് വി​വി​ധ ഇ​ന​ങ്ങ​ളാ​ക്കി തി​രി​ച്ചി​ട്ടു​ണ്ട്.​രാ​ജ്യ​ത്തെ ഏ​റ്റ​വും വേ​ഗ​മേ​റി​യ ട്രെ​യി​നാ​ണ് വ​ന്ദേ ഭാ​ര​ത്.

തു​ര​ന്തോ എ​ക്സ്പ്ര​സു​ക​ളും രാ​ജ​ധാ​നി എ​ക്സ്പ്ര​സു​ക​ളു​മാ​ണ് മ​റ്റു വേ​ഗം കൂ​ടി​യ ട്രെ​യി​നു​ക​ൾ. വേ​ഗ​ത്തി​ൽ അ​ടു​ത്ത സ്ഥാ​ന​ങ്ങ​ൾ ശ​താ​ബ്ദി, ജ​ന​ശ​താ​ബ്ദി, ഗ​രീ​ബ് ര​ഥ് ട്രെ​യി​നു​ക​ള്‍​ക്കാ​ണ്.

സൂ​പ്പ​ർ​ഫാ​സ്റ്റ് മെ​യി​ൽ/​എ​ക്സ്പ്ര​സ്, മെ​യി​ൽ/​എ​ക്സ്പ്ര​സ്, ഫാ​സ്റ്റ് പാ​സ​ഞ്ച​ർ, പാ​സ​ഞ്ച​ർ എ​ന്നി​വ​യാ​ണ് മ​റ്റു ട്രെ​യി​നു​ക​ൾ.

ന​ഗ​ര​ങ്ങ​ളി​ൽ പ്ര​ത്യേ​ക ന​ഗ​ര​പ്രാ​ന്ത ട്രെ​യി​നു​ക​ളും നി​ല​വി​ലു​ണ്ട്. ഇ​ത്ത​രം സ​ര്‍​വീ​സു​ക​ളി​ൽ പ്ര​ധാ​ന​പ്പെ​ട്ട​താ​ണ് മെ​ട്രോ ട്രെ​യി​നു​ക​ള്‍.

സേ​വ​ന​ങ്ങ​ള്‍ അ​റി​യാം…

യാ​ത്രാ​സേ​വ​ന​ങ്ങ​ള്‍​ക്ക് പു​റ​മേ ച​ര​ക്കു​ഗ​താ​ഗ​തം, വി​നോ​ദ​സ​ഞ്ചാ​രം എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള മേ​ഖ​ല​ക​ളി​ലും ഇ​ന്ത്യ​ന്‍ റെ​യി​ൽ​വേ സേ​വ​ന​ങ്ങ​ള്‍ ന​ൽ​കു​ന്നു​ണ്ട്.

​ടി​ക്ക​റ്റ് ബു​ക്കിം​ഗി​ന് സ്റ്റേ​ഷ​നു​ക​ളി​ൽ നേ​രി​ട്ടെ​ത്തി ടി​ക്ക​റ്റെ​ടു​ക്കു​ന്ന സം​വി​ധാ​ന​മാ​ണ് ഭൂ​രി​ഭാ​ഗം പേ​രും തെ​ര​ഞ്ഞെ​ടു​ക്കാ​റു​ള്ള​ത്. എ​ന്നാ​ൽ, ദീ​ർ​ഘ​ദൂ​ര യാ​ത്ര​ക​ൾ​ക്ക് മു​ൻ​കൂ​ട്ടി ടി​ക്ക​റ്റു​ക​ൾ റി​സ​ർ​വ് ചെ​യ്യു​ന്ന​താ​ണ് ന​ല്ല​ത്.

ടി​ക്ക​റ്റ് ബു​ക്കിം​ഗി​ന് നി​ര​വ​ധി ആ​പ്പു​ക​ളും പോ​ർ​ട്ട​ലു​ക​ളും നി​ല​വി​ലു​ണ്ട്. ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ൾ മു​ഖേ​ന​യും ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യാം. ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യു​ടെ കീ​ഴി​ലു​ള്ള ഐ​ആ​ർ​സി​ടി​സി​യു​ടെ എ​ന്ന പോ​ർ​ട്ട​ൽ വ​ഴി​യും റെ​യി​ൽ വ​ൺ ആ​പ് വ​ഴി​യും ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യാം.

കൂ​ടാ​തെ, റെ​യി​ൽ യാ​ത്രി പോ​ർ​ട്ട​ൽ, പേ​ടി​എം, ഇ​ക്സി​ഗോ, മേ​ക്ക് മൈ ​ട്രി​പ്, റെ​ഡ് ബ​സ് തു​ട​ങ്ങി​യ​വ വ​ഴി​യും ടി​ക്ക​റ്റെ​ടു​ക്കാം. ജ​ന​റ​ൽ, പ്ലാ​റ്റ്ഫോം ടി​ക്ക​റ്റു​ക​ൾ യു​ടി​എ​സ് ആ​പ് വ​ഴി​യും സ്റ്റേ​ഷ​നു​ക​ളി​ലെ എ​ടി​വി​എം മെ​ഷീ​നു​ക​ൾ വ​ഴി​യും വാ​ങ്ങാം.

യാ​ത്ര​യി​ൽ ടി​ക്ക​റ്റി​ന് പു​റ​മേ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും കൈ​യി​ൽ ക​രു​താ​ൻ ശ്ര​ദ്ധി​ക്ക​ണം.​വി​ദ്യാ​ർ​ഥി​ക​ൾ, അം​ഗ​പ​രി​മി​ത​ർ, രോ​ഗി​ക​ൾ എ​ന്നി​വ​ർ​ക്ക് ടി​ക്ക​റ്റ് നി​ര​ക്കി​ൽ ആ​നു​കൂ​ല്യ​ങ്ങ​ളു​ണ്ട്.

ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യു​മ്പോ​ൾ പ്രി​ഫ​റ​ൻ​സ് ന​ൽ​ക​ണം

അ​ഞ്ചു വ​യ​സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് ടി​ക്ക​റ്റ് ആ​വ​ശ്യ​മി​ല്ല. അ​ഞ്ചി​നും 12നും ​ഇ​ട​യി​ലു​ള്ള കു​ട്ടി​ക​ൾ​ക്ക് പ്ര​ത്യേ​ക ബെ​ർ​ത്ത് അ​ല്ലെ​ങ്കി​ൽ സീ​റ്റ് ആ​വ​ശ്യ​മി​ല്ലെ​ങ്കി​ൽ മു​തി​ർ​ന്ന​വ​ർ​ക്കു​ള്ള ടി​ക്ക​റ്റ് നി​ര​ക്കി​ന്‍റെ പ​കു​തി ന​ൽ​കി​യാ​ൽ മ​തി​യാ​കും.

വി​ൻ​ഡോ സീ​റ്റ്, ഇ​ഷ്ട​മു​ള്ള ബെ​ർ​ത്ത് തു​ട​ങ്ങി​യ​വ വേ​ണ്ട​വ​ർ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യു​മ്പോ​ൾ അ​തി​നാ​യി പ്രി​ഫ​റ​ൻ​സ് ന​ൽ​ക​ണം. ബു​ക്ക് ചെ​യ്ത ടി​ക്ക​റ്റ് ടി​ക്ക​റ്റ് കാ​ൻ​സ​ൽ ചെ​യ്യു​മ്പോ​ൾ റീ​ഫ​ണ്ടി​ന് യോ​ഗ്യ​ത​യു​ണ്ട്.

നി​ശ്ചി​ത സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ കാ​ൻ​സ​ൽ ചെ​യ്താ​ൽ മാ​ത്ര​മാ​ണ് റീ​ഫ​ണ്ട് ല​ഭി​ക്കു​ക. വെ​യി​റ്റിം​ഗ് ലി​സ്റ്റ് ട്രെ​യി​നി​ലെ എ​ല്ലാ സീ​റ്റു​ക​ളും ബെ​ർ​ത്തു​ക​ളും മ​റ്റു​ള്ള​വ​ർ ബു​ക്ക് ചെ​യ്തു ക​ഴി​ഞ്ഞാ​ൽ നി​ങ്ങ​ൾ​ക്ക് ‘വെ​യി​റ്റിം​ഗ് ലി​സ്റ്റ്’ ടി​ക്ക​റ്റാ​ണ് ല​ഭി​ക്കു​ക.

മ​റ്റു യാ​ത്രി​ക​ർ ടി​ക്ക​റ്റ് റ​ദ്ദാ​ക്കി​യാ​ലാ​ണ് വെ​യി​റ്റി​ങ് ലി​സ്റ്റി​ലെ നി​ങ്ങ​ളു​ടെ ടി​ക്ക​റ്റ് സ്ഥി​രീ​ക​രി​ക്കു​ക. ആ​ർ​എ​സി ടി​ക്ക​റ്റു​ക​ൾ ആ​ർ​എ​സി (റി​സ​ർ​വേ​ഷ​ൻ എ​ഗ​ൻ​സ്റ്റ് കാ​ൻ​സ​ലേ​ഷ​ൻ) ടി​ക്ക​റ്റു​ക​ളി​ൽ ഒ​രു ബെ​ർ​ത്തി​ൽ ര​ണ്ടു യാ​ത്രി​ക​ർ​ക്ക് യാ​ത്ര​ചെ​യ്യാ​ൻ അ​നു​വാ​ദ​മു​ണ്ട്.

സ്ഥി​രീ​ക​രി​ച്ച ടി​ക്ക​റ്റു​ള്ള​വ​ർ യാ​ത്ര ചെ​യ്യു​ന്നി​ല്ലെ​ങ്കി​ൽ, അ​വ​രു​ടെ ബെ​ർ​ത്ത് മ​റ്റു യാ​ത്രി​ക​ർ​ക്ക് ആ​ർ​എ​സി ആ​യി ന​ൽ​കും.

ത​ത്കാ​ൽ ടി​ക്ക​റ്റു​ക​ൾ

അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ യാ​ത്ര​യ്ക്കാ​യി ടി​ക്ക​റ്റു​ക​ൾ ല​ഭ്യ​മാ​ക്കാ​നു​ള്ള റെ​യി​ൽ​വേ​യു​ടെ സം​വി​ധാ​ന​മാ​ണ് ത​ത്കാ​ൽ. ഏ​ക​ദേ​ശം എ​ല്ലാ ട്രെ​യി​നു​ക​ളി​ലും നി​ശ്ചി​ത ശ​ത​മാ​നം സീ​റ്റു​ക​ൾ ത​ത്കാ​ലി​നാ​യി നീ​ക്കി​വെ​ക്കാ​റു​ണ്ട്.

ഐ​ആ​ർ​സി​ടി​സി അ​ക്കൗ​ണ്ടും ആ​ധാ​ർ കാ​ർ​ഡും ത​മ്മി​ൽ ബ​ന്ധി​പ്പി​ച്ച​വ​ർ​ക്കാ​ണ് ത​ത്കാ​ൽ ടി​ക്ക​റ്റു​ക​ൾ ബു​ക്ക് ചെ​യ്യാ​നാ​വു​ക. പാ​സ​ഞ്ച​ർ റി​സ​ർ​വേ​ഷ​ൻ കൗ​ണ്ട​റു​ക​ൾ വ​ഴി​യും അം​ഗീ​കൃ​ത ഏ​ജ​ന്‍റു​മാ​ർ വ​ഴി​യും ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യാ​ൻ സാ​ധി​ക്കും.

ഐ​ആ​ർ​സി​ടി​സി ത​ത്കാ​ൽ ഓ​ട്ടോ​മേ​ഷ​ൻ ടൂ​ൾ വ​ഴി​യും എ​ളു​പ്പ​ത്തി​ൽ ടി​ക്ക​റ്റെ​ടു​ക്കാം. യാ​ത്ര​ക്കാ​രു​ടെ മൊ​ബൈ​ൽ ന​മ്പ​റി​ലേ​ക്ക് വ​രു​ന്ന ഒ​ടി​പി ന​ൽ​കി​യാ​ണ് ബു​ക്കിം​ഗ് പൂ​ർ​ത്തി​യാ​ക്കേ​ണ്ട​ത്.

യാ​ത്ര​യ്ക്ക് ഒ​രു ദി​വ​സം മു​മ്പ് മാ​ത്ര​മേ ഇ​ത് ബു​ക്ക് ചെ​യ്യാ​ൻ സാ​ധി​ക്കൂ. യാ​ത്ര​ക്കാ​ര​ല്ലാ​ത്ത​വ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ്ലാ​റ്റ്ഫോ​മു​ക​ളി​ൽ പ്ര​വേ​ശി​ക്കു​മ്പോ​ൾ പ്ലാ​റ്റ്ഫോം ടി​ക്ക​റ്റ് എ​ടു​ക്ക​ണം. സ്റ്റേ​ഷ​നി​ൽ​നി​ന്ന് നേ​രി​ട്ടോ യു​ടി​എ​സ്, റെ​യി​ൽ വ​ൺ ആ​പ്പു​ക​ൾ വ​ഴി​യോ ടി​ക്ക​റ്റു​ക​ൾ വാ​ങ്ങാം.

റെ​യി​ൽ വ​ൺ ആ​പ്പു​ക​ളി​ലും പോ​ർ​ട്ട​ലു​ക​ളി​ലു​മാ​യി ല​ഭി​ച്ചി​രു​ന്ന റെ​യി​ൽ​വേ​യു​ടെ വി​വി​ധ സേ​വ​ന​ങ്ങ​ൾ ‘റെ​യി​ൽ വ​ൺ’ എ​ന്ന ഒ​റ്റ പ്ലാ​റ്റ്ഫോ​മി​ൽ ല​ഭി​ക്കും ടി​ക്ക​റ്റ് ബു​ക്കിം​ഗ്, ട്രെ​യി​ൻ ട്രാ​ക്കിം​ഗ്, ഭ​ക്ഷ​ണം ഓ​ർ​ഡ​ർ ചെ​യ്യ​ൽ, പ​രാ​തി പ​രി​ഹാ​രം തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ൾ​ക്ക് ഇ​നി ഈ ​ആ​പ്പി​നെ ആ​ശ്ര​യി​ച്ചാ​ൽ മ​തി​യാ​കും.

റെ​യി​ൽ ക​ണ​ക്ട്, യു​ടി​എ​സ് ആ​പ്പു​ക​ളു​ടെ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് അ​തി​ലെ യൂ​സ​ർ നെ​യി​മും പാ​സ്‌​വേ​ഡും ഉ​പ​യോ​ഗി​ച്ച് ലോ​ഗി​ൻ ചെ​യ്യാം. വി​വി​ധ ക്ലാ​സു​ക​ൾ​യാ​ത്ര​ക്കാ​രു​ടെ ഇ​ഷ്ട​ത്തി​ന​നു​സ​രി​ച്ച് വ്യ​ത്യ​സ്ത ത​ര​ത്തി​ലു​ള്ള ക്ലാ​സു​ക​ളി​ൽ യാ​ത്ര ചെ​യ്യാ​നു​ള്ള സൗ​ക​ര്യം റെ​യി​ൽ​വേ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

യാ​ത്ര​യു​ടെ സ്വ​ഭാ​വം, ദൈ​ർ​ഘ്യം, സാ​മ്പ​ത്തി​കം, കാ​ലാ​വ​സ്ഥ എ​ന്നി​വ​യെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ട്രെ​യി​ൻ ക്ലാ​സു​ക​ൾ തെ​ര​ഞ്ഞെ​ടു​ക്കേ​ണ്ട​ത്.

പാ​ഴ്‌​സ​ല്‍ സ​ര്‍​വീ​സ്

റെ​യി​ൽ​വേ​യു​ടെ പാ​ഴ്‌​സ​ല്‍ സ​ര്‍​വീ​സ് സ​ര്‍​വീ​സ് വ​ഴി നി​ങ്ങ​ളു​ടെ സാ​ധ​ന​ങ്ങ​ൾ ഇ​ന്ത്യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക​യ​യ്ക്കാം. പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും മു​ത​ൽ മോ​ട്ടോ​ർ സൈ​ക്കി​ളു​ക​ളും റി​ക്ഷ​ക​ളും വ​രെ ക​യ​റ്റി​യ​യ​ക്കാ​നു​ള്ള സൗ​ക​ര്യ​മാ​ണ് റെ​യി​ൽ​വേ ഒ​രു​ക്കു​ന്ന​ത്.

റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ​നി​ന്ന് വെ​ബ്സൈ​റ്റ് വ​ഴി​യും ബു​ക്കിം​ഗ് ന​ട​ത്താം. സാ​ധാ​ര​ണ എ​ല്ലാ പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ളി​ലും പാ​ർ​സ​ൽ സ​ർ​വി​സു​ണ്ട്. കൂ​ടാ​തെ, പാ​ർ​സ​ൽ സ്പെ​ഷ​ൽ ട്രെ​യി​നു​ക​ളും നി​ല​വി​ലു​ണ്ട്.

അ​വ​യു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ റെ​യി​ൽ​വേ​യു​ടെ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.​ത​പാ​ൽ വ​കു​പ്പു​മാ​യി സ​ഹ​ക​രി​ച്ചു​ള്ള വാ​തി​ൽ​പ്പ​ടി പാ​ർ​സ​ൽ സേ​വ​ന​വും ല​ഭ്യ​മാ​ണ്.

Todays Story

വ​യ​ലാ​ർ രാ​മ​വ​ർ​മ ഓ​ർ​മ​യാ​യി​ട്ട് അ​ര നൂ​റ്റാ​ണ്ട്: സ്‌​നേ​ഹി​ച്ച് മ​തി​വ​രാ​ത്ത അ​ച്ഛ​ന്‍

സി​നി​മ​യി​ല്‍ ന​ല്ല തി​ര​ക്കാ​യി​രു​ന്ന കാ​ല​ത്ത് ചെ​ന്നൈ​യി​ലാ​യി​രു​ന്നു അ​ച്ഛ​ന്‍. വ​ര്‍​ഷ​ത്തി​ല്‍ പ​ത്തു ദി​വ​സ​മാ​യി​രി​ക്കും പ​ല​പ്പോ​ഴും വീ​ട്ടി​ലു​ണ്ടാ​കു​ക. അ​ന്നൊ​ക്കെ അ​ച്ഛ​ന്‍ നാ​ട്ടി​ലെ​ത്തു​മ്പോ​ള്‍ സ്വീ​ക​രി​ക്കാ​ന്‍ ഞ​ങ്ങ​ള്‍ കു​ട്ടി​ക​ളും മു​ത്ത​ശി​യ​മ്മ​യും എ​റ​ണാ​കു​ളം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ​ത്തും.

കു​ടും​ബ​കാ​ര്യ​ങ്ങ​ളും വീ​ട്ടി​ലെ ചു​മ​ത​ല​ക​ളും കാ​ര​ണം അ​മ്മ​യ്ക്കു ഞ​ങ്ങ​ള്‍​ക്കൊ​പ്പം എ​പ്പോ​ഴും പു​റ​പ്പെ​ടാ​ന്‍ ക​ഴി​യു​മാ​യി​രു​ന്നി​ല്ല. ഒ​രു ക​റു​ത്ത ന​ക്ഷ​ത്രം പോ​ലെ​യാ​ണ് അ​ച്ഛ​ന്‍ വ​രു​ന്ന ട്രെ​യി​ന്‍ പ്ര​ത്യ​ക്ഷ​പ്പെ​ടു​ക.

ട്രെ​യി​നി​ന്‍റെ ഒ​രു പ്ര​ത്യേ​ക​ത​രം മ​ണ​വും, ഉ​ച്ച​ത്തി​ല്‍ ചൂ​ളം വി​ളി​ച്ചു വ​രും​നേ​രം ഉ​ള്ളി​ലു​യ​രു​ന്ന അ​ത്യാ​ഹ്ലാ​ദ​ത്തി​ന്‍റെ തു​ടി​കൊ​ട്ടും ഇ​ന്നും മ​റ​ന്നി​ട്ടി​ല്ല. ട്രെ​യി​നി​ല്‍ നി​ന്ന് ഇ​റ​ങ്ങി​യാ​ല്‍ ഉ​ട​നെ അ​ച്ഛ​ന്‍ ഓ​ടി​വ​ന്ന് മു​ത്ത​ശി​യ​മ്മ​യെ കെ​ട്ടി​പ്പി​ടി​ക്കും. ഞ​ങ്ങ​ള്‍ കു​ട്ടി​ക​ളെ ചേ​ര്‍​ത്ത​ണ​ച്ച് പൊ​ന്നു​മ്മ ന​ല്‍​കും. അ​ച്ഛ​ന്‍ വ​രു​മ്പോ​ള്‍ ഞ​ങ്ങ​ള്‍​ക്ക് അ​ക്ഷ​രാ​ര്‍​ഥ​ത്തി​ല്‍ ഉ​ത്സ​വ​മാ​ണ്.

അ​ച്ഛ​നെ കാ​ണാ​ന്‍ അ​ന്ന് സ്‌​റ്റേ​ഷ​നി​ല്‍ എ​ത്തു​ന്ന​വ​രോ​ടൊ​ക്കെ കു​ശ​ലം പ​റ​ഞ്ഞ ശേ​ഷം കാ​റി​ല്‍ വ​യ​ലാ​റി​ലെ ഞ​ങ്ങ​ളു​ടെ ത​റ​വാ​ടാ​യ രാ​ഘ​വ​പ​റ​മ്പി​ലേ​ക്കു പു​റ​പ്പെ​ടും. പോ​കു​ന്ന വ​ഴി വു​ഡ്‌​ലാ​ന്‍​ഡ്സ് ഹോ​ട്ട​ലി​ല്‍ ക​യ​റി ഞ​ങ്ങ​ള്‍​ക്കി​ഷ്ട​പ്പെ​ട്ട ഭ​ക്ഷ​ണം അ​ച്ഛ​ന്‍ വാ​ങ്ങി​ത്ത​രു​ന്ന​തും ഓ​ര്‍​മി​ക്കു​ന്നു.

വ​ഴി​യി​ലൂ​ടെ അ​ക്കാ​ല​ത്ത് സൈ​ക്കി​ളി​ല്‍ പ​ച്ച​പ്പു​ല്ല് വ​ച്ച്‌​കെ​ട്ടി ചെ​റി​യ ക​ച്ച​വ​ട​ക്കാ​ര്‍ പോ​കു​ന്നു​ണ്ടാ​കും. അ​ച്ഛ​ന്‍ ഉ​ട​നെ കാ​ര്‍ നി​ര്‍​ത്തി വീ​ട്ടി​ലെ പ​ശു​ക്ക​ള്‍​ക്ക് പു​ല്ല് വാ​ങ്ങി കാ​റി​ന്‍റെ ഡി​ക്കി​യി​ല്‍ നി​റ​യ്ക്കും. എ​ല്ലാ​വ​രെ​യും അ​തി​ര​റ്റ് സ്‌​നേ​ഹി​ച്ച അ​ച്ഛ​ന് സ​മ​സ്ത ജീ​വ​ജാ​ല​ങ്ങ​ളോ​ടും വ​ലി​യ സ്‌​നേ​ഹ​വും കാ​രു​ണ്യ​വു​മാ​യി​രു​ന്നു.

വീ​ട്ടി​ലെ പൊ​മ​റേ​നി​യ​ന്‍ നാ​യ്ക്ക​ളാ​യ സാ​ലി​യും നീ​ലി​യും അ​ച്ഛ​ന് പ്രി​യ​പ്പെ​ട്ട​വ​രാ​യി​രു​ന്നു. അ​ച്ഛ​ന്‍ വീ​ട്ടി​ല്‍ വ​രു​മ്പോ​ള്‍ ഞ​ങ്ങ​ള്‍​ക്ക് ഓ​ണം പോ​ലെ ഉ​ത്സ​വ​നാ​ളു​ക​ളാ​ണ്. ചേ​ട്ട​ന്‍ (വ​യ​ലാ​ര്‍ ശ​ര​ത്ച​ന്ദ്ര വ​ര്‍​മ) അ​ന്ന് സ്‌​കൂ​ള്‍ ബോ​ര്‍​ഡിം​ഗി​ലാ​ണ്. ഞ​ങ്ങ​ള്‍ എ​ല്ലാ​വ​രും ചേ​ര്‍​ന്നു ചേ​ട്ട​നെ കാ​ണാ​നാ​യി സ്‌​കൂ​ളി​ല്‍ പോ​കു​ന്ന​തും സ​ന്തോ​ഷ​ക​ര​മാ​യ ഓ​ർ​മ​യാ​ണ്.

അ​ച്ഛ​ൻ ഉ​ള്ള​പ്പോ​ൾ വീ​ട്ടി​ല്‍ എ​പ്പോ​ഴും സ​ന്ദ​ര്‍​ശ​ക​രാ​ണ്. പ്ര​മു​ഖ​രാ​യ സാ​ഹി​ത്യ​കാ​ര​ന്മാ​രും സി​നി​മാ പ്ര​വ​ര്‍​ത്ത​ക​രും നാ​ട്ടു​കാ​രും സാ​ധാ​ര​ണ തൊ​ഴി​ലാ​ളി​ക​ളും ഇ​വ​രി​ൽ ഉ​ൾ​പ്പെ​ടും. അ​ച്ഛ​നു പ​ക്ഷേ പ്ര​ശ​സ്ത​രെ​ന്നോ സാ​ധാ​ര​ണ​ക്കാ​രെ​ന്നോ ഉ​ള്ള വ്യ​ത്യാ​സ​മൊ​ന്നു​മി​ല്ല. എ​ല്ലാ​വ​രെ​യും ഒ​രു പോ​ലെ സ​ത്ക​രി​ക്കും. വീ​ട്ടി​ലെ​ത്തു​ന്ന​വ​ര്‍​ക്കെ​ല്ലാം ഭ​ക്ഷ​ണം ന​ല്‍​കു​ന്ന​തും നി​ല​ത്ത് ഒ​ന്നി​ച്ചി​രു​ന്നു​ണ്ണു​ന്ന​തും പ​തി​വാ​യി​രു​ന്നു.

ഞ​ങ്ങ​ള്‍ നാ​ലു മ​ക്ക​ളോ​ട് പ​റ​ഞ്ഞ​റി​യി​ക്കാ​നാ​വാ​ത്ത സ്‌​നേ​ഹ​വാ​ത്സ​ല്യ​മാ​യി​രു​ന്നു അ​ച്ഛ​ന്. അ​ന്നു തീ​രെ ചെ​റി​യ കു​ട്ടി​ക​ളാ​യി​രു​ന്ന യ​മു​ന​യോ​ടും സി​ന്ധു​വി​നോ​ടും വാ​ത്സ​ല്യ​വും ക​രു​ത​ലും ഏ​റും. അ​ച്ഛ​ന്‍റെ സ്‌​നേ​ഹം തി​രി​ച്ച​റി​യാ​നു​ള്ള പ്രാ​യം പ​ക്ഷേ ചേ​ട്ട​നും എ​നി​ക്കു​മാ​യി​രു​ന്നു എ​ന്നു തോ​ന്നാ​റു​ണ്ട്.

അ​തു​കൊ​ണ്ടാ​വും അ​ച്ഛ​നു​മാ​യി കൂ​ടു​ത​ല്‍ സം​സാ​രി​ക്കാ​നും അ​ടു​പ്പം സൂ​ക്ഷി​ക്കാ​നും ഞ​ങ്ങ​ള്‍​ക്കു ക​ഴി​ഞ്ഞി​രു​ന്നു. എ​ട്ടാം ക്ലാ​സി​ല്‍ പ​ഠി​ക്കു​ന്ന കാ​ല​ത്തും അ​ച്ഛ​ന്‍ എ​ന്നെ എ​ടു​ത്തു​കൊ​ണ്ടു ന​ട​ന്നി​രു​ന്നു എ​ന്നു പ​റ​യു​മ്പോ​ള്‍ ഊ​ഹി​ക്കാ​മ​ല്ലോ.

അ​ച്ഛ​നി​ല്ലാ​ത്ത ഒ​രു ജീ​വി​തം എ​നി​ക്കു സ​ങ്ക​ല്പി​ക്കു​വാ​നേ ക​ഴി​യു​മാ​യി​രു​ന്നി​ല്ല. എ​ങ്കി​ലും തു​ലാ​വ​ര്‍​ഷം ഞ​ങ്ങ​ളു​ടെ അ​ച്ഛ​നെ എ​ങ്ങോ​ട്ടോ കൊ​ണ്ടു​പോ​യി. അ​ച്ഛ​ന്‍റെ വി​യോ​ഗ​വാ​ര്‍​ത്ത ആ​കാ​ശ​വാ​ണി​യി​ലൂ​ടെ കേ​ട്ട​ത് ഇ​പ്പോ​ഴും ഓ​ര്‍​മി​ക്കു​ന്നു.

 

Todays Story

ലൈറ്റ് ഓഫ് ഫെസ്റ്റിവല്‍... ദീ​പ​ങ്ങ​ള്‍ നി​റ​യ​ട്ടെ...

ശ്രീ​രാ​മ​ൻ അ​യോ​ധ്യ​യി​ൽ മ​ട​ങ്ങി​യെ​ത്തി​യ ദി​വ​സം

തു​ലാ​മാ​സ​ത്തി​ലെ അ​മാ​വാ​സി നാ​ളി​ലാ​ണ് ദീ​പാ​വ​ലി കൊ​ണ്ടാ​ടു​ന്ന​ത്. 14 വ​ർ​ഷ​ത്തെ വ​ന​വാ​സ​ത്തി​നു​ശേ​ഷം ശ്രീ​രാ​മ​ൻ അ​യോ​ധ്യ​യി​ൽ മ​ട​ങ്ങി​യെ​ത്തി​യ ദി​വ​സ​മാ​ണ് ഇ​തെ​ന്നാ​ണ് ഒ​രു ഐ​തി​ഹ്യം. മ​റ്റു പ​ല ഐ​തി​ഹ്യ​ങ്ങ​ളും പ്ര​ചാ​ര​ത്തി​ലു​ണ്ട്. ദീ​പാ​വ​ലി എ​ന്നും ദീ​പാ​ളി എ​ന്നും ഇ​തി​നെ വി​ളി​ക്കു​ന്നു.

ദീ​പ​ങ്ങ​ളു​ടെ നി​ര എ​ന്നാ​ണ് ദീ​പാ​വ​ലി​യു​ടെ അ​ർ​ഥം. അ​ഞ്ചു തി​രി​യി​ട്ട് ഭ​ദ്ര​ദീ​പം കൊ​ളു​ത്തി ധ​ന​ല​ക്ഷ്മി​യെ വീ​ട്ടി​ലേ​ക്ക് ക്ഷ​ണി​ച്ചു കൊ​ണ്ട് പൂ​ജ ന​ട​ത്തു​ന്നു. ല​ക്ഷ്മി​യെ ഈ ​ദി​വ​സം പൂ​ജി​ച്ചാ​ൽ ഒ​രു വ​ർ​ഷം മു​ഴു​വ​ൻ ഐ​ശ്വ​ര്യം നി​ല​നി​ൽ​ക്കും എ​ന്നാ​ണ് വി​ശ്വാ​സം.

വ​ട​ക്കേ ഇ​ന്ത്യ​യി​ല്‍ അ​ഞ്ച് ദി​വ​സ​ത്തെ ആ​ഘോ​ഷം

വ​ട​ക്കേ ഇ​ന്ത്യ​യി​ലെ അ​ഞ്ച് ദി​വ​സ​ത്തെ ആ​ഘോ​ഷ​മാ​ണ്. കേ​ര​ള​ത്തി​ൽ പ​ക്ഷേ ഇ​ത് ഒ​രു ദി​വ​സ​മാ​യി ചു​രു​ങ്ങി​യി​രി​ക്കു​ന്നു. ദീ​പാ​വ​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ തു​ട​ക്കം ധ​ൻ തേ​ര​സ് അ​ഥ​വാ ധ​ന​ത്ര​യോ​ദ​ശി ദി​വ​സം ആ​ണ്. അ​ശ്വി​നി മാ​സ​ത്തി​ലെ കൃ​ഷ്ണ​പ​ക്ഷ ത്ര​യോ​ദ​ശി ദി​വ​സ​മാ​ണ് ഇ​ത്.

അ​ന്നേ ദി​വ​സം വീ​ടും വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളും അ​ല​ങ്ക​രി​ക്കു​ക​യും ചെ​യ്യു​ന്നു. വൈ​കി​ട്ടു അ​ഞ്ചു​തി​രി​യി​ട്ട വി​ള​ക്കു വ​ച്ച് ധ​ന​ല​ക്ഷ്മി​യെ പൂ​ജി​ക്കു​ക​യും ക​ന​ക ധാ​രാ​സ്ത​വം തു​ട​ങ്ങി​യ മ​ഹാ​ല​ക്ഷ്മി സ്തോ​ത്ര​ങ്ങ​ൾ ചൊ​ല്ലു​ക​യും ചെ​യ്യു​ന്നു. ദീ​പാ​വ​ലി ആ​ഘോ​ഷ​ത്തി​ന്‍റെ ര​ണ്ടാം ദി​വ​സ​മാ​ണ് ന​ര​ക ച​തു​ർ​ദ​ശി. അ​ശ്വി​നി മാ​സ​ത്തി​ലെ കൃ​ഷ്ണ​പ​ക്ഷ ച​തു​ർ​ദ​ശി ആ​ണ് ഇ​ത്.

ന​ര​കാ​സു​ര​നെ വ​ധി​ച്ച ശ്രീ ​കൃ​ഷ്‌​ണ​നെ​യാ​ണ് അ​ന്നേ ദി​വ​സം പൂ​ജി​ക്കു​ന്ന​ത്. ദീ​പാ​വ​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ മൂ​ന്നാം ദി​വ​സം ല​ക്ഷ്മി പൂ​ജ. ഉ​ത്ത​ര ഭാ​ര​ത​ത്തി​ലെ ദീ​പാ​വ​ലി ആ​ഘോ​ഷ​ങ്ങ​ളി​ൽ പ്ര​ധാ​ന​പ്പെ​ട്ട​ത് ഇ​താ​ണ്. അ​ന്നേ ദി​വ​സം ഗ​ണ​പ​തി, ല​ക്ഷ്മി അ​ഥ​വാ ആ​ദി​പ​രാ​ശ​ക്തി​യു​ടെ മൂ​ന്നു രൂ​പ​ങ്ങ​ളാ​യ മ​ഹാ​ല​ക്ഷ്മി, മ​ഹാ​സ​ര​സ്വ​തി, മ​ഹാ​കാ​ളി എ​ന്നി​വ​രെ​യും കു​ബേ​ര​ന​യും പൂ​ജി​ക്കു​ന്നു.

ഓ​ണാ​ഘോ​ഷ​വു​മാ​യി സാ​മ്യം

കാ​ർ​ത്തി​ക മാ​സ​ത്തി​ലെ ശു​ക്ല​പ​ക്ഷ​ത്തി​ലെ ഒ​ന്നാം ദി​വ​സ​മാ​ണു ബ​ലി പ്ര​തി​പ​ദ ആ​ഘോ​ഷി​ക്കു​ന്ന​ത്. വാ​മ​ന​ൻ ച​വി​ട്ടി പാ​താ​ള​ത്തി​ലേ​ക്കു വി​ട്ട മ​ഹാ​ബ​ലി നാ​ടു​കാ​ണാ​ൻ വ​രു​ന്ന ദി​വ​സ​മാ​ണ് ഇ​തെ​ന്നാ​ണു വി​ശ്വാ​സം. ന​മ്മു​ടെ ഓ​ണം പോ​ലെ.

ഇ​തു കൂ​ടാ​തെ രം​ഗോ​ലി​യോ കോ​ല​മോ കൊ​ണ്ടു മു​റ്റം അ​ല​ങ്ക​രി​ക്കു​ക, ക​ളി​മ​ണ്ണു കൊ​ണ്ടോ ചാ​ണ​കം കൊ​ണ്ടോ ഏ​ഴു കോ​ട്ട​ക​ൾ പ​ണി​യു​ക, ബ​ലി​യെ​യും ഭാ​ര്യ വി​ന്ധ്യ​വ​ലി​യെ​യും പൂ​ജി​ക്കു​ക, നി​ര​നി​ര​യാ​യി വി​ള​ക്കു​ക​ൾ കൊ​ളു​ത്തി വ​യ്ക്കു​ക എ​ന്നി​വ​യും പ​തി​വു​ണ്ട്.

ദീ​പാ​വ​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ അ​ഞ്ചാം ദി​വ​സ​മാ​ണ് ഭാ​തൃ​ദ്വി​തീ​യ, ബ​ഹു-​ബീ​ജ് ആ​ഘോ​ഷി​ക്കു​ന്ന​ത്. ഇ​തോ​ടു കൂ​ടി ദീ​പാ​വ​ലി ആ​ഘോ​ഷ​ങ്ങ​ൾ അ​വ​സാ​നി​ക്കു​ന്നു. കാ​ർ​ത്തി​ക മാ​സ​ത്തി​ലെ ശു​ക്ല​പ​ക്ഷ​ത്തി​ലെ ര​ണ്ടാം ദി​വ​സ​മാ​ണ് ഈ ​ആ​ഘോ​ഷം. മ​ര​ണ​ദേ​വ​നാ​യ യ​മ​ൻ സ​ഹോ​ദ​രി യ​മി​യെ സ​ന്ദ​ർ​ശി​ച്ചെ​ന്നാ​ണ് ഐ​തി​ഹ്യം.

വ​ട​ക്കേ ഇ​ന്ത്യ​യി​ല്‍ അ​ഞ്ച് ദി​വ​സ​ത്തെ ആ​ഘോ​ഷം

വ​ട​ക്കേ ഇ​ന്ത്യ​യി​ലെ അ​ഞ്ച് ദി​വ​സ​ത്തെ ആ​ഘോ​ഷ​മാ​ണ്. കേ​ര​ള​ത്തി​ൽ പ​ക്ഷേ ഇ​ത് ഒ​രു ദി​വ​സ​മാ​യി ചു​രു​ങ്ങി​യി​രി​ക്കു​ന്നു. ദീ​പാ​വ​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ തു​ട​ക്കം ധ​ൻ തേ​ര​സ് അ​ഥ​വാ ധ​ന​ത്ര​യോ​ദ​ശി ദി​വ​സം ആ​ണ്. അ​ശ്വി​നി മാ​സ​ത്തി​ലെ കൃ​ഷ്ണ​പ​ക്ഷ ത്ര​യോ​ദ​ശി ദി​വ​സ​മാ​ണ് ഇ​ത്.

അ​ന്നേ ദി​വ​സം വീ​ടും വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളും അ​ല​ങ്ക​രി​ക്കു​ക​യും ചെ​യ്യു​ന്നു. വൈ​കി​ട്ടു അ​ഞ്ചു​തി​രി​യി​ട്ട വി​ള​ക്കു വ​ച്ച് ധ​ന​ല​ക്ഷ്മി​യെ പൂ​ജി​ക്കു​ക​യും ക​ന​ക ധാ​രാ​സ്ത​വം തു​ട​ങ്ങി​യ മ​ഹാ​ല​ക്ഷ്മി സ്തോ​ത്ര​ങ്ങ​ൾ ചൊ​ല്ലു​ക​യും ചെ​യ്യു​ന്നു. ദീ​പാ​വ​ലി ആ​ഘോ​ഷ​ത്തി​ന്‍റെ ര​ണ്ടാം ദി​വ​സ​മാ​ണ് ന​ര​ക ച​തു​ർ​ദ​ശി. അ​ശ്വി​നി മാ​സ​ത്തി​ലെ കൃ​ഷ്ണ​പ​ക്ഷ ച​തു​ർ​ദ​ശി ആ​ണ് ഇ​ത്.

ന​ര​കാ​സു​ര​നെ വ​ധി​ച്ച ശ്രീ ​കൃ​ഷ്‌​ണ​നെ​യാ​ണ് അ​ന്നേ ദി​വ​സം പൂ​ജി​ക്കു​ന്ന​ത്. ദീ​പാ​വ​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ മൂ​ന്നാം ദി​വ​സം ല​ക്ഷ്മി പൂ​ജ. ഉ​ത്ത​ര ഭാ​ര​ത​ത്തി​ലെ ദീ​പാ​വ​ലി ആ​ഘോ​ഷ​ങ്ങ​ളി​ൽ പ്ര​ധാ​ന​പ്പെ​ട്ട​ത് ഇ​താ​ണ്. അ​ന്നേ ദി​വ​സം ഗ​ണ​പ​തി, ല​ക്ഷ്മി അ​ഥ​വാ ആ​ദി​പ​രാ​ശ​ക്തി​യു​ടെ മൂ​ന്നു രൂ​പ​ങ്ങ​ളാ​യ മ​ഹാ​ല​ക്ഷ്മി, മ​ഹാ​സ​ര​സ്വ​തി, മ​ഹാ​കാ​ളി എ​ന്നി​വ​രെ​യും കു​ബേ​ര​ന​യും പൂ​ജി​ക്കു​ന്നു.

ഓ​ണാ​ഘോ​ഷ​വു​മാ​യി സാ​മ്യം

കാ​ർ​ത്തി​ക മാ​സ​ത്തി​ലെ ശു​ക്ല​പ​ക്ഷ​ത്തി​ലെ ഒ​ന്നാം ദി​വ​സ​മാ​ണു ബ​ലി പ്ര​തി​പ​ദ ആ​ഘോ​ഷി​ക്കു​ന്ന​ത്. വാ​മ​ന​ൻ ച​വി​ട്ടി പാ​താ​ള​ത്തി​ലേ​ക്കു വി​ട്ട മ​ഹാ​ബ​ലി നാ​ടു​കാ​ണാ​ൻ വ​രു​ന്ന ദി​വ​സ​മാ​ണ് ഇ​തെ​ന്നാ​ണു വി​ശ്വാ​സം. ന​മ്മു​ടെ ഓ​ണം പോ​ലെ.

ഇ​തു കൂ​ടാ​തെ രം​ഗോ​ലി​യോ കോ​ല​മോ കൊ​ണ്ടു മു​റ്റം അ​ല​ങ്ക​രി​ക്കു​ക, ക​ളി​മ​ണ്ണു കൊ​ണ്ടോ ചാ​ണ​കം കൊ​ണ്ടോ ഏ​ഴു കോ​ട്ട​ക​ൾ പ​ണി​യു​ക, ബ​ലി​യെ​യും ഭാ​ര്യ വി​ന്ധ്യ​വ​ലി​യെ​യും പൂ​ജി​ക്കു​ക, നി​ര​നി​ര​യാ​യി വി​ള​ക്കു​ക​ൾ കൊ​ളു​ത്തി വ​യ്ക്കു​ക എ​ന്നി​വ​യും പ​തി​വു​ണ്ട്.

ദീ​പാ​വ​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ അ​ഞ്ചാം ദി​വ​സ​മാ​ണ് ഭാ​തൃ​ദ്വി​തീ​യ, ബ​ഹു-​ബീ​ജ് ആ​ഘോ​ഷി​ക്കു​ന്ന​ത്. ഇ​തോ​ടു കൂ​ടി ദീ​പാ​വ​ലി ആ​ഘോ​ഷ​ങ്ങ​ൾ അ​വ​സാ​നി​ക്കു​ന്നു. കാ​ർ​ത്തി​ക മാ​സ​ത്തി​ലെ ശു​ക്ല​പ​ക്ഷ​ത്തി​ലെ ര​ണ്ടാം ദി​വ​സ​മാ​ണ് ഈ ​ആ​ഘോ​ഷം. മ​ര​ണ​ദേ​വ​നാ​യ യ​മ​ൻ സ​ഹോ​ദ​രി യ​മി​യെ സ​ന്ദ​ർ​ശി​ച്ചെ​ന്നാ​ണ് ഐ​തി​ഹ്യം.

 

Todays Story

ചാറ്റിംഗ് എന്ന ചീറ്റിംഗ്

ഫേ​സ് ബു​ക്ക് സൗ​ഹൃ​ദം അ​തി​രു​വി​ട്ട​പ്പോ​ഴാ​ണ് പ​തി​നൊ​ന്നാം ക്ലാ​സു​കാ​രി​യെ മാ​താ​പി​താ​ക്ക​ള്‍ മ​നഃ​ശാ​സ്ത്ര​ജ്ഞ​ന്‍റെ അ​ടു​ത്ത് എ​ത്തി​ച്ച​ത്. തീ​രെ പ​രി​ച​യം ഇ​ല്ലാ​ത്ത​വ​രെ​പ്പോ​ലും അ​വ​ള്‍ ഫ്ര​ണ്ട്ഷി​പ്പ് ലി​സ്റ്റി​ല്‍ ചേ​ര്‍​ക്കും.

കൂ​ട്ടു​കാ​രി​യു​ടെ കൂ​ട്ടു​കാ​ര​ന്‍, അ​യാ​ളു​ടെ സു​ഹൃ​ത്ത്... ഇ​ങ്ങ​നെ പോ​കു​ന്നു അ​വ​ളു​ടെ സൗ​ഹൃ​ദ​ങ്ങ​ള്‍... പി​ന്നെ ഫോ​ണ്‍ ന​മ്പ​റും ന​ല്‍​കും. കം​പ്യൂ​ട്ട​ര്‍ ചാ​റ്റിം​ഗി​ലൂ​ടെ​യും മൊ​ബൈ​ലി​ലൂ​ടെ​യും ഏ​തു​നേ​ര​വും അ​പ​രി​ചി​ത​രു​മാ​യി ച​ങ്ങാ​ത്ത​ത്തി​ലാ​യി​രു​ന്നു ആ ​കു​ട്ടി. അ​തോ​ടെ മാ​ര്‍​ക്കു കു​റ​ഞ്ഞു. വീ​ട്ടി​ല്‍ ആ​രോ​ടും മി​ണ്ടാ​നും സ​മ​യ​മി​ല്ലാ​താ​യി.

ഫേ​സ് ബു​ക്ക് പോ​ലു​ള്ള സോ​ഷ്യ​ല്‍ നെ​റ്റ് വ​ര്‍​ക്കിം​ഗ് സൈ​റ്റു​ക​ളി​ലും കൗ​മാ​ര​ക്കാ​രും സ്ത്രീ​ക​ളു​മൊ​ക്കെ ഇ​ന്ന് സ​ജീ​വ​മാ​ണ്. ഫോ​ട്ടോ​ക​ളും വി​ശേ​ഷ​ങ്ങ​ളു​മൊ​ക്കെ പോ​സ്റ്റ് ചെ​യ്യാ​നും അ​തി​ന് ലൈ​ക്ക് അ​ടി​ച്ച് സ​ന്തോ​ഷം നേ​ടാ​നു​മൊ​ക്കെ പ​ല​രും മ​ത്സ​രി​ക്കു​ന്ന​താ​യും കാ​ണാം.

സ്വ​ന്തം അ​പ്പ​ന്‍ മ​രി​ച്ചു കി​ട​ക്കു​മ്പോ​ഴും മൊ​ബൈ​ല്‍ ഫോ​ണി​ലൂ​ടെ ഫേ​സ് ബു​ക്കി​ല്‍ ചാ​റ്റു ചെ​യ്ത പാ​ലാ​ക്കാ​രി​യാ​യ യു​വ​തി​യെ അ​ടു​ത്തി​ടെ​യാ​ണ് ഭ​ര്‍​ത്താ​വ് മ​നഃ​ശാ​സ്ത്ര​ജ്ഞ​ന്‍റെ അ​ടു​ത്ത് എ​ത്തി​ച്ച​ത്.


കം​പ്യൂ​ട്ട​റും ഇ​ന്‍റര്‍​നെ​റ്റും മൊ​ബൈ​ല്‍​ഫോ​ണു​മൊ​ക്കെ അ​ച്ച​ട​ക്ക​ത്തോ​ടെ കൈ​കാ​ര്യം ചെ​യ്തി​ല്ലെ​ങ്കി​ല്‍ അ​തൊ​രു കെ​ണി​യാ​യി മാ​റും.

അ​പ​രി​ചി​ത​രെ ഫേ​സ് ബു​ക്ക് ഫ്ര​ണ്ട്ഷി​പ്പ് ലി​സ്റ്റി​ല്‍നി​ന്നു വെ​ട്ടി​മാ​റ്റ​ണം. സോ​ഷ്യ​ല്‍ നെ​റ്റ് വ​ര്‍​ക്കിം​ഗ് സൈ​റ്റു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​മ്പോ​ഴു​ള്ള ക​രു​ത​ലു​ക​ള്‍ മാ​താ​പി​താ​ക്ക​ള്‍ മ​ക്ക​ള്‍​ക്ക് പ​ക​ര്‍​ന്നു ന​ല്‍​ക​ണം. അ​വ​ര്‍ ഇ​ത് എ​ങ്ങ​നെ ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്ന കാ​ര്യ​ത്തി​ലും ശ്ര​ദ്ധ​വേ​ണം.

വ്യാ​ജ പ്രൊ​ഫൈ​ലു​ക​ളു​ടെ ഒ​രു ലോ​ക​മാ​ണ് ഫേ​സ്ബു​ക്ക്. ഒ​രു ര​സ​ത്തി​നു​വേ​ണ്ടി ഉ​ണ്ടാ​ക്കി​യ​തു മു​ത​ല്‍ ത​ട്ടി​പ്പി​നു​വ​രെ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടു​ക​ള്‍ സൃ​ഷ്ടി​ക്കു​ന്ന​വ​രു​ണ്ട്.

 

മ​ക്ക​ളു​ടെ ചാ​റ്റിം​ഗി​ല്‍ ക​ണ്ണു​വേ​ണം...

  • മ​ക്ക​ളു​ടെ സു​ര​ക്ഷി​ത​മാ​യ ഓ​ണ്‍​ലൈ​ന്‍ ചാ​റ്റിം​ഗി​ല്‍ മാ​താ​പി​താ​ക്ക​ള്‍ എ​പ്പോ​ഴും ശ്ര​ദ്ധി​ക്ക​ണ​മെ​ന്നാ​ണ് സൈ​ബ​ര്‍ രം​ഗ​ത്തെ വി​ദ​ഗ്ധ​ര്‍ ന​ല്‍​കു​ന്ന മു​ന്ന​റി​യി​പ്പ്. ഇ​താ, ചി​ല നി​ര്‍​ദേ​ശ​ങ്ങ​ള്‍...
  •  പ്ര​ധാ​ന ലി​വിം​ഗ് സ്‌​പെ​യ്‌​സി​ല്‍ കംമ്പ്യൂട്ട​ര്‍ സ്ഥാ​പി​ക്കു​ക. മോ​ണി​റ്റ​ര്‍ ഒ​രു ര​ഹ​സ്യ​വു​മി​ല്ലാ​തെ മു​റി​യു​ടെ പു​റ​ത്തേ​ക്ക് തി​രി​ഞ്ഞി​ട്ടു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്ക​ണം. ഓ​ണ്‍​ലൈ​നി​ല്‍ നി​ങ്ങ​ളു​ടെ കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യ​ത്തി​നും സു​ര​ക്ഷ​യ്ക്കും വേ​ണ്ടി നി​ങ്ങ​ള്‍​ക്ക് ചെ​യ്യാ​ന്‍ ക​ഴി​യു​ന്ന ഏ​റ്റ​വും മൂ​ല്യ​വ​ത്താ​യ കാ​ര്യ​മാ​ണി​ത്.
  •  നി​ങ്ങ​ളു​ടെ അ​തി​രു​ക​ള്‍ സ​ജ്ജീ​ക​രി​ക്കാ​ന്‍ ഏ​ത് ത​ര​ത്തി​ലു​ള്ള വെ​ബ് സൈ​റ്റു​ക​ളാ​ണ് അ​വ​ര്‍​ക്ക് സ​ന്ദ​ര്‍​ശി​ക്കാ​ന്‍ അ​നു​യോ​ജ്യം, ഏ​തൊ​ക്കെ ചാ​റ്റ് റൂ​മു​ക​ള്‍ സ​ന്ദ​ര്‍​ശി​ക്ക​ണം, എ​ന്തൊ​ക്കെ കാ​ര്യ​ങ്ങ​ളാ​ണ് അ​വി​ടെ സം​സാ​രി​ക്കേ​ണ്ട​ത് എ​ന്ന​തി​നെ​ക്കു​റി​ച്ച് നി​ങ്ങ​ളു​ടെ കു​ട്ടി​യോ​ട് എ​ന്താ​ണ് ശ​രി, എ​ന്താ​ണ് ശ​രി​യ​ല്ല എ​ന്ന് കൃ​ത്യ​മാ​യി ച​ര്‍​ച്ച ചെ​യ്ത് ഒ​രു ടീ​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ക..
  • നി​ങ്ങ​ളു​ടെ കു​ട്ടി നി​ങ്ങ​ളു​ടെ നി​യ​മ​ങ്ങ​ള്‍ അ​വ​ഗ​ണി​ക്കു​മ്പോ​ള്‍ യു​ക്തി​സ​ഹ​മാ​യ അ​ന​ന്ത​ര​ഫ​ല​ങ്ങ​ള്‍ സ​ജ്ജ​മാ​ക്കു​ക (ഇ​ന്‍റര്‍​നെ​റ്റി​ല്‍ നി​ന്ന് ഒ​രാ​ഴ്ച​ത്തേ​ക്കു​ള്ള ഒ​ഴി​വാ​ക്ക​ൽ) എ​ന്നാ​ല്‍ ഇ​ന്‍റ​ര്‍​നെ​റ്റ് എ​ന്നെ​ന്നേ​ക്കു​മാ​യി നി​രോ​ധി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്ത​രു​ത്.
  •  ചാ​റ്റിം​ഗി​നി​ടെ എ​ന്തെ​ങ്കി​ലും വി​ചി​ത്ര​മോ അ​സ്വ​സ്ഥ​ത​യു​ള​വാ​ക്കു​ന്ന​തോ ആ​യ സ​ന്ദേ​ശ​ങ്ങ​ള്‍ ല​ഭി​ച്ചാ​ല്‍ അ​വ​ര്‍ നി​ങ്ങ​ളോ​ട് പ​റ​യ​ണ​മെ​ന്നും നി​ങ്ങ​ള്‍ അ​വ​രോ​ട് ദേ​ഷ്യ​പ്പെ​ടി​ല്ലെ​ന്നും ഇ​ന്‍റ​ര്‍​നെ​റ്റ് നി​രോ​ധി​ക്കി​ല്ലെ​ന്നും കു​ട്ടി​ക്ക് ഉ​റ​പ്പ് ന​ല്‍​ക​ണം.
  •  ചാ​റ്റിം​ഗി​ന് ക​ര്‍​ശ​ന​മാ​യ സ​മ​യ പ​രി​ധി നി​ശ്ച​യി​ക്കു​ക​യും അ​വ ന​ട​പ്പി​ലാ​ക്കു​ക​യും ചെ​യ്യു​ക. ചാ​റ്റ് റൂ​മി​ലു​ള്ള ആ​ളു​ക​ള്‍ എ​പ്പോ​ഴും അ​പ​രി​ചി​ത​രാ​ണെ​ന്ന് കു​ട്ടി​യെ ബോ​ധ്യ​പ്പെ​ടു​ത്തു​ക. അ​തി​നാ​ല്‍ ചാ​റ്റ് റൂ​മു​ക​ളി​ലോ ഓ​ണ്‍​ലൈ​നി​ലോ ആ​ളു​ക​ള്‍ പ​റ​യു​ന്ന​തെ​ല്ലാം കു​ട്ടി വി​ശ്വ​സി​ക്ക​രു​തെ​ന്ന് പ​റ​ഞ്ഞു മ​ന​സി​ലാ​ക്കു​ക.
  •  ഓ​ണ്‍​ലൈ​നി​ല്‍ ഒ​രു വ്യ​ക്തി​യോ​ട് അ​വ​രു​ടെ യ​ഥാ​ര്‍​ഥ പേ​ര്, സ്‌​കൂ​ള്‍, ഫോ​ണ്‍ ന​മ്പ​ര്‍ അ​ല്ലെ​ങ്കി​ല്‍ അ​വ​ര്‍ താ​മ​സി​ക്കു​ന്ന സ്ഥ​ലം എ​ന്നി​വ വെ​ളി​പ്പെ​ടു​ത്ത​രു​തെ​ന്ന് കു​ട്ടി​യോ​ട് പ​റ​ഞ്ഞു കൊ​ടു​ക്ക​ണം.
  •  സൈ​ബ​ര്‍ സ്‌​പേ​സി​ല്‍ ദീ​ര്‍​ഘ​നേ​രം ഒ​റ്റ​യ്ക്കി​രി​ക്കാ​ന്‍ കു​ട്ടി​യെ അ​നു​വ​ദി​ക്ക​രു​ത്. ഈ ​സ​മ​യ​ത്താ​ണ് അ​വ​ര്‍ ഏ​റ്റ​വും ദു​ര്‍​ബ​ല​രാ​യി​രി​ക്കു​ന്ന​ത്.
  • അ​പ​രി​ചി​ത​രു​മാ​യി ഓ​ണ്‍​ലൈ​നി​ല്‍ ചാ​റ്റ് ചെ​യ്യു​മ്പോ​ള്‍ അ​ല്ലെ​ങ്കി​ല്‍ സു​ഹൃ​ത്തു​ക്ക​ള്‍​ക്ക് ഇ- ​മെ​യി​ല്‍ അ​യ​ക്കു​മ്പോ​ള്‍ എ​ല്ലാ​യ്‌​പ്പോ​ഴും മാ​ന്യ​മാ​യി പെ​രു​മാ​റ​ണ​മെ​ന്ന് കു​ട്ടി​യോ​ട് പ​റ​ഞ്ഞ് മ​ന​സി​ലാ​ക്കു​ക. പ​രി​ഭ്രാ​ന്തി വേ​ണ്ട, നി​ങ്ങ​ളു​ടെ കു​ട്ടി നി​ങ്ങ​ളു​ടെ നി​യ​മ​ങ്ങ​ള്‍ പാ​ലി​ക്കു​ന്നി​ട​ത്തോ​ളം കാ​ലം ഇ​ന്‍റർ‍​നെ​റ്റി​ലൂ​ടെ നി​ങ്ങ​ളു​ടെ കു​ട്ടി​യെ ആ​ര്‍​ക്കും ഉ​പ​ദ്ര​വി​ക്കാ​നാ​വി​ല്ല.
  • നി​ങ്ങ​ളു​ടെ കു​ട്ടി​ക​ളു​ടെ ഓ​ണ്‍​ലൈ​ന്‍ പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ സ​ജീ​വ​മാ​യ താ​ല്‍​പ​ര്യം പ്ര​ക​ടി​പ്പി​ക്കു​ക. ബേ​ബി സി​റ്റ​റാ​യി ഇ​ന്‍റ്‍​ർ​നെ​റ്റ് ഉ​പ​യോ​ഗി​ക്ക​രു​ത്. വെ​ബി​ല്‍ തെ​ര​യു​ന്ന​തി​നും ഓ​ണ്‍​ലൈ​നി​ല്‍ ചാ​റ്റ് ചെ​യ്യാ​നും പ​ഠി​ക്കു​ക, അ​തു​വ​ഴി നി​ങ്ങ​ളു​ടെ കു​ട്ടി എ​ന്താ​ണ് ചെ​യ്യു​ന്ന​തെ​ന്ന് നി​ങ്ങ​ള്‍​ക്ക് മ​ന​സി​ലാ​കും.

Special News

രാ​ഹു​ല്‍ എ​ന്തി​നേ​യും കു​ഞ്ഞ​നാ​ക്കും

വ​ന്ദേ ഭാ​ര​ത് ട്രെ​യി​ന്‍, ബ​സു​ക​ള്‍, കാ​റു​ക​ള്‍, ക്ഷേ​ത്ര ഗോ​പു​ര​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യെ​ല്ലാം കൈ​യിലൊ​തു​ക്കാ​ന്‍ പ​റ്റു​ന്ന വ​ലു​പ്പ​ത്തി​ല്‍ നി​ര്‍​മിച്ചാ​ല്‍ അ​തൊ​രു കൗ​തു​കം ത​ന്നെ​യാ​ണ്. ഇ​വ​യി​ലെ വ​ള​രെ ചെ​റി​യ ഉ​പ​ക​ര​ണ​ങ്ങ​ള്‍​പോ​ലും അ​തേ രീ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​ന്‍ ക​ഴി​ഞ്ഞാ​ല്‍ അ​തൊ​രു ക​ഴി​വു​ത​ന്നെ​യാ​ണ്.

താ​ന്‍ സ്വാ​യ​ത്ത​മാ​ക്കി​യ ക​ഴി​വു​പ​യോ​ഗി​ച്ച് സൂ​ക്ഷ്മ​ത​യോ​ടെ ആ​രി​ലും അ​ദ്ഭു​ത​വും കൗ​തു​ക​വു​മു​ണ​ര്‍​ത്തു​ന്ന മൂ​ന്ന് സെ​ന്‍റീ​മീ​റ്റ​ര്‍ മു​ത​ല്‍ ആ​റ​ടി​യോ​ളം വ​രെ വ​ലു​പ്പ​ത്തി​ല്‍ നി​ര്‍​മിച്ച അ​റു​പ​തോ​ളം മി​നി​യേ​ച്ച​ര്‍ മാ​തൃ​ക​ക​ളു​ടെ ക​ല​വ​റ​യാ​ണ് ക​ണ്ണൂ​ര്‍ ഗ​വ.​ മെ​ഡി​ക്ക​ല്‍ കോ​ള​ജ് അ​ക്കാ​ദ​മി​യി​ലെ വെ​ഹി​ക്കി​ള്‍ സൂ​പ്പ​ര്‍​വൈ​സ​ര്‍ കൈ​ത​പ്രം ചെ​റു​വ​ച്ചേ​രി​യി​ലെ രാ​ഹു​ല്‍ രാ​മ​ച​ന്ദ്ര​ന് സ്വ​ന്ത​മാ​യു​ള്ള​ത്.

മി​നി​യേ​ച്ച​ര്‍ പ്ര​ണ​യം

ചെ​റു​പ്പം മു​ത​ലെയു​ള്ള ജ​ന്മ​വാ​സ​ന​യാ​യി​രു​ന്നു മി​നി​യേ​ച്ച​ര്‍ പ്ര​ണ​യം. വാ​ഹ​ന​ങ്ങ​ളോ​ടു​ള്ള ചെ​റു​പ്പ​ത്തി​ന്‍റെ സ്വ​ത​സി​ദ്ധ​മാ​യ ഇ​ഷ്‌ട​ത്തി​ല്‍ ബ​സു​ക​ളും കാ​റു​ക​ളു​മൊ​ക്കെ​യാ​യി​രു​ന്നു ആ​ദ്യം പി​റ​വി​യെ​ടു​ത്ത​ത്.

രാ​ഹു​ലി​ന്‍റെ ക​ണ്ണി​ല്‍ ഒ​ന്നും പാ​ഴ് വ​സ്തു​വ​ല്ലാ​യി​രു​ന്നു. സ​മീ​പ​നാ​ളു​ക​ളി​ല്‍ ആ​വ​ശ്യ​മാ​യ സാ​ധ​ന​ങ്ങ​ള്‍ ല​ഭി​ക്കാ​ന്‍ തു​ട​ങ്ങി​യ​തോ​ടെ മി​നി​യേ​ച്ച​ര്‍ മാ​തൃ​ക​ക​ള്‍​ക്ക് യ​ഥാ​ര്‍​ഥ രൂ​പം കൈ​വ​രി​ക്കാ​നു​മാ​യി​ട്ടു​ണ്ട്.

ചെ​റി​യ ക​ണ്ടെ​യ്‌​ന​റു​ക​ളി​ല്‍ ആ​വ​ശ്യ​മു​ള്ള നി​റ​ങ്ങ​ളി​ല്‍ സ്‌​പ്രേ പെ​യി​ന്‍റ് ല​ഭി​ക്കാ​ന്‍ തു​ട​ങ്ങി​യ​തോ​ടെ പെ​യി​ന്‍റിംഗ് എ​ളു​പ്പ​മാ​കുക​യും യ​ഥാ​ര്‍​ഥ വ​ര്‍​ണ​ങ്ങ​ളു​ടെ വ​ശ്യ​ത പ​ക​രാ​നാ​കു​ന്നു​മു​ണ്ട്.

ഇ​തെ​ല്ലാം മി​നി​യേ​ച്ച​ര്‍ മാ​തൃ​ക​ക​ളു​ടെ ചാ​രു​ത വ​ര്‍​ധി​പ്പി​ക്കു​ന്നു. ജോ​ലി ക​ഴി​ഞ്ഞു​വ​ന്നാ​ല്‍ രാ​ത്രി പ​തി​നൊ​ന്നു​വ​രെ രാ​ഹു​ല്‍ മി​നി​യേ​ച്ച​റു​ക​ളു​ടെ പ​ണി​പ്പു​ര​യി​ലാ​യി​രി​ക്കും.

വ​ഴി​ത്തി​രി​വാ​യ​ത് മെ​ട്രോ​മാ​ന്‍റെ നി​ര്‍ദേശം

മെ​ട്രോ​മാ​ന്‍ ഇ. ​ശ്രീ​ധ​ര​ന് ക​ണ്ണൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേഷ​നി​ല്‍ നി​ല്‍​ക്കു​ന്ന വ​ന്ദേ ഭാ​ര​ത് ട്രെ​യി​നി​ന്‍റെ മി​നി​യേ​ച്ച​ര്‍ സ​മ്മാ​നി​ച്ച​താ​ണ് അ​തു​വ​രെ വാ​ഹ​ന​ങ്ങ​ളു​ടെ മി​നി​യേ​ച്ച​ര്‍ നി​ര്‍മി​ച്ചി​രു​ന്ന രാ​ഹു​ലി​ന്‍റെ ചി​ന്ത​ക​ളെ വ​ഴി​തി​രി​ച്ചു​വി​ട്ട​ത്.

തൃ​ശൂ​ര്‍-പാ​ല​ക്കാ​ട് ജി​ല്ലാ അ​തി​ര്‍​ത്തി​യി​ലെ വീ​ര​സ്ഥാ​നം വീ​രു​ത്താ​നം ഭ​ഗ​വ​തി ക്ഷേ​ത്ര​വും അ​നു​ബ​ന്ധ സ​ജ്ജീ​ക​ര​ണ​ങ്ങ​ളു​മ​ട​ങ്ങു​ന്ന മി​നി​യേ​ച്ച​ര്‍ നി​ര്‍മിക്കാ​നാ​യി​രു​ന്നു മെ​ട്രോ​മാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​ത്.

ഉ​ള്ളിൽ പേ​ടി​യോ​ടെ​യാ​ണ് രാ​ഹു​ല്‍ ആ ​ദൗ​ത്യം ഏ​റ്റെ​ടു​ത്ത​ത്. പു​റ​ത്തു​നി​ന്നു കാ​ണു​ന്ന ഭാ​ഗ​ത്തിന്‍റെ ഫോ​ട്ടോ​യെ​ട​ത്തു. അ​ക​ത്തു​ള്ള സ​ജ്ജീ​ക​ര​ണ​ങ്ങ​ളു​ടെ ഫോ​ട്ടോ പൂ​ജാ​രി​ക​ളെ​ക്കൊ​ണ്ട് സം​ഘ​ടി​പ്പി​ച്ചു.

മൂ​ന്നു​മാ​സ​ത്തെ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് പാ​ല​ക്കാ​ട് ജി​ല്ല​യി​ല്‍ കി​ഴ​ക്കേ ന​ട ചെ​ന്ന​വ​സാ​നി​ക്കു​ന്ന​തും തൃ​ശൂ​ര്‍ ജി​ല്ല​യി​ല്‍ പി​റ​കു​വ​ശ​ത്തെ ന​ട ചെ​ന്ന​വ​സാ​നി​ക്കു​ന്ന​തു​മാ​യ പ്ര​ത്യേ​ക​ത​ക​ളു​ള്ള ഈ ​ക്ഷേ​ത്ര​ത്തി​ന്‍റെ ആ​റ​ടി നീ​ള​വും നാ​ല​ടി വീ​തി​യു​മു​ള്ള മി​നി​യേ​ച്ച​ര്‍ നി​ര്‍​മി​ച്ചു ന​ല്‍​കി​യ​ത്.

അ​ന്ന് മെ​ട്രോ​മാ​ന്‍ ശ്രീ​ധ​ര​നി​ല്‍​നി​ന്നു ല​ഭി​ച്ച പ്രോ​ത്സാ​ഹ​നം മ​റ​ക്കാ​നാ​കി​ല്ലെ​ന്നും രാ​ഹു​ല്‍ പ​റ​യു​ന്നു. പി​ന്നീ​ട് ഗു​രു​വാ​യൂ​ര്‍ ക്ഷേ​ത്ര​ത്തി​ന്‍റെ കി​ഴ​ക്കേ മു​ഖ​മ​ണ്ഡ​പ​വും, ശ​ബ​രി​മ​ല, അ​യോ​ദ്ധ്യ രാ​മ​ക്ഷേ​ത്രം, പ​റ​ശി​നി മു​ത്ത​പ്പ​ന്‍ ക്ഷേ​ത്രം, പീ​സ ട​വ​ര്‍ തു​ട​ങ്ങി​യ​വ​യും ഓ​രോ​രു​ത്ത​രു​ടേ​യും ആ​വ​ശ്യ​മ​നു​സ​രി​ച്ച് നി​ര്‍​മിച്ചു ന​ല്‍​കി.

ന​മു​ക്ക് സു​പ​രി​ചി​ത​മ​ല്ലാ​ത്ത വി​ദേ​ശ വാ​ഹ​ന​ങ്ങ​ളു​ടെ മി​നി​യേ​ച്ച​റു​ക​ളും 1930ലെ ​വാ​ഹ​നം മു​ത​ല്‍ കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ ഡ​ബി​ള്‍ ഡ​ക്ക​ര്‍ ബ​സു​വ​രെ​യു​ള്ള അ​റു​പ​തോ​ളം മി​നി​യേ​ച്ച​റു​ക​ളും രാ​ഹു​ലി​ന്‍റെ ശേ​ഖ​ര​ത്തി​ലു​ണ്ട്. സ​മീ​പ​ത്തെ ക്രി​സ്തീ​യ ദേ​വാ​ല​യ​വും മു​സ്‌ലിം പ​ള്ളി​യും ഇ​തി​ലു​ള്‍​പ്പെ​ടും.

മൂ​ന്ന് സെ​ന്‍റീ​മീ​റ്റ​ര്‍ ഉ​യ​ര​വും ഒ​രു സെന്‍റീ​മീ​റ്റ​ര്‍ വീ​തി​യു​മു​ള്ള ചെ​ണ്ട​യാ​ണ് ഇ​ക്കൂ​ട്ട​ത്തി​ലു​ള്ള കു​ഞ്ഞ​ന്‍ മി​നി​യേ​ച്ച​ര്‍. ആ​റ​ടി നീ​ള​ത്തി​ലും നാ​ല​ടി വീ​തി​യി​ലു​മു​ള്ള വേ​ട്ട​ക്കൊ​രു​മ​ക​ന്‍ ക്ഷേ​ത്ര​ത്തി​ന്‍റെ നി​ര്‍​മാ​ണ​ത്തി​ലാ​ണി​പ്പോ​ള്‍ രാ​ഹു​ല്‍.

 

Todays Story

ല​ക്ഷ​ദ്വീ​പി​ല്‍ പ​റാ​ളി ഒ​ന്നി​നെ കാ​ണാ​നി​ല്ല

ല​ക്ഷ​ദ്വീ​പി​ല്‍ നി​ല​വി​ല്‍ 36 ദ്വീ​പു​ക​ളി​ല്ല. അ​വി​ടെ 35 ദ്വീ​പു​ക​ളേ അ​വ​ശേ​ഷി​ക്കു​ന്നു​ള്ളു. 1968 ല്‍ 0.032 ​ച.​കി​ലോ​മീ​റ്റ​റു​ണ്ടാ​യി​രു​ന്ന പ​റാ​ളി ഒ​ന്ന് ചെ​റു​ദ്വീ​പ് നാ​മാ​വ​ശേ​ഷ​മാ​യി​ക്ക​ഴി​ഞ്ഞു. 32 ച.​കീ. വി​സ്തൃ​ത​മാ​യ ല​ക്ഷ​ദ്വീ​പി​ല്‍ എ​ഴു​പ​തി​നാ​യി​രം ജ​ന​ങ്ങ​ളാ​ണ് അ​ധി​വ​സി​ക്കു​ന്ന​ത്.

ടൂ​റി​സ​ത്തി​നും മ​ത്സ്യ​സ​മൃ​ദ്ധി​ക്കും തെ​ങ്ങു​കൃ​ഷി​ക്കും പേ​രു​കേ​ട്ട ഇ​വി​ട​ത്തെ ത​ടാ​ക​ങ്ങ​ളു​ടെ വി​സ്തൃ​തി 4200 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റാ​ണ്. ക​ട​ല്‍​നി​ര​പ്പ് വ​രും​വ​ര്‍​ഷ​ങ്ങ​ളി​ല്‍ 0.78 മി​ല്ലീ​മീ​റ്റ​ര്‍ വീ​തം ഉ​യ​രു​മെ​ന്ന പ​ഠ​നം യാ​ഥാ​ര്‍​ഥ്യ​മാ​യാ​ല്‍ ല​ക്ഷ​ദ്വീ​പി​ലെ ചെ​റു​ദ്വീ​പു​ക​ളെ ഒ​ന്നാ​തെ അ​റ​ബി​ക്ക​ട​ല്‍ വി​ഴു​ങ്ങും.

നാ​ലു ദ്വീ​പു​ക​ള്‍​ക്കൂ​ടി ആ​സ​ന്ന​ഭാ​വി​യി​ല്‍ ക​ട​ലെ​ടു​ക്കു​ന്ന നി​ല​യി​ലാ​ണെ​ന്ന് ല​ക്ഷ​ദ്വീ​പി​ലെ ജ​ന​വാ​സ​മി​ല്ലാ​ത്ത ദ്വീ​പു​ക​ളി​ലെ മ​ണ്ണൊ​ലി​പ്പി​നെ​ക്കു​റി​ച്ച് ഗ​വേ​ഷ​ണം ന​ട​ത്തി​യ ഡോ. ​ആ​ര്‍.​എം ഹി​ദാ​യ​ത്തു​ള്ള വ്യ​ക്ത​മാ​ക്കു​ന്നു.

ബം​ഗാ​രം, തി​ന്ന​ക​ര, പ​റാ​ളി ഒ​ന്ന്, പ​റാ​ളി ര​ണ്ട്, പ​റാ​ളി മൂ​ന്ന് എ​ന്നീ അ​ഞ്ച് ദ്വീ​പു​ക​ളു​ടെ ജൈ​വ​വൈ​വി​ധ്യ​ത്തെ​ക്കു​റി​ച്ചാ​ണ് ഡോ. ​ഹി​ദാ​യ​ത്തു​ള്ള പ​ഠ​നം ന​ട​ത്തി​യ​ത്. ഇ​തി​ല്‍​ത​ന്നെ പ​റാ​ളി ദ്വീ​പു​ക​ള്‍​ക്കാ​ണ് ഏ​റ്റ​വും ക്ഷ​യം സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

പ​ര​മ്പ​രാ​ഗ​ത ഭൗ​തി​ക സം​ര​ക്ഷ​ണ ന​ട​പ​ടി​ക​ള്‍​ക്കു പു​റ​മേ ക​ണ്ട​ല്‍​ക്കാ​ടു​ക​ള്‍ വ​ച്ചു പി​ടി​പ്പി​ച്ച് ജൈ​വ ക​വ​ച​മൊ​രു​ക്കി​യാ​ല്‍ ചെ​റു​ദ്വീ​പു​ക​ളെ കു​റ​യെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​കു​മെ​ന്ന് ഹി​ദാ​യ​ത്തു​ള്ള നി​ര്‍​ദേ​ശി​ക്കു​ന്നു.

ആ​ഗോ​ള​താ​പ​ന​ത്തെ​ത്തു​ട​ര്‍​ന്ന് ക​ട​ല്‍​നി​ര​പ്പു​യ​രു​ന്ന​ത് ല​ക്ഷ​ദ്വീ​പി​നെ ഒ​ന്നാ​തെ ബാ​ധി​ക്കാ​നി​ട​യു​ണ്ട്. ഇ​ന്ത്യ​ന്‍ മ​ഹാ​സ​മു​ദ്ര​ത്തി​ലും ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ലും അ​റ​ബി​ക്ക​ട​ലി​ലു​മാ​യി ഇ​ന്ത്യ​ന്‍ ഉ​പ​ഭൂ​ഖ​ണ്ഡ​ത്തി​ലെ 1382 ദ്വീ​പു​ക​ള്‍​ക്കും ക​ട​ല്‍​നി​ര​പ്പി​ലെ ക​യ​റ്റം ഭീ​ഷ​ണി​യു​യ​ര്‍​ത്തു​ന്നു.

ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ദ്വീ​പ് സം​ര​ക്ഷ​ണ​ത്തി​ന് പ്രാ​ധാ​ന്യ​മു​ണ്ട്. പ​റാ​ലി ര​ണ്ട് 80 ശ​ത​മാ​ന​വും തി​ന്ന​ക​ര 14 ശ​ത​മാ​ന​വും പ​റാ​ലി മൂ​ന്ന് 11 ശ​ത​മാ​വും ബം​ഗാ​രം ഒ​ന്‍​പ​തു ശ​ത​മാ​ന​വും ഇ​ല്ലാ​താ​യി​ക്ക​ഴി​ഞ്ഞു.

പ​വി​ഴ​പ്പു​റ്റു​ക​ളു​ടെ നാ​ശ​വും എ​ല്‍​നീ​നോ​യും ക​ട​ലേ​റ്റ​വും താ​പ​നി​ല വ​ര്‍​ധ​ന​യും സ​മ്പ​ന്ന​മാ​യ ജൈ​വ​വൈ​വി​ധ്യ​ത്തെ ന​ശി​പ്പി​ക്കു​ന്നു. ക​ഴി​ഞ്ഞ നൂ​റ്റാ​ണ്ടി​ല്‍ ക​ട​ല്‍​നി​ര​പ്പ് വ​ര്‍​ധ​ന 1.3-1.7 മി.​മി. തോ​തി​ലാ​യി​രു​ന്ന​ത് ഇ​പ്പോ​ള്‍ ഇ​ര​ട്ടി തോ​തി​ലാ​ണ്.

സ​മു​ദ്ര​നി​ര​പ്പി​ല്‍ നി​ന്ന് 1-2 മീ​റ്റ​ര്‍ മാ​ത്ര​മാ​ണ് ല​ക്ഷ​ദ്വീ​പി​ലെ ജ​ന​വാ​സ ദ്വീ​പു​ക​ളു​ടെ ശ​രാ​ശ​രി ഉ​യ​രം എ​ന്ന​ത് സാ​ഹ​ച​ര്യ​ത്തിന്‍റെ​ ഗൗ​ര​വം വി​ളി​ച്ച​റി​യി​ക്കു​ന്നു. 1989 മു​ത​ല്‍ 2006 വ​രെ ല​ക്ഷ​ദ്വീ​പി​ലെ അ​ഞ്ചു ശ​ത​മാ​നം ക​ര​ഭൂ​മി ന​ഷ്ട​മാ​യ​താ​യി ഐ​എ​സ്ആ​ര്‍​ഒ പ​ഠ​നം വ്യ​ക്ത​മാ​ക്കു​ന്നു.

ഇ​തേ കാ​ല​ത്ത് പ​വി​ഴ​പ്പു​റ്റു​ക​ള്‍​ക്ക് 40 ശ​ത​മാ​നം നാ​ശ​മു​ണ്ടാ​താ​യി. കൃ​ഷി​യി​ട​ങ്ങ​ള്‍ 50 അ​ന്‍​പ​തു ശ​ത​മാ​നം വ​രെ ക​ട​ലെ​ടു​ത്തു​ക​ഴി​ഞ്ഞു. തെ​ങ്ങു കൃ​ഷി​യി​ല്‍ നി​ന്നു​ള്ള വ​രു​മാ​ന​വും ഉ​ത്പാ​ദ​ന​വും കു​റ​ഞ്ഞു.

മാ​യു​ക​യാ​ണ് സു​ന്ദ​ര്‍​ബ​ന്‍

ഇ​ന്ത്യ​യി​ലെ ര​ണ്ടാ​മ​ത്തെ വ​ലി​യ ക​ടു​വ സ​ങ്കേ​ത​കേ​ന്ദ്ര​വും ജൈ​വ സ​മ്പ​ന്ന​വു​മാ​യ സു​ന്ദ​ര്‍​ബ​നും ഉ​പ​ദ്വീ​പു​ക​ളും ഭാ​വി​യി​ല്‍ ഓ​ര്‍​മ​യാ​കും. 3,629.57 ച.​കി. വി​സ്തൃ​ത​മാ​യ സു​ന്ദ​ര്‍​ബ​ന്‍ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ​യും പ​രി​സ്ഥി​തി ഗ​വേ​ഷ​ക​രു​ടെ​യും പ്രി​യ ഇ​ട​മാ​ണ്. നി​ല​വി​ല്‍ 101 ക​ടു​വ​ക​ള്‍ സു​ന്ദ​ര്‍​ബാ​ന്‍ വ​നാ​ന്ത​ര​ത്തി​ലു​ണ്ട്.

സു​ന്ദ​രി എ​ന്നു പ്ര​സി​ദ്ധ​മാ​യ ഒ​രി​നം ക​ണ്ട​ല്‍ വ​ന​ങ്ങ​ള്‍ വ​ള​രു​ന്ന​തി​നാ​ലാ​ണ് സു​ന്ദ​ര്‍​ബാ​ന്‍ എ​ന്ന പേ​രു ല​ഭി​ച്ച​ത്. ക​ണ്ട​ല്‍​ക്കാ​ടു​ക​ളി​ല്‍ ക​ടു​വ​ക​ളെ കാ​ണാ​ന്‍ ക​ഴി​യു​ന്ന ലോ​ക​ത്തി​ലെ ഏ​ക പ്ര​ദേ​ശ​മാ​ണ് ഇ​വി​ടം.

പ​ത്മ, ബ്ര​ഹ്മ​പു​ത്ര, മേ​ഘ്‌​ന ന​ദി​ക​ളു​ടെ സം​ഗ​മ​പ്ര​ദേ​ശ​ത്തി​ലാ​ണ് സു​ന്ദ​ര്‍​ബ​ന്‍ ക​ണ്ട​ല്‍ കാ​ടു​ക​ള്‍ സ്ഥി​തി ചെ​യ്യു​ന്ന​ത്. മൂ​ന്നൂ​റി​നം മ​ര​ങ്ങ​ളും ഔ​ഷ​ധ സ​സ്യ​ങ്ങ​ളും 425 ഇ​നം വ​ന്യ​ജീ​വി​ക​ളും ഇ​വി​ടെ​യു​ണ്ട്. രാ​ജ്യ​ത്ത് ഏ​റ്റ​വു​മ​ധി​കം ദേ​ശാ​ട​ന​ക്കി​ളി​ക​ളെ നി​രീ​ക്ഷി​ക്കാ​വു​ന്ന​തും ഇ​വി​ടെ​യാ​ണ്.

സു​ന്ദ​ര്‍​ബ​ന്‍ നാ​ശ​ത്തി​ന് കാ​ര​ണം പ്ര​ധാ​ന​മാ​യും കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം, ഉ​യ​രു​ന്ന ക​ട​ല്‍​നി​ര​പ്പ്, ക​ട​ല്‍​ക്ഷോ​ഭം, ന​ഗ​ര​വ​ല്‍​ക്ക​ര​ണം, മ​നു​ഷ്യ​രു​ടെ ക​ട​ന്നു​ക​യ​റ്റം, മ​ലി​നീ​ക​ര​ണം, അ​മി​ത വി​ഭ​വ ചൂ​ഷ​ണം എ​ന്നി​വ​യാ​ണ്.

സു​ന്ദ​ര്‍​ബ​ന്‍ തീ​ര​ത്തെ ഘൊ​റാ​മാ​റ, ഭ​ന്‍​ഗാ​ദു​നി ദ്വീ​പു​ക​ളി​ലെ കൂ​റ്റ​ന്‍ ക​രി​മ്പ​ന​ക​ള്‍ ഓ​രോ​ന്നാ​യി നി​ലം​പൊ​ത്തു​ക​യാ​ണ്. ദി​വ​സ​വും നാ​ല്‍​പ​തും അ​ന്‍​പ​തും പ​ന​ക​ളെ തി​ര​ക​ള്‍ പി​ഴു​തെ​റി​യും. വെ​റ്റി​ല കൃ​ഷി​യാ​ണ് ഏ​റെ​പ്പേ​രു​ടെ​യും ഉ​പ​ജീ​വ​ന​മാ​ര്‍​ഗം.

2021ലെ ​യാ​സ് ചു​ഴ​ലി​ക്കാ​റ്റി​ല്‍ 550 വെ​റ്റി​ല​ത്തോ​ട്ട​ങ്ങ​ളാ​ണ് ഘൊ​റാ​മാ​റ​യി​ല്‍ ന​ശി​ച്ച​ത്. ഘൊ​റാ​മാ​റ​യു​ടെ നീ​ളം 1972ല്‍ 12 ​കി​ലോ​മീ​റ്റ​റി​ല്‍​നി​ന്നും 2022ല്‍ ​ഏ​ഴു കി​ലോ​മീ​റ്റ​റാ​യി ചു​രു​ങ്ങി.

Todays Story

മ​ജു​ലി​യെ ബ്ര​ഹ്മ​പു​ത്ര വി​ഴു​ങ്ങു​ന്നു

ലോ​ക​ത്തി​ലെ​ത​ന്നെ ഏ​റ്റ​വും വ​ലി​യ ന​ദീ​ദ്വീ​പാ​ണ് ബ്ര​ഹ്മ​പു​ത്ര​യി​ലെ മ​ജു​ലി. 2016ല്‍ ​ഇ​ന്ത്യ​യി​ല്‍ ഒ​രു ജി​ല്ല​യാ​യി പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട ആ​ദ്യ ദ്വീ​പ്. ആ​സാ​മി​ന്‍റെ സാം​സ്കാ​രി​ക ത​ല​സ്ഥാ​നം എ​ന്ന വി​ശേ​ഷ​ണ​വും മ​ജു​ലി​ക്കു​ണ്ട്.

ബ്ര​ഹ്മ​പു​ത്ര​യി​ല്‍ 421.65 കി​ലോ​മീ​റ്റ​ര്‍ വി​സ്തൃ​തി​യു​ള്ള മ​ജു​ലി 300 വ​ര്‍​ഷം മു​ന്‍​പു​ണ്ടാ​യ ഭൂ​മി​കു​ലു​ക്ക​ത്തി​ലാ​ണ് ഉ​യ​ര്‍​ന്നു​വ​ന്ന​തെ​ന്നു ക​രു​ത​പ്പെ​ടു​ന്നു. ഭൂ​ച​ന​ത്തി​ല്‍ ബ്ര​ഹ്മ​പു​ത്ര​യി​ല്‍ വ​ലി​യ പ്ര​ള​യ​മു​ണ്ടാ​യി ന​ദി​യു​ടെ ഗ​തി തെ​ക്കോ​ട്ട് മാ​റി​യൊ​ഴു​കി. പ്ര​ള​യ​ത്തി​ല്‍ ഒ​ഴു​കി​യെ​ത്തി​യ അ​വ​ശി​ഷ്ട​ങ്ങ​ളും മ​ണ്ണും ക​ല്ലും അ​ടി​ഞ്ഞാ​ണ് ബ്ര​ഹ്മ​പു​ത്ര​യു​ടെ മ​ക​ള്‍ എ​ന്ന​റി​യ​പ്പെ​ടു​ന്ന മ​ജു​ലി ദ്വീ​പു​ണ്ടാ​യ​ത്.

പ​തി​ന​ഞ്ചാം നൂ​റ്റാ​ണ്ടു മു​ത​ല്‍ വൈ​ഷ്ണ​വ സം​സ്കാ​ര കേ​ന്ദ്രം കൂ​ടി​യാ​ണ് മ​ജു​ലി. വൈ​ഷ്ണ​വ ആ​ശ്ര​മ​ങ്ങ​ളും സം​ഗീ​ത​വും സം​സ്കാ​ര​വും ഏ​റെ വ​ശ്യ​മാ​ണ്. മ​ജു​ലി എ​ന്നാ​ല്‍ ര​ണ്ട് സ​മാ​ന്ത​ര ന​ദി​ക​ള്‍​ക്കി​ട​യി​ലെ ഭൂ​മി. ത​പോ​രി എ​ന്ന​റി​യ​പ്പെ​ടു​ന്ന നി​ര​വ​ധി ചെ​റി​യ ദ്വീ​പു​ക​ളു​ടെ കൂ​ട്ട​മാ​ണ് മ​ജു​ലി.

ഗോ​ഹ​ട്ടി​യി​ല്‍​നി​ന്ന് 350 കി.​മീ മാ​റി 1.70 ല​ക്ഷം ജ​ന​ങ്ങ​ള്‍ അ​ധി​വ​സി​ക്കു​ന്ന 22 ത​പോ​രി​ക​ള്‍ മ​ജു​ലി​യി​ലു​ണ്ട്. മി​ഷിം​ഗ്, ദി​യോ​റി, സൊ​നോ​വാ​ള്‍ ക​ച്ചാ​റി തു​ട​ങ്ങി​യ വി​വി​ധ ഗോ​ത്ര​വി​ഭാ​ഗ​ക്കാ​ര്‍ ഇ​വി​ടെ താ​മ​സി​ക്കു​ന്നു. എ​ണ്ണ​ത്തി​ല്‍ മി​ഷിം​ഗ് വി​ഭാ​ഗ​ത്തി​നാ​ണ് മു​ന്‍​തൂ​ക്കം.

ബ്ര​ഹ്മ​പു​ത്ര​യി​ലെ പ്ര​ള​യ​ത്തി​ല്‍​നി​ന്ന് ര​ക്ഷ​നേ​ടാ​ന്‍ മു​ള​ങ്ക​മ്പു​ക​ള്‍ കു​ത്തി​നി​ര്‍​ത്തി അ​തി​ല്‍ പ​ണി​യു​ന്ന വീ​ടു​ക​ളി​ലാ​ണ് ഇ​വ​രു​ടെ താ​മ​സം. ഭൂ​രി​ഭാ​ഗ​വും ക​ര്‍​ഷ​ക​രും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​ണ്.

വ​ര്‍​ഷ​വും ബ്ര​ഹ്മ​പു​ത്ര​യി​ലു​ണ്ടാ​വു​ന്ന വെ​ള്ള​പ്പൊ​ക്ക​മാ​ണ് ദ്വീ​പി​ലെ കൃ​ഷി​യി​ട​ങ്ങ​ളെ ഫ​ല​ഭൂ​യി​ഷ്ഠ​മാ​ക്കു​ന്ന​ത്. റോ​ഡു​ക​ളി​ല്ലാ​ത്ത​തി​നാ​ല്‍ ബോ​ട്ടു​ക​ളി​ലാ​ണ് മ​ജു​ലി​യി​ലേ​ക്ക് സ​ഞ്ചാ​രി​ക​ള്‍ എ​ത്തു​ന്ന​ത്.

 

Todays Story

വൈ​വി​ധ്യ​ങ്ങ​ളു​ടെ ന​വ​രാ​ത്രി കാ​ലം

തി​ന്മ​യു​ടെ മേ​ല്‍ ന​ന്മ​യു​ടെ വി​ജ​യ​ത്തെ പ്ര​തീ​ക​പ്പെ​ടു​ത്തു​ന്ന പ്ര​ധാ​ന​പ്പെ​ട്ട ഹൈ​ന്ദ​വ ഉ​ത്സ​വ​ങ്ങ​ളി​ലൊ​ന്നാ​ണ് ന​വ​രാ​ത്രി. ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ വ്യ​ത്യാ​സ​ങ്ങ​ള്‍​ക്ക​നു​സ​രി​ച്ച് ഹൈ​ന്ദ​വ ആ​ചാ​ര​ങ്ങ​ളും വ്യ​ത്യ​സ്ത​മാ​യ​തി​നാ​ല്‍ ന​വ​രാ​ത്രി ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് ഏ​റെ വൈ​വി​ധ്യ​മു​ണ്ട്.

ദ​ക്ഷി​ണേ​ന്ത്യ​യി​ല്‍ മ​ഹി​ഷാ​സു​ര വ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ന​വ​രാ​ത്രി ആ​ഘോ​ഷം. എ​ന്നാ​ല്‍ ഉ​ത്ത​രേ​ന്ത്യ​യി​ല്‍ ശ്രീ​രാ​മ​ന്‍ രാ​വ​ണ​നെ വ​ധി​ച്ച​തി​ന്‍റെ സ​ന്തോ​ഷ സൂ​ച​ക​മാ​യാ​ണ് ന​വ​രാ​ത്രി ആ​ഘോ​ഷി​ക്കു​ന്ന​ത്.

ന​വ​രാ​ത്രി​യു​ടെ വി​വി​ധ ദി​വ​സ​ങ്ങ​ളി​ല്‍ ആ​രാ​ധി​ക്ക​പ്പെ​ടു​ന്ന ദു​ര്‍​ഗാ ദേ​വി​യു​ടെ ഒ​മ്പ​ത് അ​വ​താ​ര​ങ്ങ​ളാ​ണ് ശൈ​ല​പു​ത്രി ദേ​വി, ബ്ര​ഹ്മ​ചാ​രി​ണി ദേ​വി, ച​ന്ദ്ര​ഘ​ണ്ഡാ ദേ​വി, കൂ​ഷ്്മാ​ണ്ഡ ദേ​വി, സ്‌​ക​ന്ദ​മാ​താ ദേ​വി, കാ​ത്യാ​യ​നീ ദേ​വി, കാ​ള​രാ​ത്രീ ദേ​വി, മ​ഹാ​ഗൗ​രി ദേ​വി, ദു​ര്‍​ഗാ​ദേ​വി എ​ന്നി​വ.

ക​ന്നി​മാ​സ​ത്തി​ലെ ക​റു​ത്ത​വാ​വി​ന് ശേ​ഷ​മു​ള്ള വെ​ളു​ത്ത പ​ക്ഷ​ത്തി​ല്‍ പ്ര​ഥ​മ മു​ത​ല്‍ ന​വ​മി വ​രെ​യു​ള്ള ഒ​ന്‍​പ​ത് ദി​വ​സ​ങ്ങ​ളി​ലാ​യാ​ണ് ന​വ​രാ​ത്രി ആ​ഘോ​ഷം. ഒ​മ്പ​ത് രാ​ത്രി​ക​ള്‍ എ​ന്ന​റി​യ​പ്പെ​ടു​ന്ന ന​വ​രാ​ത്രി ഇ​ത്ത​വ​ണ 11 ദി​വ​സം നീ​ണ്ടു​നി​ല്‍​ക്കു​ന്ന​താ​ണ്. പ​ത്താം ദി​വ​സ​മാ​ണ് മ​ഹാ​ന​വ​മി.

11-ാം ദി​വ​സം വി​ജ​യ ദ​ശ​മി. ഇ​ത്ത​വ​ണ പു​സ്ത​ക പൂ​ജ നാ​ല് ദി​വ​സ​മു​ണ്ട്. സാ​ധാ​ര​ണ​യാ​യി ഒന്പതു രാ​ത്രി​ക​ളും പത്തു പ​ക​ലു​ക​ളു​മാ​ണ് ന​വ​രാ​ത്രി ആ​ഘോ​ഷി​ക്കു​ന്ന​ത്. ഇ​ത്ത​വ​ണ പത്തു രാ​ത്രി​ക​ളും 11 പ​ക​ലു​ക​ളു​മാ​യാ​ണ് ആ​ഘോ​ഷം നീ​ണ്ടു​നി​ല്‍​ക്കു​ന്ന​ത്.

സം​സ്ഥാ​ന​ത്ത് ഇ​ന്ന​ലെ വൈ​കി​ട്ടു പൂ​ജ വ​യ്ക്ക​ല്‍ ച​ട​ങ്ങു​ക​ള്‍ ന​ട​ന്നു. ഒ​ക്ടോ​ബ​ര്‍ ര​ണ്ടി​നാ​ണ് വി​ദ്യാ​രം​ഭം.

ഐ​തീ​ഹ്യം

മ​ഹി​ഷാ​സു​ര​നെ നി​ഗ്ര​ഹി​ക്കാ​ന്‍ പാ​ര്‍​വ​തി, സ​ര​സ്വ​തി, ല​ക്ഷ്മി എ​ന്നീ ദേ​വ​ത​ക​ള്‍ ചേ​ര്‍​ന്നു ദു​ര്‍​ഗാ​ദേ​വി​യാ​യി രൂ​പം പൂ​ണ്ട് ഒ​മ്പ​ത് ദി​വ​സം വ്ര​തം അ​നു​ഷ്ഠി​ച്ച് ആ​യു​ധ​പൂ​ജ​യി​ലൂ​ടെ ശ​ക്തി​യാ​ര്‍​ജി​ച്ചെ​ന്നാ​ണ് ന​വ​രാ​ത്രി​യു​ടെ ഐ​തി​ഹ്യ​ങ്ങ​ളി​ല്‍ പ്ര​ധാ​നം.

ദേ​വ​ലോ​ക​ത്തെ​ത്തി​യ ദേ​വി​യെ ക​ണ്ട മ​ഹി​ഷാ​സു​ര​ന്‍ ദേ​വി​യി​ല്‍ അ​നു​ര​ക്ത​നാ​യി. എ​ന്നാ​ല്‍ ത​ന്നെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ന്‍ ക​ഴി​വു​ള്ള ആ​ളു​ടെ ഭാ​ര്യ​യാ​കാ​നാ​ണു ത​നി​ക്കി​ഷ്ട​മെ​ന്ന് ദേ​വി പ​റ​യു​ക​യും ഇ​രു​വ​രും ത​മ്മി​ല്‍ യു​ദ്ധം ആ​രം​ഭി​ക്കു​ക​യും ചെ​യ്തു.

യു​ദ്ധ​ത്തി​നെ​ത്തി​യ മ​ഹി​ഷാ​സു​ര​ന്‍റെ മ​ന്ത്രി​മാ​രെ​യെ​ല്ലാം ദേ​വി കൊ​ന്നൊ​ടു​ക്കി​യ​പ്പോ​ള്‍ മ​ഹി​ഷാ​സു​ര​ന്‍ ത​ന്നെ നേ​രി​ട്ടെ​ത്തി. വി​ഷ്ണു​ച​ക്രം കൊ​ണ്ടു ദേ​വി മ​ഹി​ഷാ​സു​ര​ന്‍റെ ക​ണ്ഠം ഛേദി​ച്ചു. ദു​ര്‍​ഗാ​ദേ​വി മ​ഹി​ഷാ​സു​ര​നെ​കൊ​ന്നു വി​ജ​യം വ​രി​ച്ച​താ​ണു വി​ജ​യ​ദ​ശ​മി എ​ന്ന് സ​ങ്ക​ല്‍​പി​ക്ക​പ്പെ​ടു​ന്നു.

ന​വ​രാ​ത്രി​യി​ല്‍ ആ​ദ്യ മൂ​ന്നു ദി​വ​സം പാ​ര്‍​വ​തി​യെ​യും അ​ടു​ത്ത മൂ​ന്നു ദി​വ​സം ല​ക്ഷ്മി​യെ​യും അ​വ​സാ​ന മൂ​ന്നു ദി​വ​സം സ​ര​സ്വ​തി​യെ​യു​മാ​ണ് പൂ​ജി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ല്‍ ന​വ​രാ​ത്രി ആ​യു​ധ​പൂ​ജ​യു​ടെ​യും വി​ദ്യാ​രം​ഭ​ത്തി​ന്‍റെയും സ​മ​യ​മാ​ണ്.

അ​ഷ്ട​മി നാ​ളി​ല്‍ എ​ല്ലാ​വ​രും പ​ണി​യാ​യു​ധ​ങ്ങ​ള്‍ പൂ​ജ​യ്ക്കു വ​യ്ക്കു​ന്നു. മ​ഹാ​ന​വ​മി ദി​വ​സം മു​ഴു​വ​ന്‍ പൂ​ജ ചെ​യ്ത ശേ​ഷം വി​ജ​യ​ദ​ശ​മി ദി​വ​സം. കു​ട്ടി​ക​ളെ എ​ഴു​ത്തി​നി​രു​ത്തു​ന്ന​ത് അ​ന്നാ​ണ്. ശ്രീ​രാ​മ​ന്‍ രാ​വ​ണ​നെ നി​ഗ്ര​ഹി​ച്ച​ത് ന​വ​രാ​ത്രി​യു​ടെ അ​വ​സാ​ന​മാ​ണെ​ന്നും ഐ​തി​ഹ്യ​മു​ണ്ട്.

ദു​ര്‍​ഗാ​ദേ​വി​ക്കു വേ​ണ്ടി ന​ട​ത്ത​പ്പെ​ടു​ന്ന​താ​ണു ന​വ​രാ​ത്രി​പൂ​ജ. സ്‌െ്രെ​ത​ണ ശ​ക്തി​യു​ടെ പ്ര​തീ​കം, തി​ന്മ​യ്ക്കു​മേ​ല്‍ ന​ന്മ​നേ​ടി​യ വി​ജ​യം, വി​ദ്യാ​രം​ഭം, സം​ഗീ​തം, നൃ​ത്തം തു​ട​ങ്ങി​യ ക​ല​ക​ളു​ടെ പ​ഠ​നം ആ​രം​ഭി​ക്ക​ല്‍, ഗ്ര​ന്ഥ​പൂ​ജ, ആ​യു​ധ​പൂ​ജ എ​ന്നി​ങ്ങ​നെ ന​വ​രാ​ത്രി മ​ഹോ​ത്സ​വ​ത്തി​ന് പ്ര​ത്യേ​ക​ത​ക​ള്‍ ഏ​റെ​യാ​ണ്.

 

Todays Story

പ​രി​മി​തി​ക​ളെ തോ​ല്‍​പ്പി​ച്ച​വ​രു​ടെ ക​ര​വി​രു​തി​നു വി​ദേ​ശ​ത്തും പ്രി​യം

പു​ത്തൂ​ര്‍ കേ​ന്ദ്ര​മാ​യി പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച ഇ​ന്‍​സ്പെ​യ​റി​ലെ ഭി​ന്ന​ശേ​ഷി​ക്കാ​ര്‍ നി​ര്‍​മി​ച്ച ഉ​ത്പ​ന്ന​ങ്ങ​ള്‍ വി​ദേ​ശ വി​പ​ണി​യി​ലേ​ക്ക്.18 വ​യ​സി​ന് മു​ക​ളി​ലു​ള്ള ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യി​ല്‍ നി​ര്‍​മി​ച്ച വി​വി​ധ ഉ​ത്പ​ന്ന​ങ്ങ​ളാ​ണ് ക​ട​ൽ ക​ട​ക്കാ​നൊ​രു​ങ്ങു​ന്ന​ത്.

ക്ലീ​നിം​ഗ് പ്രോ​ഡ​ക്ട്, പേ​പ്പ​ര്‍ ബാ​ഗ്, നോ​ട്ട്ബു​ക്കു​ക​ള്‍, ക​ര​കൗ​ശ​ല വ​സ്തു​ക്ക​ള്‍, സ്വാ​ഭി​മാ​ന്‍ കി​റ്റ്, കോ​ര്‍​പ​റേ​റ്റ് സ​മ്മാ​ന​ങ്ങ​ള്‍, കാ​ര്‍​ഷി​ക വി​ഭ​വ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യാ​ണ് വി​പ​ണി​യി​ലേ​ക്കെ​ത്തു​ന്ന​ത്. ഈ ​വ​ര്‍​ഷ​മാ​രം​ഭി​ച്ച പേ​പ്പ​ര്‍ ബാ​ഗ് യൂ​ണി​റ്റി​ന്‍റെ ഉ​ത്പ​ന്ന​ങ്ങ​ള്‍ മ​സ്‌​ക​റ്റി​ലെ ഹെ​ല്‍​വ ടൈ​ല​റിം​ഗ് യൂ​ണി​റ്റി​ലേ​ക്ക് ക​യ​റ്റി​യ​യ​ച്ചി​രു​ന്നു.

കാ​സ​ര്‍​ഗോ​ഡ് ബേ​ക്ക​ലി​ലെ താ​ജ് റി​സോ​ര്‍​ട്ടി​ന് വേ​ണ്ടി​യും സാ​മ്പി​ള്‍ പേ​പ്പ​ര്‍ ബാ​ഗ് നി​ര്‍​മി​ച്ചു ന​ല്കി വ​രു​ന്നു​ണ്ട്. മ​സ്‌​ക​റ്റി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന പ്ര​ജോ​ദ​ന മ​ല​യാ​ളി സ​മാ​ജ​ത്തി​ന്‍റെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍​ക്ക് ഉ​പ​യോ​ഗി​ച്ച​ത് ഇ​വ​രു​ടെ ജൂ​ട്ട് കൊ​ണ്ട് നി​ര്‍​മി​ച്ച മെ​മ​ന്‍റോ​ക​ളാ​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​ന്‍​സ്പെ​യ​റി​ന്‍റെ ഉ​ത്പ​ന്ന​ങ്ങ​ള്‍ വി​ദേ​ശ വി​പ​ണി കീ​ഴ​ട​ക്കാ​നാ​യു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ച​ത്.

ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ പ​രി​മി​തി​ക​ള്‍ മ​ന​സി​ലാ​ക്കി അ​വ​രി​ലെ ക​ഴി​വു​ക​ള്‍ വി​ക​സി​പ്പി​ക്കു​ന്ന​തി​ലും തൊ​ഴി​ല്‍, സ്വാ​ശ്ര​യ​ത്വം, വ്യ​ക്തി​ഗ​ത വ​ള​ര്‍​ച്ച എ​ന്നി​വ​യി​ലേ​ക്കു​ള്ള വ​ഴി​യൊ​രു​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ 2019 ല്‍ ​രൂ​പം കൊ​ടു​ത്ത ഇ​ന്‍​സ്പെ​യ​ര്‍ എ​ന്ന കൂ​ട്ടാ​യ്മ​യാ​ണ് ല​ക്ഷ്യ​പ്രാ​പ്തി​യി​ലേ​ക്കെ​ത്തി​യ​ത്.

ത​ളി​പ്പ​റ​മ്പ് കാ​ഞ്ഞി​ര​ങ്ങാ​ട് റു​ഡ്സെ​റ്റ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടാ​ണ് ര​ണ്ടു​വ​ര്‍​ഷ​ങ്ങ​ളി​ലാ​യി നെ​റ്റി​പ്പ​ട്ട നി​ര്‍​മാ​ണ​ത്തി​ലും പേ​പ്പ​ര്‍ ബാ​ഗ് നി​ര്‍​മാ​ണ​ത്തി​ലും പ​രി​ശീ​ല​നം ന​ല്കി ഇ​വ​രെ സ​ഹാ​യി​ച്ചു​വ​രു​ന്ന​ത്. കൂ​ടാ​തെ ശ്രീ ​രാ​ഘ​വ​പു​രം സ​ഭാ​യോ​ഗ​ത്തി​ന്‍റെ സാ​മൂ​ഹി​ക സേ​വ​ന വി​ഭാ​ഗ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ പ്ര​ചോ​ദി​നി എ​ന്ന പേ​രി​ല്‍ നോ​ട്ടു​ബു​ക്കു​ക​ളു​ടെ നി​ര്‍​മാ​ണം ന​ട​ക്കു​ന്നു.

2023ല്‍ ​കാ​സ​ര്‍​ഗോ​ഡ് അ​ക്ക​ര ഫൗ​ണ്ടേ​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടു​കൂ​ടി യൂ​ണീ​ക് ടാ​ല​ന്‍റ് വൊ​ക്കേ​ഷ​ണ​ല്‍ ട്രെ​യി​നിം​ഗ് സെ​ന്‍റ​ര്‍ ആ​രം​ഭി​ച്ച് 40 ഓ​ളം പ​ഠി​താ​ക്ക​ള്‍​ക്ക് സ്റ്റേ​റ്റ് റി​സോ​ഴ്സ് സെ​ന്‍റ​റി​ന്‍റെ സ​ര്‍​ട്ടി​ഫി​ക്ക​റ്റോ​ടു​കൂ​ടി ഡാ​റ്റ എ​ന്‍​ട്രി കോ​ഴ്സും പൂ​ര്‍​ത്തീ​ക​രി​ച്ചി​രു​ന്നു.

ഭി​ന്ന​ശേ​ഷി​ക്കാ​രെ സ്വ​യം​തൊ​ഴി​ലി​ലേ​ക്ക് ന​യി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്‍​സ്പെ​യ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ക​ഴി​ഞ്ഞ വ​ര്‍​ഷം ശൈ​ലം വി​ല്ലേ​ജ് എ​ന്ന പേ​രി​ല്‍ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് ക​മ്പ​നി​യും ആ​രം​ഭി​ച്ചു. മി​ഷ​ന്‍ 90 കാ​മ്പ​യി​നി​ലൂ​ടെ ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്ക് തൊ​ഴി​ല്‍ പ​രി​ശീ​ല​ന​ങ്ങ​ള്‍ ന​ല്കി തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​ന്നു​മു​ണ്ട്. ഇ​തി​ന​കം വി​വി​ധ അം​ഗീ​കാ​ര​ങ്ങ​ളും പു​ര​സ്‌​കാ​ര​ങ്ങ​ളും ഇ​ന്‍​സ്പെ​യ​റി​ലൂ​ടെ അം​ഗ​ങ്ങ​ളെ തേ​ടി​യെ​ത്തി​യി​രു​ന്നു.

ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ ദേ​ശീ​യ​ത​ല മ​ത്സ​ര​ത്തി​ല്‍ കേ​ര​ള​ത്തി​ലെ ആ​ദ്യ സ്വ​ര്‍​ണ മെ​ഡ​ലും വെ​ള്ളി​മെ​ഡ​ലും ഇ​ന്‍​സ്‌​പെ​യ​റാ​ണ് നേ​ടി​യ​ത്. നി​ല​വി​ല്‍ എ​ട്ടു​പേ​രാ​ണ് ഇ​വി​ടെ സ്ഥി​ര​മാ​യി ഉ​ത്പ​ന്ന നി​ര്‍​മാ​ണ​ത്തി​ലു​ള്ള​ത്. ദൂ​രെ ദി​ക്കു​ക​ളി​ല്‍ താ​മ​സി​ക്കു​ന്ന അ​ഞ്ചു​പേ​ര്‍ ഓ​ര്‍​ഡ​റു​ക​ള്‍ ല​ഭി​ക്കു​ന്ന​തി​ന​നു​സ​രി​ച്ച് ജോ​ലി​ക്കാ​യി എ​ത്തു​ന്ന​വ​രാ​ണ്. മ​സ്‌​ക​റ്റി​ലേ​ക്ക് ര​ണ്ടാം​വ​ട്ട ഓ​ര്‍​ഡ​റും ല​ഭി​ച്ച​തോ​ടെ ഉ​ത്പ​ന്ന​ങ്ങ​ള്‍ ഗു​ണ​മേ​ന്മ​യി​ല്‍ മി​ക​ച്ച​താ​ണെ​ന്ന് ബോ​ധ്യ​പ്പെ​ട്ട​താ​യി ഇ​ന്‍​സ്പെ​യ​റി​ന്‍റെ സാ​ര​ഥി​ക​ള്‍ പ​റ​ഞ്ഞു.

സി.​എം. ഉ​ണ്ണി​കൃ​ഷ്ണ​നാ​ണ് സ്ഥാ​പ​ന​ത്തി​ന്‍റെ ഡ​യ റ​ക്ട​ർ. പ​ഴ​യ​ങ്ങാ​ടി വാ​ദി​ഹു​ദ​യി​ല്‍ ലൈ​ബ്രേ​റി​യ​നാ​യി ജോ​ലി ചെ​യ്തി​രു​ന്ന ഇ​ദ്ദേ​ഹ​മി​പ്പോ​ള്‍ കാ​സ​ര്‍​ഗോ​ഡ് ഗ​വ. ടീ​ച്ചേ​ഴ്‌​സ് ട്രെ​യി​നിം​ഗ് സെ​ന്‍റ​റി​ലെ ലൈ​ബ്ര​റേ​റി​യ​നാ​ണ്.

യു​ണീ​ക് ടാ​ല​ന്‍റ് വൊ​ക്കേ​ഷ​ണ​ല്‍ യൂ​ണി​റ്റി​ന്‍റെ ചു​മ​ത​ല വ​ഹി​ക്കു​ന്ന സി​ദ്ധാ​ര്‍​ഥ് വ​ണ്ണാ​ര​ത്ത്, ഇ​ന്‍​സ്‌​പെ​യ​ര്‍ പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ര്‍ സെ​റീ​ന ഭാ​നു, ശൈ​ലം വി​ല്ലേ​ജ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​ന്‍റെ ഡ​യ​റ​ക്ട​ര്‍ പി.​വി. ല​തി​ക തു​ട​ങ്ങി​യ​വ​ര്‍ പി​ന്തു​ണ​യു​മാ​യി ഉ​ണ്ണി​ക്കൃ​ഷ്ണ​നൊ​പ്പ​മു​ണ്ട്.

Todays Story

സൂ​പ്പ​ർ സ്റ്റാ​ർ സ​സ്യം!

ഹോ​ളി​വു​ഡി​ലെ പ്ര​ശ​സ്ത​മാ​യ "ദി ​ബി​ഗ് ബാം​ഗ് തി​യ​റി' എ​ന്ന സി​റ്റ്കോം സീ​രീ​സ് ക​ണ്ടി​ട്ടു​ള്ള​വ​ര്‍​ക്ക് അ​റി​യാം... അ​തി​ൽ ഷെ​ൽ​ഡ​നും കൂ​ട്ടു​കാ​രും മാ​ത്ര​മ​ല്ല താ​ര​ങ്ങ​ൾ. സ്റ്റീ​ഫ​ൻ ഹോ​ക്കിം​ഗ്, നീ​ൽ ഡി​ഗ്രാ​സ് ടൈ​സ​ൺ, ബി​ൽ നൈ, ​ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി​യാ​യ ബ​സ് ആ​ൽ​ഡ്രി​ൻ തു​ട​ങ്ങി​യ ശാ​സ്ത്ര​ലോ​ക​ത്തെ ഇ​തി​ഹാ​സ​ങ്ങ​ൾ ത​ന്നെ അ​തി​ഥി​ക​ളാ​യി (Cameo) സ്ക്രീ​നി​ലെ​ത്തി​യി​ട്ടു​ണ്ട്.

യ​ഥാ​ർ​ഥ ജീ​വി​ത​ത്തി​ലെ സൂ​പ്പ​ർ​സ്റ്റാ​റു​ക​ൾ വെ​ള്ളി​ത്തി​ര​യി​ൽ ഒ​രു നി​മി​ഷം മി​ന്നി​മ​റ​യു​ന്ന​ത് പ്രേ​ക്ഷ​ക​ർ​ക്ക് എ​ന്നും ആ​വേ​ശ​മാ​ണ്. എ​ന്നാ​ൽ ചി​ല​പ്പോ​ൾ, ഒ​രു യ​ഥാ​ർ​ഥ ശാ​സ്ത്രീ​യ സൂ​പ്പ​ർ​സ്റ്റാ​ർ ആ​രു​മ​റി​യാ​തെ ന​മ്മു​ടെ സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ച്ചു​പോ​കാ​റു​ണ്ട്.

സ​സ്യ ശാ​സ്ത്ര​ലോ​ക​ത്തെ ഒ​രു സൂ​പ്പ​ര്‍ സ്റ്റാ​ര്‍ ഇ​ങ്ങ​നെ അ​ധി​കം ശ്ര​ദ്ധി​ക്ക​പ്പെ​ടാ​തെ ചി​ല മ​ല​യാ​ള സി​നി​മ​ക​ളി​ല്‍ പൂ ​മു​ഖം കാ​ണി​ച്ചി​ട്ടു​ണ്ട്. 1996-ൽ ​സ​ല്ലാ​പ​ത്തി​ലെ "പ​ഞ്ച​വ​ർ​ണ പൈ​ങ്കി​ളി​പ്പെ​ണ്ണേ...’ എ​ന്ന ഗാ​ന​രം​ഗ​ത്ത് മ​ഞ്ജു വാ​ര്യ​ർ​ക്കൊ​പ്പം, ലേ​ഡി സൂ​പ്പ​ര്‍ സ്റ്റാ​റി​ന്‍റെ ക​യ്യി​ല്‍ പി​ടി​ച്ച് ആ ​സ്റ്റാ​ര്‍ ആ​ടി ഉ​ല​ഞ്ഞു.

അ​തി​നും ഒ​രു വ​ർ​ഷം മു​ൻ​പ്, മ​ഴ​യെ​ത്തും മു​ൻ​പേ​യി​ലെ "എ​ന്തി​നു വേ​റൊ​രു സൂ​ര്യോ​ദ​യം’ എ​ന്ന ഗാ​ന​ത്തി​ൽ, ചി​ല ഷോ​ട്ടു​ക​ളി​ൽ മെ​ഗാ​സ്റ്റാ​ർ മ​മ്മൂ​ട്ടി​ക്കും ശോ​ഭ​ന​ക്കും ഒ​പ്പം ആ ​താ​രം സ്ക്രീ​നി​ൽ നി​റ​ഞ്ഞു​നി​ന്നു.

അ​തെ, ആ​രും ശ്ര​ദ്ധി​ക്കാ​തെ പോ​യ ആ ​അ​തി​ഥി താ​രം, ഇ​ന്ത്യ​ൻ കാ​ർ​ഷി​ക ച​രി​ത്ര​ത്തി​ലെ ഒ​രു നി​ശ​ബ്ദ വി​പ്ല​വ​ത്തി​ന്‍റെ നാ​യ​ക/​നാ​യി​ക ന​ക്ഷ​ത്രം ആ​യി​രു​ന്നു. സ​ക്കാ​റം സ്പോ​ണ്ടേ​നി​യം (Saccharum spontaneum) അ​ഥ​വാ ന​മ്മു​ടെ കാ​ട്ടു​ക​രി​മ്പ് എ​ന്ന പു​ല്ല്.

ഇ​രു​പ​താം നൂ​റ്റാ​ണ്ടി​ന്‍റെ തു​ട​ക്ക​ത്തി​ൽ ഇ​ന്ത്യ​ൻ ക​രി​മ്പു​പാ​ട​ങ്ങ​ൾ ക​ണ്ണീ​ർ​പ്പാ​ട​ങ്ങ​ളാ​യി​രു​ന്നു. ന​മ്മു​ടെ ക​ർ​ഷ​ക​ർ വി​ള​യി​ച്ചി​രു​ന്ന ത​ദ്ദേ​ശീ​യ ക​രി​മ്പി​ന​ങ്ങ​ൾ​ക്ക് (Saccharum barberi) മ​ധു​രം കു​റ​വാ​യി​രു​ന്നു, ഉ​ത്പാ​ദ​ന​ക്ഷ​മ​ത ഹെ​ക്ട​റി​ന് വെ​റും 10 ട​ണ്ണി​ൽ താ​ഴെ​യും.

ത​ൽ​ഫ​ല​മാ​യി, മ​ധു​ര​മേ​റി​യ 'പ്ര​ഭു​ക്ക​ന്മാ​രാ​യ' ക​രി​മ്പി​ന​ങ്ങ​ൾ (Saccharum officinarum) കൃ​ഷി ചെ​യ്തി​രു​ന്ന ജാ​വ പോ​ലു​ള്ള ദൂ​ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് പ​ഞ്ച​സാ​ര ഇ​റ​ക്കു​മ​തി ചെ​യ്യേ​ണ്ട ഗ​തി​കേ​ടി​ലാ​യി​രു​ന്നു ഇ​ന്ത്യ.

ഈ ​ഇ​ന​ങ്ങ​ൾ​ക്ക് ഇ​ന്ത്യ​ൻ മ​ണ്ണി​ലെ രോ​ഗ​ങ്ങ​ളെ അ​തി​ജീ​വി​ക്കാ​ൻ ക​രു​ത്തി​ല്ലാ​യി​രു​ന്നു. ഇ​തി​ൽ ഏ​റ്റ​വും വി​നാ​ശ​കാ​രി​യാ​യ 'ചു​വ​ന്ന അ​ഴു​ക​ൽ' (Red Rot) രോ​ഗം ല​ക്ഷ​ക്ക​ണ​ക്കി​ന് ക​ർ​ഷ​ക​രു​ടെ സ്വ​പ്ന​ങ്ങ​ളെ ചു​വ​പ്പി​ച്ചു കൊ​ന്നു.

വി​ള​വ് തു​ച്ഛം, രാ​ജ്യം പ​ഞ്ച​സാ​ര​യ്ക്കാ​യി വി​ദേ​ശ​ത്തെ ആ​ശ്ര​യി​ക്കു​ന്നു. ഈ ​ക​യ്പേ​റി​യ യാ​ഥാ​ർ​ഥ്യ​മാ​ണ് ഒ​രു വ​ലി​യ ശാ​സ്ത്രീ​യ മു​ന്നേ​റ്റ​ത്തി​നു ക​ള​മൊ​രു​ക്കി​യ​ത്.

 

Special News

കാ​മ​റ​യി​ൽ പ​തി​ഞ്ഞ പോ​ലീ​സ് മ​ർ​ദ​ന​ങ്ങ​ൾ

കാ​മ​റ​യും പ​തി​ഞ്ഞ പോ​ലീ​സ് മ​ർ​ദ​ന​ങ്ങ​ൾ മ​ല​യാ​ള​ത്തി​ലെ മി​ക്ക പോ​ലീ​സ് സി​നി​മ​ക​ളി​ലും ആ​ക്ഷ​ൻ സി​നി​മ​ക​ളി​ലും ധാ​രാ​ള​മു​ണ്ട്. മ​ല​യാ​ള​ത്തി​ലെ എ​ന്ന​ല്ല ഇ​ന്ത്യ​ൻ സി​നി​മ​യി​ലെ ത​ന്നെ ഏ​റ്റ​വും ശ​ക്ത​മാ​യ പോ​ലീ​സ് ക​സ്റ്റ​ഡി​യും മ​ർ​ദന​വും എ​ല്ലാം പ​രാ​മ​ർ​ശി​ക്കു​ന്ന ഷാ​ജി എ​ൻ. ക​രു​ൺ സം​വി​ധാ​നം ചെ​യ്ത പി​റ​വി ഈ ​ഗ​ണ​ത്തി​ൽ ഇ​ന്നും ത​ല​യെ​ടു​പ്പോ​ടെ നി​ൽ​ക്കു​ന്നു.

ഭീ​ക​ര​മാ​യ പോ​ലീ​സ് മ​ർ​ദ​ന​ങ്ങ​ൾ ഈ ​ചി​ത്ര​ത്തി​ൽ ഇ​ല്ലെ​ങ്കി​ലും ചി​ത്ര​ത്തി​ന്‍റെ ടോ​ട്ടാലി​റ്റി​യി​ൽ പോ​ലീ​സ് ക​സ്റ്റ​ഡി മ​ർ​ദ​ന​ങ്ങ​ൾ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്നു. പോ​ലീ​സ് മ​ർ​ദ​നം ഒ​ട്ടും​ത​ന്നെ കാ​ണി​ക്കാ​തെ അ​തി​ന്‍റെ ഭീ​ക​ര​ത വാ​ക്കു​ക​ളി​ലൂ​ടെ അ​വ​ത​രി​പ്പി​ച്ച ദി ​കിം​ഗ് എ​ന്ന ഷാ​ജി കൈ​ലാ​സ് സി​നി​മ​യി​ലെ കു​തി​ര​വ​ട്ടം പ​പ്പു​വി​ന്‍റെ കൃ​ഷ്ണേ​ട്ട​ൻ എ​ന്ന ക​ഥാ​പാ​ത്രം പ്രേ​ക്ഷ​ക​രി​ൽ സൃ​ഷ്ടി​ക്കു​ന്ന നൊ​മ്പ​ര​വും വേ​ദ​ന​യും ചെ​റു​ത​ല്ല.

താ​ൻ അ​നു​ഭ​വി​ച്ച ക്രൂ​ര​വും നി​ഷ്ഠൂ​ര​വു​മാ​യ ലോ​ക്ക​പ്പ് മ​ർ​ദന​ത്തി​ന്‍റെ വി​വ​ര​ണം കൃ​ഷ്ണേ​ട്ട​ൻ പ​റ​യു​മ്പോ​ൾ പ്രേ​ക്ഷ​ക​ർ​ക്ക് അ​ത് ക​ൺ​മു​ന്നി​ൽ കാ​ണു​ന്ന ഫീ​ലാ​യി​രു​ന്നു. ഐ.​വി. ശ​ശി സം​വി​ധാ​നം ചെ​യ്ത ആ​വ​നാ​ഴി എ​ന്ന മ​മ്മൂ​ട്ടി ചി​ത്ര​ത്തി​ൽ പോ​ലീ​സ് ക​സ്റ്റ​ഡി മ​ർ​ദനം ത​ന്നെ​യാ​ണ് പ്ര​ധാ​ന തീം. ​

പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ ഒ​രു കോ​ള​ജ് വി​ദ്യാ​ർ​ഥി കൊ​ല്ല​പ്പെ​ടു​ന്ന​തും അ​തി​ന്‍റെ തു​ട​ർ സം​ഭ​വ​ങ്ങ​ളും കാ​ണി​ക്കു​ന്ന​തോ​ടൊ​പ്പം കു​റ്റ​വാ​ളി​ക​ൾ​ക്ക് പോ​ലീ​സ് ന​ല്ല ചു​ട്ട പെ​ട കൊ​ടു​ക്കു​ന്ന​തും ആ​വ​നാ​ഴി​യു​ടെ ഹൈ​ലൈ​റ്റ് സീ​നു​ക​ളാ​ണ്.

തോ​ർ​ത്തു​മു​ണ്ടി​ൽ ക​രി​ക്ക് പൊ​തി​ഞ്ഞു​കൊ​ണ്ടു​ള്ള ക​സ്റ്റ​ഡി ഇ​ടി നി​വി​ൻ പോ​ളി​യു​ടെ ആ​ക്ഷ​ൻ ഹീ​റോ ബി​ജു​വി​ൽ കാ​ണി​ക്കു​ന്നു​ണ്ട്. ആ​ടു​തോ​മ​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ ഇ​ട്ട് ഇ​ടി​ച്ചു​പി​ഴി​യു​ന്ന​ത് സ്ഫ​ടി​ക​ത്തി​ലെ ത്രി​ല്ല​ടി​പ്പി​ക്കു​ന്ന സീ​നി​നു മു​ന്പു​ള്ള കാ​ഴ്ച​ക​ൾ.

പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ന്ന് ത​ല്ലും വാ​ങ്ങി ഇ​റ​ങ്ങി​വ​രു​ന്ന മോ​ഹ​ൻ​ലാ​ലി​ന്‍റെ പെ​ർ​ഫോ​മ​ൻ​സ് കാ​ണേ​ണ്ട കാ​ഴ്ച ത​ന്നെ. സു​രേ​ഷ് ഗോ​പി​ക്ക് പോ​ലീ​സ് വേ​ഷം ചാ​ർ​ത്തി കൊ​ടു​ത്ത ക​മ്മീ​ഷ​ണ​ർ സി​നി​മ​യി​ലും ഉ​ണ്ട് പോ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി ഇ​ടി.

മ​മ്മൂ​ട്ടി തേ​വ​ള്ളി​പ്പ​റ​മ്പി​ൽ ജോ​സ​ഫ് അ​ല​ക്സ് എ​ന്ന ക​ള​ക്ട​ർ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച ദി ​കിം​ഗ് എ​ന്ന സി​നി​മ​യി​ൽ ഇ​ടി​യ​ൻ പോ​ലീ​സ് എ​ന്ന വി​ശേ​ഷ​ണ​വു​മാ​യി മൂ​ന്നാം മു​റ​യി​ലൂ​ടെ ഒ​രു കൊ​ടും ക്രി​മി​ന​ലി​നെ ചോ​ദ്യം ചെ​യ്യു​ന്ന സു​രേ​ഷ് ഗോ​പി​യു​ടെ കാ​മി​യോ റോ​ൾ കൈ​യ​ടി നേ​ടി. സേ​തു​മാ​ധ​വ​നെ ലോ​ക്ക​പ്പി​ൽ ഇ​ട്ട് ത​ല്ലു​ന്ന അ​ച്യു​ത​ൻ നാ​യ​ർ എ​ന്ന ഹെ​ഡ്കോ​ൺ​സ്റ്റ​ബി​ൾ കാ​ണു​ന്ന​വ​രു​ടെ ക​ണ്ണു ന​ന​യി​ക്കും.

മും​ബൈ അ​ധോ​ലോ​ക​ത്തി​ന്‍റെ ക​ഥ പ​റ​ഞ്ഞ പ്രി​യ​ദ​ർ​ശ​ൻ സം​വി​ധാ​നം ചെ​യ്ത അ​ഭി​മ​ന്യു​വി​ലു​മു​ണ്ട് പോ​ലീ​സ് മ​ർ​ദ​നം. കെ. ​മ​ധു സം​വി​ധാ​നം ചെ​യ്ത ജ​നാ​ധി​പ​ത്യം എ​ന്ന സി​നി​മ​യി​ൽ പോ​ലീ​സി​ന്‍റെ അ​ടി​യും ഇ​ടി​യും വേ​ണ്ടു​വോ​ള​മു​ണ്ട്.

ജീത്തു ജോ​സ​ഫി​ന്‍റെ ദൃ​ശ്യം എ​ന്ന സി​നി​മ പ​രാ​മ​ർ​ശി​ക്കാ​തെ കാ​മ​റ​യി​ൽ പ​തി​ഞ്ഞ പോ​ലീ​സ് മ​ർ​ദന​ക്കാ​ഴ്ച​ക​ൾ എ​ങ്ങ​നെ പൂ​ർ​ണ​മാ​കും. ര​ൺ​ജി പ​ണി​ക്ക​ർ സം​വി​ധാ​നം ചെ​യ്ത രൗ​ദ്രം എ​ന്ന സി​നി​മ​യി​ൽ ന​രി ബാ​ല​ഗോ​പാ​ല​ൻ സാ​റി​നോ​ട് ഇ​ന്‍റ​ർ​വെ​ൽ പ​ഞ്ചി​ൽ പ​റ​യു​ന്ന സൂ​പ്പ​ർ ഡ​യ​ലോ​ഗി​ൽ ഒ​രു ക​സ്റ്റ​ഡി ലോ​ക്ക​പ്പ് കൊ​ല​പാ​ത​ക​ത്തി​ന്‍റെ ക​ഥ ഭം​ഗി​യാ​യി പ​റ​ഞ്ഞു​വ​യ്ക്കു​ന്നു​ണ്ട്.

അ​ത് വി​ഷ്വ​ലൈ​സ് ചെ​യ്തി​ട്ടി​ല്ലെ​ങ്കി​ലും മ​മ്മൂ​ട്ടി​യു​ടെ ഡ​യ​ലോ​ഗ് പ്ര​സ​ന്‍റേ​ഷ​നി​ൽ ആ ​രം​ഗ​ങ്ങ​ൾ പ്രേ​ക്ഷ​ക​ർ​ക്ക് കാ​ണാ​ൻ സാ​ധി​ക്കു​ന്ന ത​ര​ത്തി​ലാ​ണു​ള്ള​ത്. ഷാ​ജി കൈ​ലാ​സി​ന്‍റെ ഒ​ട്ടു​മി​ക്ക സി​നി​മ​ക​ളി​ലും പോ​ലീ​സി​ന്‍റെ അ​ടി, ഇ​ടി, ലോ​ക്ക​പ്പ് ക​സ്റ്റ​ഡി മ​ർ​ദ​ന​ങ്ങ​ൾ സ്ഥി​രം കാ​ഴ്ച​യാ​ണ്.

മാ​ഫി​യ എ​ന്ന സു​രേ​ഷ് ഗോ​പി സി​നി​മ​യി​ലു​മു​ണ്ട് ഇ​ത്ത​രം രം​ഗ​ങ്ങ​ൾ. ജ​യി​ലി​ന​ക​ത്തെ പോ​ലീ​സി​ന്‍റെ മൂ​ന്നാം മു​റ​യും ക്രൂ​ര​ത​യും റി​യ​ലി​സ്റ്റി​ക്കാ​യി അ​വ​ത​രി​പ്പി​ച്ച ചി​ത്ര​മാ​യി​രു​ന്നു ബാ​ലു മ​ഹേ​ന്ദ്ര സം​വി​ധാ​നം ചെ​യ്ത മ​മ്മൂ​ട്ടി​യു​ടെ യാ​ത്ര.

കെ. ​മ​ധു - എ​സ്.​എ​ൻ. സ്വാ​മി - മോ​ഹ​ൻ​ലാ​ൽ കൂ​ട്ടു​കെ​ട്ടി​ൽ വ​ന്ന സി​നി​മ​യ്ക്ക് മൂ​ന്നാം​മു​റ എ​ന്ന പേ​ര് ന​ൽ​കി​യ​പ്പോ​ൾ അ​തി​ലും പോ​ലീ​സി​ന്‍റെ ഇ​ടി ഒ​ഴി​വാ​ക്കാ​ൻ സാ​ധി​ച്ചി​ല്ല. ഓ​ഫീ​സ​ർ ഓ​ൺ ഡ്യൂ​ട്ടി, നാ​യാ​ട്ട്, റോ​ന്ത്‌, അ​ന്വേ​ഷി​പ്പി​ൻ ക​ണ്ടെ​ത്തും എ​ന്നീ സി​നി​മ​ക​ളി​ലെ​ല്ലാം പോ​ലീ​സി​ന്‍റെ ചോ​ദ്യം ചെ​യ്യ​ലും അ​ടി​യും ക​സ്റ്റ​ഡി ലോ​ക്ക​പ്പ് മ​ർ​ദ​ന​വും ധാ​രാ​ളം കാ​ണി​ക്കു​ന്നു​ണ്ട്.

മ​ഞ്ഞു​മ്മ​ൽ ബോ​യ്സ് എ​ന്ന സി​നി​മ​യി​ൽ കൂ​ട്ടു​കാ​ര​ൻ കു​ഴി​യി​ൽ വീ​ണ കാ​ര്യം പ​റ​യാ​ൻ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തു​ന്ന കൂ​ട്ടു​കാ​ർ​ക്ക് ത​മി​ഴ്നാ​ട് പോ​ലീ​സി​ന്‍റെ ന​ല്ല ചു​ട്ട അ​ടി കി​ട്ടു​ന്നു​ണ്ട്. രാ​ഷ്ട്രീ​യ കേ​ര​ളം ഏ​റെ ച​ർ​ച്ച ചെ​യ്ത മു​ത്ത​ങ്ങ സം​ഭ​വ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ടു​ത്തി​ടെ പു​റ​ത്ത് വ​ന്ന ന​രി​വേ​ട്ട എ​ന്ന സി​നി​മ​യി​ൽ പോ​ലീ​സ് മ​ർ​ദ​ന​ത്തി​ന്‍റെ വി​വി​ധ അ​ട​രു​ക​ൾ കാ​ണി​ക്കു​ന്നു​ണ്ട്.

വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് ഇ​റ​ങ്ങി​യ മു​ഖ്യ​മ​ന്ത്രി എ​ന്ന് സി​നി​മ​യി​ലും ഈ​യി​ടെ ദി​ലീ​പ് നാ​യ​ക​നാ​യ ത​ങ്ക​മ​ണി എ​ന്ന സി​നി​മ​യി​ലും ച​രി​ത്ര​ത്തി​ൽ അ​ട​യാ​ള​പ്പെ​ടു​ത്തി​യ പോ​ലീ​സ് മ​ർദനങ്ങ​ൾ പു​ന​രാ​വി​ഷ്ക​രി​ച്ചി​ട്ടു​ണ്ട്.

പോ​ലീ​സു​കാ​രെ ത​ല്ലാ​ൻ എ​ത്തു​ന്ന നേ​വി​ക്കാ​രെ ഇ​ടി​ച്ചു പ​ര​ത്തു​ന്ന കേ​ര​ള പോ​ലീ​സി​നെ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട് മും​ബൈ പോ​ലീ​സ് എ​ന്ന സി​നി​മ​യി​ൽ. റി​യ​ലി​സ്റ്റി​ക് പോ​ലീ​സ് ക​ഥ​ക​ളി​ലേ​ക്ക് മ​ല​യാ​ള സി​നി​മ കാ​മ​റ തി​രി​ച്ചു വ​ച്ച​പ്പോ​ൾ കി​ട്ടി​യ തൊ​ണ്ടി​മു​ത​ലും ദൃ​ക്സാ​ക്ഷി​യും പോ​ലീ​സ് ലോ​ക്ക​പ്പി​ലെ ത​ല്ലി​ന്‍റെ യ​ഥാ​ർ​ഥ കാ​ഴ്ച​ക​ൾ കാ​ണി​ച്ചു​ത​ന്നു.

ഇ​തെ​ന്‍റെ ക​ഥ​യാ​ടാ ഇ​തി​ലെ നാ​യ​ക​ൻ ജോ​ർ​ജ് സാ​റാ​ടാ എ​ന്നു​പ​റ​യു​ന്ന തു​ട​രും സി​നി​മ​യി​ൽ വേ​ണ്ടു​വോ​ളം ഉ​ണ്ട് പോ​ലീ​സി​ന്‍റെ അ​ഴി​ഞ്ഞാ​ട്ടം. സ്ത്രീ​ക​ളെ പോ​ലും ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ന്ന​ത് ഈ ​ചി​ത്ര​ത്തി​ൽ ഉ​ണ്ട്.

എ​ണ്ണി​യാ​ൽ തീ​രാ​ത്ത എ​ത്ര പോ​ലീ​സ് ക​സ്റ്റ​ഡി ലോ​ക്ക​പ്പ് മ​ർ​ദ്ദ​ന​ങ്ങ​ളും ലാ​ത്തി​ച്ചാ​ർ​ജു​മൊ​ക്കെ മ​ല​യാ​ള സി​നി​മ​യി​ൽ അ​ന​വ​ധി നി​ര​വ​ധി​യാ​ണ്. നാ​യ​ക​നെ ലോ​ക്ക​പ്പി​ലി​ട്ട് ത​ല്ലി​ച്ച​ത​ക്കു​ന്ന വി​ല്ല​ൻ പോ​ലീ​സു​കാ​രു​ടെ ക്രൂ​ര​ത കാ​ണു​മ്പോ​ൾ കൈ​ത​രി​ക്കു​ന്ന പ്രേ​ക്ഷ​ക​ന് വി​ല്ല​ന്മാ​രെ കൈ​കാ​ര്യം ചെ​യ്യു​ന്ന പോ​ലീ​സ് നാ​യ​ക​ന്‍റെ ഹീ​റോ​യി​സം കാ​ണു​മ്പോ​ൾ കൈ​യ​ടി​ക്കാ​നാ​ണ് ഇ​ഷ്ടം.

Todays Story

സു​ഹൃ​ത്തു​ക്ക​ള്‍ ച​വി​ട്ടി​താ​ഴ്ത്തി​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹ​ത്തി​നാ​യു​ള്ള തെ​ര​ച്ചി​ല്‍; തു​ട​രും...

മി​സിം​ഗ് കേ​സു​ക​ളെ കു​റി​ച്ച് പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത് പു​തു​മ​യു​ള്ള കാ​ര്യ​മ​ല്ല. എ​ന്നാ​ല്‍ അ​ത്ത​ര​മൊ​രു അ​ന്വേ​ഷ​ണം ചെ​ന്നെ​ത്തി​യി​രി​ക്കു​ന്ന​ത് ഒ​രു ഒ​രു​തി​രോ​ധാ​ന കേ​സി​ന് തു​മ്പാ​യാ​യാ​ണ്. ഒ​രി​ക്ക​ലും ക​ണ്ടു​പി​ടി​ക്കി​ല്ലെ​ന്ന് ക​രു​തി​യ ക്രൈം ​അ​ങ്ങി​നെ ര​ണ്ടു​പേ​രു​ടെ അ​റ​സ്റ്റി​ലേ​ക്ക് ന​യി​ച്ച ക​ഥ​യാ​ണ് കോ​ഴി​ക്കോ​ട്ടു​ണ്ടാ​യ​ത്.

കോ​ഴി​ക്കോ​ട് ന​ഗ​ര ഹൃ​ദ​യ​ത്തി​ല്‍ സ​രോ​വ​ര​ത്ത് യു​വാ​വി​നെ ച​തു​പ്പു​നി​ല​ത്തി​ല്‍ ച​വി​ട്ടി​താ​ഴ്ത്തു​ക​യാ​യി​രു​ന്നു. അ​തു​മാ​യി​ബ​ന്ധ​പ്പെ​ട്ട തു​ട​ര്‍ ന​ട​പ​ടി​ക​ളു​ടെ തി​ര​ക്കി​ലാ​ണ് കേ​ര​ള പോ​ലീ​സ് ഇ​പ്പോ​ള്‍.

തു​ട​ക്കം ഇ​ങ്ങ​നെ...

കോ​ഴി​ക്കോ​ട് സി​റ്റി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത മി​സിം​ഗ് കേ​സു​ക​ളി​ൽ ഒ​രു വ​ർ​ഷ​ത്തി​ന് മു​ക​ളി​ലു​ള്ള കേ​സു​ക​ളു​ടെ സ്ഥി​തി​യെ​ന്താ​ണെ​ന്ന​റി​യ​ണ​മെ​ന്ന സി​റ്റി പോ​ലീ​സ് ടി.​നാ​രാ​യ​ണ​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് പോ​ലീ​സ് മൂ​ന്നു​വ​ര്‍​ഷം മു​ന്‍​പ് കാ​ണാ​താ​യ എ​ല​ത്തൂ​ര്‍ സ്വ​ദേ​ശി​യാ​യ വി​ജി​ലി​നെ(28) കാ​ണാ​താ​യ കേ​സി​ന് പി​ന്നാ​ലെ വീ​ണ്ടും പോ​കു​ന്ന​ത്.

വി​ജി​ലി​നെ കാ​ണാ​താ​യ ദി​വ​സ​ത്തെ കാ​ര്യ​ങ്ങ​ൾ വീ​ണ്ടു​മ​ന്വേ​ഷി​ച്ച പോ​ലീ​സി​ന് സു​ഹൃ​ത്തു​ക്ക​ൾ ഒ​പ്പ​മു​ള്ള​താ​യി വി​വ​രം ല​ഭി​ച്ചു. ഇ​തോ​ടെ സു​ഹൃ​ത്തു​ക്ക​ൾ ആ​രെ​ല്ലാ​മാ​യി​രു​ന്നു​വെ​ന്നും വി​ജി​ലു​മാ​യു​ള്ള അ​ടു​പ്പം സം​ബ​ന്ധി​ച്ചും വി​ശ​ദ​മാ​യി അ​ന്വേ​ഷി​ച്ചു.

അ​ന്വേ​ഷ​ണ​ത്തി​ൽ എ​ര​ഞ്ഞി​പ്പാ​ലം കു​ള​ങ്ങ​ര​ക​ണ്ടി സ്വ​ദേ​ശി കെ.​കെ. നി​ഖി​ൽ, വേ​ങ്ങേ​രി സ്വ​ദേ​ശി ദീ​പേ​ഷ്, പൂ​വാ​ട്ടു​പ​റ​മ്പ് സ്വ​ദേ​ശി ര​ഞ്ജി​ത്ത് എ​ന്നി​വ​രാ​യി​രു​ന്നു വി​ജി​ലി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന​തെ​ന്ന് ക​ണ്ടെ​ത്തി.

വ​യ​റി​ങ് ജോ​ലി​ക​ൾ​ക്ക് പോ​യി​രു​ന്ന വി​ജി​ലും പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി​യാ​യ ദീ​പേ​ഷും കാ​ർ​ഗോ ക​മ്പ​നി​യി​ൽ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന നി​ഖി​ലും ഫ്‌​ള​ക്‌​സ് പ്രി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി​യാ​യ ര​ഞ്ജി​ത്തും സു​ഹൃ​ത്തു​ക്ക​ളാ​യി​രു​ന്നു.

ഇ​വ​ർ നാ​ലു​പേ​രും ല​ഹ​രി ഉ​പ​യോ​ഗി​ക്കാ​റു​ള്ള വി​വ​ര​വും അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി. തു​ട​ർ​ന്ന് ദീ​പേ​ഷി​നെ ചോ​ദ്യം ചെ​യ്യാ​ൻ വി​ളി​ച്ചു​വ​രു​ത്തി. ഇ​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്.

 

Todays Story

‘പ​യ്യാ​വൂ​ർ മാം​ഗ​ല്യം’: വ​ര​ന്മാ​ർ റെ​ഡി​, ഇ​നി വേണ്ടത് വ​ധു​ക്കളെ

ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന്‍റെ ക​ർ​മ​പ​ദ്ധ​തി​യാ​യ പ​യ്യാ​വൂ​ർ മാം​ഗ​ല്യ​ത്തി​ന് സ്ത്രീ​ക​ളു​ടെ അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കു​ന്ന തീ​യ​തി നീ​ട്ടി. സിം​ഗി​ൾ വി​മ​ൻ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ വ​ഴി​യാ​ണ് അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ച്ച​ത്. മ​റ്റ് പ​ല സം​ഘ​ട​ന​ക​ളി​ലൂ​ടെ​യും അ​പേ​ക്ഷ​ക​ൾ എ​ത്തി​യി​ട്ടു​ണ്ട്.

എ​ന്നാ​ൽ, പു​രു​ഷ​ൻ​മാ​രു​ടെ അ​പേ​ക്ഷ​ക​ൾ 3,000 ക​ഴി​ഞ്ഞു. സ്ത്രീ​ക​ളു​ടെ അ​പേ​ക്ഷ​ക​ൾ 200ൽ ​താ​ഴെ മാ​ത്ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ്ത്രീ​ക​ൾ​ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​നു​ള്ള തീ​യ​തി നീ​ട്ടി​യ​ത്. ചെ​റു​പ്പ​ക്കാ​രു​ടെ വി​വാ​ഹ സ്വ​പ്‌​ന​ങ്ങ​ള്‍​ക്ക് പി​ന്തു​ണ ന​ല്‍​കാ​ന്‍ പ​ഞ്ചാ​യ​ത്തി​ന്‍റെ പ​ദ്ധ​തി​യാ​ണി​ത്.

പ​യ്യാ​വൂ​ര്‍ പ​ഞ്ചാ​യ​ത്താ​ണ് ജാ​തി​മ​ത​ഭേ​ദ​മ​ന്യേ സ്ത്രീ-​പു​രു​ഷ​ന്മാ​ര്‍​ക്ക് വി​വാ​ഹി​ത​രാ​കാ​നു​ള്ള അ​വ​സ​ര​മൊ​രു​ക്കു​ന്ന​ത്. "പ​യ്യാ​വൂ​ര്‍ മാം​ഗ​ല്യം' എ​ന്ന പേ​രി​ലു​ള്ള പ​ദ്ധ​തി നൂ​റു​ദി​ന പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് ഇ​ത് സം​ഘ​ടി​പ്പി​ച്ച​ത്.

പ​ക്ഷെ ക​ല്യാ​ണം ആ​കാ​ത്ത​വ​രെ കെ​ട്ടി​ക്കാ​ന്‍ പ​ഞ്ചാ​യ​ത്ത് ഇ​റ​ങ്ങി തി​രി​ച്ച​പ്പോ​ൾ 200 സ്ത്രീ​ക​ളെ വി​വാ​ഹം ക​ഴി​ക്കാ​നെ​ത്തി​യ​ത് 3,000 പു​രു​ഷ​ന്മാ​രു​ടെ അ​പേ​ക്ഷ​ക​ളാ​ണ്. പ​യ്യാ​വൂ​ർ പ​ഞ്ചാ​യ​ത്തി​ന് പു​റ​ത്ത് നി​ന്നാ​ണ് അ​പേ​ക്ഷ​ക​ൾ ഏ​റെ​യും.

പു​രു​ഷ​ൻ​മാ​ർ അ​പേ​ക്ഷി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും മ​ടി കാ​ര​ണ​മാ​കാം സ്ത്രീ​ക​ൾ അ​പേ​ക്ഷി​ച്ചു കാ​ണു​ന്നി​ല്ല. വി​ദേ​ശ​ത്തു​നി​ന്ന് പോ​ലും ജാ​തി-​മ​ത പ​രി​ഗ​ണ​ന​ക​ൾ നോ​ക്കാ​തെ പു​രു​ഷ​ന്മാ​രു​ടെ അ​പേ​ക്ഷ​ക​ൾ ല​ഭി​ക്കു​ന്നു​ണ്ട്.

പ​ദ്ധ​തി​യി​ലൂ​ടെ വി​വാ​ഹി​ത​രാ​കാ​ൻ താത്പ​പ​ര്യ​മു​ള്ള സ്ത്രീ​ക​ൾ പ​യ്യാ​വൂ​ർ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലും ക​ണ്ണൂ​ർ ജി​ല്ലാ വി​ധ​വാ ക്ഷേ​മ സം​ഘം, എ​ൻ​ജി​ഒ യൂ​ണി​യ​ൻ ബി​ൽ​ഡിം​ഗ്, പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പം, ക​ണ്ണൂ​ർ, 670001 എ​ന്ന വി​ലാ​സ​ത്തി​ൽ അ​പേ​ക്ഷ ന​ൽ​ക​ണം.

ആ​ദ്യ​ബാ​ച്ച് വി​വാ​ഹം ഒ​ക്‌ടോബ​റി​ൽ

ദി​വ​സ​വും രാ​വി​ലെ എ​ട്ടോ​ടെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​ഫീ​സി​ലെ​ത്തും. വീ​ടു​ക​ളി​ൽ പു​ര​നി​റ​ഞ്ഞ് നി​ൽ​ക്കു​ന്ന മ​ക​ൾ, മ​ക​ൻ, വി​വാ​ഹ ശേ​ഷം വി​ധ​വ​ക​ളാ​യ​വ​ർ, മ​ക​നെ ഭാ​ര്യ ഉ​പേ​ക്ഷി​ച്ച​ത് തു​ട​ങ്ങി നി​ര​വ​ധി സ​ങ്ക​ട​ങ്ങ​ൾ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ എ​ത്തു​ന്ന​വ​രി​ൽ നി​ന്ന് കേ​ട്ട​പ്പോ​ൾ തോ​ന്നി​യ ആ​ശ​യ​മാ​ണ് മാം​ഗ​ല്യം പ​ദ്ധ​തി.

ദ​ല്ലാ​ള​മാ​ർ ഉ​ണ്ടാ​യി​രു​ന്ന കാ​ല​ത്ത് 25 വ​യ​സി​നും വി​വാ​ഹം ന​ട​ന്നി​രു​ന്ന കാ​ല​മൊ​ക്കെ പോ​യി. ഈ ​ഭ​ര​ണ​സ​മി​തി​യു​ടെ കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന​തി​ന് മു​ന്പേ ആ​ദ്യ​ഘ​ട്ടം വി​വാ​ഹം ന​ട​ത്താ​നാ​ണ് തീ​രു​മാ​നം. അ​പേ​ക്ഷ​ക​ൾ പ്ര​ത്യേ​ക ടീം ​പ​രി​ശോ​ധി​ച്ച് ര​ക്ഷി​താ​ക്ക​ളെ ബ​ന്ധ​പ്പെ​ട്ട് ആ​ലോ​ച​ന​ക​ൾ ന​ട​ത്തി 50 ഓ​ളം പേ​രു​ടെ വി​വാ​ഹം ന​ട​ത്തും.

എ​ല്ലാ ജി​ല്ല​ക​ളി​ൽ​നി​ന്നും മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് "പ​യ്യാ​വൂ​ർ മാം​ഗ​ല്യം' പ​ദ്ധ​തി​ക്ക് ല​ഭി​ച്ച​തെ​ന്നും ര​ണ്ടു​ദി​വ​സ​ത്തി​നു​ള്ളി​ൽ അ​പേ​ക്ഷി​ച്ച​വ​രി​ൽ നി​ന്നു​ള്ള ആ​ദ്യ ബാ​ച്ചി​ന് ഒ​ക്‌​ടോ​ബ​റി​ൽ സ​മൂ​ഹ​വി​വാ​ഹം ന​ട​ത്തും. ഈ പദ്ധതിയിൽ പഞ്ചായത്തിലെ ജീ​വ​ന​ക്കാ​രു​ടെ സ​ഹ​ക​ര​ണവും എ​ടു​ത്തു​പ​റ​യേ​ണ്ട​താ​ണ്. -സാ​ജു സേ​വ്യ​ർ (പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്).

Todays Story

ചിനാർ: കാഷ്മീരി​ന്‍റെ ആ​ത്മാ​വാ​യ തീ​വൃ​ക്ഷം!

ഒ​രി​ല കൊ​ഴി​യു​ന്ന ശ​ബ്ദ​ത്തി​നു പോ​ലും ച​രി​ത്ര​ത്തി​ന്‍റെ ഭാ​ര​മു​ള്ള ഒ​രി​ടം. മ​ഞ്ഞി​ന്‍റെ വെ​ളു​പ്പും ത​ടാ​ക​ങ്ങ​ളു​ടെ നീ​ലി​മ​യും താ​ഴ്‌വാര​ങ്ങ​ളു​ടെ പ​ച്ച​പ്പും ചേ​ർ​ന്നൊ​രു കാ​ൻ​വാ​സ്...കാഷ്മീ​ർ. ആ ​കാ​ൻ​വാ​സി​ൽ, സ്വ​ന്തം ഇ​ല​ക​ൾ കൊ​ണ്ട് ഋ​തു​ഭേ​ദ​ങ്ങ​ളു​ടെ ചി​ത്രം വ​ര​യ്ക്കു​ന്ന ഒ​രു മ​രം - ചി​നാ​ർ.

അ​തൊ​രു മ​രം മാ​ത്ര​മ​ല്ല. ക​ശ്മീ​രി​ന്‍റെ ഹൃ​ദ​യ​മി​ടി​പ്പാ​ണ്. നൂ​റ്റാ​ണ്ടു​ക​ളു​ടെ മൗ​ന​സാ​ക്ഷി​യാ​ണ്. ക​ത്തു​ന്ന ഇ​ല​ക​ളി​ലൂ​ടെ പ്ര​ണ​യ​വും വി​ര​ഹ​വും വി​പ്ല​വ​വും ഒ​രു​പോ​ലെ പ്ര​ഖ്യാ​പി​ക്കു​ന്ന ഒ​രു പോ​രാ​ളി​യാ​ണ്.

ചി​നാ​റി​ന്‍റെ ശാ​സ്ത്ര​നാ​മം Platanus orientalis എ​ന്നാ​ണ്, Platanaceae എ​ന്ന സ​സ്യ കു​ടും​ബ​ത്തി​ലെ അം​ഗം. എ​ന്നാ​ൽ ക​ശ്മീ​രി​ന്‍റെ മ​ണ്ണി​ൽ അ​തി​ന് മ​റ്റൊ​രു പേ​രു​ണ്ട് - "ബൂ​യി​ൻ'.

ഈ ​മ​ണ്ണി​ൽ ജ​നി​ച്ചു​വീ​ണ ഒ​ന്ന​ല്ല ചി​നാ​ർ. അ​തി​ന്‍റെ വേ​രു​ക​ൾ തേ​ടി​പ്പോ​യാ​ൽ ന​മ്മ​ളെ​ത്തു​ക പേ​ർ​ഷ്യ​യു​ടെ (ഇ​ന്ന​ത്തെ ഇ​റാ​ൻ) മ​ണ്ണി​ലാ​യി​രി​ക്കും. പേ​ർ​ഷ്യ​ൻ ഭാ​ഷ​യി​ൽ ‘ചി​നാ​ർ' എ​ന്ന വാ​ക്കി​ന്‍റെ അ​ർ​ഥം ത​ന്നെ ‘എ​ന്തൊ​രു തീ!' ​എ​ന്നാ​ണ്.

ശ​ര​ത്കാ​ല​ത്ത് സ്വ​ർ​ണ​വും ചു​വ​പ്പും ക​ല​ർ​ന്ന നി​റ​ങ്ങ​ളി​ൽ ആ​ളി​ക്ക​ത്തു​ന്ന ഇ​തി​ന്‍റെ ഇ​ല​ക​ൾ ക​ണ്ട് ആ ​പേ​ര് വി​ളി​ച്ച​വ​രെ കു​റ്റം പ​റ​യാ​നാ​വി​ല്ല. 700 വ​ർ​ഷം വ​രെ ആ​യു​സു​ള്ള ചി​നാ​ർ മ​ര​ങ്ങ​ളു​ണ്ട് കാഷ്മീരി​ൽ.

എ​ത്ര​യെ​ത്ര ഭ​ര​ണ​ക​ർ​ത്താ​ക്ക​ളു​ടെ ഉ​ദ​യാ​സ്ത​മ​യ​ങ്ങ​ൾ​ക്ക് അ​തു സാ​ക്ഷി​യാ​യി​ട്ടു​ണ്ടാ​കും? എ​ത്ര​യെ​ത്ര പ്ര​ണ​യ​ങ്ങ​ൾ​ക്കു ത​ണ​ൽ വി​രി​ച്ചി​ട്ടു​ണ്ടാ​കും? എ​ത്ര​യെ​ത്ര ക​ണ്ണീ​രി​ന് ആ​ശ്വാ​സ​മാ​യി​ട്ടു​ണ്ടാ​വും?

പ​ഴ​യ ചി​നാ​ർ മ​ര​ങ്ങ​ളു​ടെ ഉ​ൾ​ഭാ​ഗം പൊ​ള്ള​യാ​യി കാ​ണ​പ്പെ​ടാ​റു​ണ്ട്. ഈ ​പോ​ടു​ക​ൾ ഒ​രു കാ​ല​ത്ത് കാഷ്മീ​രി​ലെ കൊ​ടും​ത​ണു​പ്പി​ൽനി​ന്ന് ര​ക്ഷ​നേ​ടാ​ൻ സ​ഞ്ചാ​രി​ക​ൾ​ക്കും ഗ്രാ​മീ​ണ​ർ​ക്കും അ​ഭ​യ​കേ​ന്ദ്ര​ങ്ങ​ളാ​യി​രു​ന്നു.

ചി​ല​ർ ഈ ​മ​ര​പ്പൊ​ത്തു​ക​ളെ ചെ​റി​യ ക​ട​ക​ളാ​ക്കി മാ​റ്റി​യി​രു​ന്നു​വെ​ന്ന​ത് കൗ​തു​ക​ക​ര​മാ​ണ്. ദാ​ൽ ത​ടാ​ക​ത്തി​ന് ന​ടു​വി​ലെ "ചാ​ർ ചി​നാ​ർ' ദ്വീ​പ്, നാ​ല് കൂ​റ്റ​ൻ ചി​നാ​ർ മ​ര​ങ്ങ​ൾ കാ​വ​ൽ നി​ൽ​ക്കു​ന്ന ആ ​തു​രു​ത്ത് കാഷ്മീ​രി​ന്‍റെ പ്ര​തീ​ക​ങ്ങ​ളി​ലൊ​ന്നാ​ണ്.

ഷാ​ജ​ഹാ​ൻ ച​ക്ര​വ​ർ​ത്തി​യു​ടെ സ​ഹോ​ദ​ര​ൻ മു​റാ​ദ് ബ​ക്ഷ് പ​ണി​ക​ഴി​പ്പി​ച്ച​താ​ണ് ഈ ​കൊ​ച്ചു​സ്വ​ർ​ഗം. ബോ​ളി​വു​ഡ് സി​നി​മ​ക​ളി​ലെ പ്ര​ണ​യ​രം​ഗ​ങ്ങ​ൾ​ക്കു സ്ഥി​രം പ​ശ്ചാ​ത്ത​ല​മാ​കു​ന്ന ഈ ​മ​ര​ങ്ങ​ൾ യ​ഥാ​ർ​ഥ​ത്തി​ൽ കാഷ്മീ​രി ജ​ന​ത​യു​ടെ ജീ​വി​ത​വു​മാ​യി അ​ത്ര​യേ​റെ കെ​ട്ടു​പി​ണ​ഞ്ഞു​കി​ട​ക്കു​ന്നു.

ഗ്രാ​മ​ങ്ങ​ളി​ലെ പ്ര​ധാ​ന യോ​ഗ​ങ്ങ​ൾ ചേ​രു​ന്ന​ത് പ​ല​പ്പോ​ഴും കൂ​റ്റ​ൻ ചി​നാ​ർ മ​ര​ച്ചു​വ​ടു​ക​ളി​ലാ​ണ്. കോ​ട​തി​യും ക​ല്യാ​ണപ്പ​ന്ത​ലു​മെ​ല്ലാം ഈ ​മ​രം ത​ന്നെ. എ​ന്നാ​ൽ ഈ ​ജീ​വി​ക്കു​ന്ന പൈ​തൃ​ക​ത്തി​ന് ആ​ധു​നി​ക ലോ​കം പു​തി​യ ഭീ​ഷ​ണി​ക​ൾ ഉ​യ​ർ​ത്തു​ന്നു​ണ്ട്.

ന​ഗ​ര​വ​ൽ​ക്ക​ര​ണം, വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, രോ​ഗ​ങ്ങ​ൾ, നി​യ​മ​വി​രു​ദ്ധ​മാ​യി മു​റി​ച്ചു​മാ​റ്റ​ൽ എ​ന്നി​വ​യെ​ല്ലാം ചി​നാ​റി​ന്‍റെ നി​ല​നി​ൽ​പ്പി​നു വെ​ല്ലു​വി​ളി​യാ​യി. നൂ​റ്റാ​ണ്ടു​ക​ളു​ടെ ച​രി​ത്രം പേ​റു​ന്ന ഈ ​മ​ഹാവൃ​ക്ഷ​ങ്ങ​ൾ ഒ​ന്നൊ​ന്നാ​യി ഇ​ല്ലാ​താ​കു​മോ എ​ന്ന ഭ​യം ഉ​യ​ർ​ന്ന​പ്പോ​ൾ, അ​തി​നെ പ്ര​തി​രോ​ധി​ക്കാ​ൻ ഒ​രു പു​തി​യ ആ​ശ​യം പി​റ​വി​യെ​ടു​ത്തു.

സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ ഒ​രു ഡി​ജി​റ്റ​ൽ ക​വ​ചം... കാഷ്മീ​രി​ലെ ഓ​രോ ചി​നാ​ർ മ​ര​ത്തി​നും അ​തി​ന്‍റേ​താ​യ ഒ​രു തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് ന​ൽ​കു​ന്ന ഒ​രു ബൃ​ഹ​ദ് പ​ദ്ധ​തി​ക്ക് ഭ​ര​ണ​കൂ​ടം തു​ട​ക്ക​മി​ട്ടു.

ഓ​രോ മ​ര​ത്തെ​യും ജി​യോ-​ടാ​ഗ് ചെ​യ്ത്, അ​തി​ന്‍റെ പ്രാ​യം, ആ​രോ​ഗ്യ​സ്ഥി​തി, സ്ഥാ​നം എ​ന്നി​വ​യെ​ല്ലാം രേ​ഖ​പ്പെ​ടു​ത്തി ഒ​രു ഡി​ജി​റ്റ​ൽ ഡാ​റ്റാ​ബേ​സ് ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്നു.

മ​നു​ഷ്യ​ർ​ക്ക് ആ​ധാ​ർ കാ​ർ​ഡ് പോ​ലെ, ഓ​രോ ചി​നാ​ർ മ​ര​ത്തി​നും അ​തി​ന്‍റെ​താ​യ ഒ​രു സ​വി​ശേ​ഷ കോ​ഡ്! ഈ '​ട്രീ ആ​ധാ​ർ' പ​ദ്ധ​തി​യി​ലൂ​ടെ ഓ​രോ മ​ര​വും ഇ​പ്പോ​ൾ നി​യ​മ​ത്തി​ന്‍റെ ക​ണ്ണു​ക​ളി​ൽ ഒ​രു വ്യ​ക്തി​ത്വ​മു​ള്ള​താ​യി മാ​റി.

 

Todays Story

ചേ​ര്‍​ത്ത​ല പ​ള്ളി​പ്പു​റ​ത്തെ ധ​ര്‍​മ​സ്ഥ​ല

കു​റ്റാ​ന്വേ​ഷ​ണ​ത്തി​ല്‍ അ​തി​വി​ദ​ഗ്ധ​രെ​ന്നു പേ​രെ​ടു​ത്ത കേ​ര​ള പോ​ലീ​സി​നെ വ​ട്ടം​ചു​റ്റി​ക്കു​ക​യാ​ണ് ചേ​ര്‍​ത്ത​ല പ​ള്ളി​പ്പു​റം ചെ​ങ്ങും​ത​റ സി.​എം സെ​ബാ​സ്റ്റ്യ​ന്‍ (67). നാ​ലു സ്ത്രീ​ക​ളു​ടെ തി​രോ​ധാ​ന​ങ്ങ​ളു​ടെ ചു​രു​ള​ഴി​ക്കാ​ന്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​പ്പോ​ഴൊ​ക്കെ സെ​ബാ​സ്റ്റ്യ​ന്‍ അ​തി​വി​ദ​ഗ്ധ​മാ​യി ത​ല​യൂ​രി.

അ​വ​സാ​നം ക​ഴി​ഞ്ഞ വ​ര്‍​ഷം ഡി​സം​ബ​ര്‍ 24ന് ​കാ​ണാ​താ​യ കോ​ട്ട​യം അ​തി​ര​മ്പു​ഴ സ്വ​ദേ​ശി​നി ജെ​യ്ന​മ്മ കൊ​ല​ചെ​യ്യ​പ്പെ​ട്ട​തി​ല്‍ സെ​ബാ​സ്റ്റ്യ​നു പ​ങ്കു​ണ്ടോ എ​ന്ന​തി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രു​ന്ന​ത്.

കേരളത്തിന്‍റെ ധർമസ്ഥല

കൊ​ല്ല​പ്പെ​ട്ട ജെ​യ്‌​ന​മ്മ, 2020ല്‍ ​കാ​ണാ​താ​യ ചേ​ര്‍​ത്ത​ല ക​ട​ക്ക​ര​പ്പ​ള്ളി സ്വ​ദേ​ശി ബി​ന്ദു പ​ദ്മ​നാ​ഭ​ന്‍, 2012ല്‍ ​കാ​ണാ​താ​യ ചേ​ര്‍​ത്ത​ല വാ​ര​നാ​ട് സ്വ​ദേ​ശി ഐ​ഷ, 2020ല്‍ ​കാ​ണാ​താ​യ ചേ​ര്‍​ത്ത​ല വ​ള്ളാ​കു​ന്നം സ്വ​ദേ​ശി സി​ന്ധു എ​ന്നി​വ​രെ സം​ബ​ന്ധി​ച്ച കേ​സു​ക​ളി​ലാ​ണ് സെ​ബാ​സ്റ്റ്യ​നെ ചോ​ദ്യം ചെ​യ്യു​ന്ന​ത്.

കേ​ര​ള​ത്തി​ന്‍റെ ധ​ര്‍​മ​സ്ഥ​ല​യാ​യി മാ​റി​യി​രി​ക്കു​ന്നു ചേ​ര്‍​ത്ത​ല പ​ള്ളി​പ്പു​റം ഒ​ന്‍​പ​താം വാ​ര്‍​ഡി​ല്‍ ര​ണ്ട​ര ഏ​ക്ക​ര്‍ കാ​ടു​പി​ടി​ച്ച ചെ​ങ്ങും​ത​റ പു​ര​യി​ടം. ഇ​വി​ടെ​നി​ന്ന് ല​ഭി​ച്ച മ​നു​ഷ്യ അ​സ്ഥി​ക​ള്‍ ആ​രു​ടേ​താ​ണെ​ന്ന​റി​യാ​ന്‍ ഇ​ന്നോ നാ​ളെ​യോ ഡി​എ​ന്‍​എ പ​രി​ശോ​ധ​നാ ഫ​ലം വ​രും.

ഇ​ത് ജെ​യ്‌​ന​മ്മ​യു​ടേ​ത​ല്ലെ​ങ്കി​ല്‍ കൊ​ല്ല​പ്പെ​ട്ട​ത് മ​റ്റാ​രാ​ണ്. സെ​ബാ​സ്റ്റ്യ​ന്‍റെ വീ​ട്ടി​ല്‍ നി​ന്ന് ക​ണ്ടെ​ടുത്ത വ​സ്ത്ര​ത്തി​ന്‍റെ​യും വാ​ച്ചി​ന്‍റെ​യും ബാ​ഗി​ന്‍റെ​യും അ​വ​ശി​ഷ്ട​ങ്ങ​ള്‍ ആ​രു​ടേ​താ​ണ്. ഈ ​നാ​ലു പേ​രെ കൂ​ടാ​തെ മ​റ്റാ​രെ​ങ്കി​ലും കൊ​ല ചെ​യ്യ​പ്പെ​ട്ടോ എ​ന്ന​തൊ​ക്കെ പു​റ​ത്തു​വ​രേ​ണ്ടി​യി​രി​ക്കു​ന്നു.

ക്രൈംബ്രാഞ്ചിനെ കുഴപ്പിക്കുന്നു

കാ​ണാ​താ​യ​വ​രു​ടെ ഫോ​ണു​ക​ള്‍ സെ​ബാ​സ്റ്റ്യ​ന്‍ കൈ​വ​ശ​പ്പെ​ടു​ത്തി​യെ​ന്ന​തി​ന് തെ​ളി​വു​ണ്ട്. എ​ന്നാ​ല്‍ കാ​ണാ​മ​റ​യ​ത്താ​യ​വ​ര്‍ എ​വി​ടെ​യെ​ന്ന​തി​ല്‍ വ്യ​ക്ത​മാ​യ ഉ​ത്ത​ര​മൊ​ന്നും ന​ല്‍​കാ​തെ സെ​ബാ​സ്റ്റ്യ​ന്‍ ക്രൈം ​ബ്രാ​ഞ്ചി​നെ കു​ഴ​പ്പി​ക്കു​ന്നു.

പ്ര​മേ​ഹ​രോ​ഗി​യാ​യ ഇ​യാ​ള്‍ രോ​ഗ​വും ക്ഷീ​ണ​വും മൗ​ന​വും ന​ടി​ക്കു​ന്നു. ചോ​ദ്യ​ങ്ങ​ള്‍​ക്ക് ബ​ന്ധ​മി​ല്ലാ​ത്ത മ​റു​പ​ടി ന​ല്‍​കു​ന്നു. ചെ​ങ്ങും​ത​റ പു​ര​യി​ടം കു​ഴി​ച്ചു​മ​റി​ച്ച് അ​സ്ഥി​ക​ള്‍​ക്കാ​യി പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്. കു​ള​ങ്ങ​ള്‍ വ​റ്റി​ച്ചും പു​ര​യു​ടെ ത​റ മാ​ന്തി​യു​മൊ​ക്കെ പ​ര​തു​ക​യാ​ണ്.

നാ​ലു സ്ത്രീ​ക​ളെ​യും സെ​ബാ​സ്റ്റ്യ​ന്‍ കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ങ്കി​ല്‍ എ​ങ്ങ​നെ കൊ​ന്നു, ആ​രു​ടെ സ​ഹാ​യം ല​ഭി​ച്ചു, മൃ​ത​ദേ​ഹ​ങ്ങ​ള്‍ എ​വി​ടെ മ​റ​വു​ചെ​യ്തു എ​ന്നൊ​ക്കെ​യു​ള്ള ഉ​ത്ത​ര​ങ്ങ​ള്‍ ക​ണ്ടെ​ത്ത​ണം. ജെ​യ്‌​ന​മ്മ​യും ബി​ന്ദു​വും ഐ​ഷ​യും സി​ന്ധു​വും ജീ​വി​ച്ചി​രി​പ്പി​ല്ലെ​ന്ന് പോ​ലീ​സ് ഉ​റ​പ്പി​ച്ചു​ക​ഴി​ഞ്ഞു.

നാ​ലു പേ​രു​മാ​യും സെ​ബാ​സ്റ്റ്യ​ന് പ​ണം, സ്ഥ​ലം ഉ​ള്‍​പ്പെ​ടെ വി​വി​ധ വ്യ​വ​ഹാ​ര​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന​തി​ന് തെ​ളി​വു​ക​ളു​ണ്ട്. 2008ല്‍ ​അ​ന്‍​പ​ത്തി ര​ണ്ടാം വ​യ​സി​ല്‍ നാ​ല്‍​പ​ത്തി​രണ്ടുകാ​രി​യാ​യ ഏ​റ്റു​മാ​നൂ​ര്‍ വെ​ട്ടി​മു​ക​ള്‍ സ്വ​ദേ​ശി​നി സു​ബി​യെ​യാ​ണ് സെ​ബാ​സ്റ്റ്യ​ന്‍ വി​വാ​ഹം ചെ​യ്ത​ത്.

ഇ​വ​ര്‍​ക്ക് 11 വ​യ​സു​ള്ള കു​ട്ടി​യു​ണ്ട്. ഭാ​ര്യ സു​ബി ഒ​ന്നോ ര​ണ്ടോ വ​ര്‍​ഷ​മേ ചേ​ര്‍​ത്ത​ല​യി​ല്‍ താ​മ​സി​ച്ചി​ട്ടു​ള്ളു. ഭാ​ര്യ​യും മ​ക​ളും ഏ​റെ​ക്കാ​ല​വും വെ​ട്ടി​മു​ക​ളി​ലെ വീ​ട്ടി​ല്‍ മാ​താ​പി​താ​ക്ക​ള്‍​ക്കൊ​പ്പമാ​ണ്. സെ​ബാ​സ്റ്റ്യ​ന്‍റെ ഭാ​ര്യാ സ​ഹോ​ദ​ര​ന്‍ അ​വി​വാ​ഹി​ത​നാ​ണ്.

സെ​ബാ​സ്റ്റ്യ​ന്‍ വെ​ട്ടി​മു​ക​ളി​ല്‍ സു​ബി​യു​ടെ വീ​ട്ടി​ലും ചേ​ര്‍​ത്ത​ല​യി​ലു​മാ​യി ക​ഴി​യു​ന്നു. ഭ​ര്‍​ത്താ​വി​ന് സാ​മ്പ​ത്തിക ഇ​ട​പാ​ടു​ക​ളും ബ്രോ​ക്ക​ര്‍ പ​ണി​യു​മു​ണ്ടെ​ന്ന​ല്ലാ​തെ ക്രി​മ​ന​ല്‍ പ​ശ്ചാ​ത്ത​ല​മു​ള്ള​താ​യി ഭാ​ര്യ വി​ശ്വ​സി​ക്കു​ന്നി​ല്ല.

ഭക്ഷണത്തിൽ വിഷം ചേർത്തു

എ​ന്നാ​ല്‍ ചേ​ര്‍​ത്ത​ല​യി​ല്‍ ന​ന്നേ ചെ​റു​പ്പ​ത്തി​ല്‍ സ്വ​ത്തു​ത​ര്‍​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്ക് ഭ​ക്ഷ​ണ​ത്തി​ല്‍ വി​ഷം ചേ​ര്‍​ത്തു കൊ​ടു​ത്ത സെ​ബാ​സ്റ്റ്യ​ന്‍റെ ചെ​യ്തി​ക​ളെ​പ്പ​റ്റി അ​യ​ല്‍​ക്കാ​ര്‍ ആ​ക്ഷേ​പം പ​റ​യു​ന്നു​ണ്ട്.

ബി​ന്ദു, ഐ​ഷ, സി​ന്ധു എ​ന്നി​വ​രു​ടെ തി​രോ​ധാ​ന​ത്തി​ലെ അ​ന്വേ​ഷ​ണ​ങ്ങ​ളി​ല്‍ നി​ന്ന് സെ​ബാ​സ്റ്റ്യന്‍ ത​ല​നാ​രി​ഴ​യ്ക്ക് ത​ന്ത്ര​പ​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. അ​വ​സാ​നം സെ​ബാ​സ്റ്റ്യ​ന്‍ കു​രു​ക്കി​ലാ​യ​ത് അ​തി​ര​മ്പു​ഴ സ്വ​ദേ​ശി​നി ജെ​യ്‌​ന​മ്മ​യു​ടെ തി​രോ​ധാ​ന​ത്തി​ലാ​ണ്.

ജെ​യ്‌​ന​മ്മ​യു​മാ​യി സൗ​ഹൃ​ദ​മു​ണ്ടാ​ക്കി ചേ​ര്‍​ത്ത​ല പ​ള്ളി​പ്പു​റ​ത്ത് വി​ളി​ച്ചു​വ​രു​ത്തി ആ​റു പ​വ​ന്‍ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ സെ​ബാ​സ്റ്റ്യ​ന്‍ കൈ​ക്ക​ലാ​ക്കി പ​ണ​യം വെ​ച്ച​തും വി​റ്റ​തു​മാ​യ തെ​ളി​വു​ക​ള്‍ പോ​ലീ​സ് ക​ണ്ടെ​ത്തി.

എ​ന്നാ​ല്‍ ജെ​യ്‌​ന​മ്മ എ​വി​ടെ​യെ​ന്ന ചോ​ദ്യ​ത്തി​ന് സെ​ബാ​സ്റ്റ്യ​നി​ല്‍ നി​ന്ന് ഇ​നി​യും ഉ​ത്ത​ര​മു​ണ്ടാ​യി​ല്ല. ജെ​യ്‌​ന​മ്മ​യു​ടെ തി​രോ​ധാ​ന​ത്തി​നു​ശേ​ഷം അ​വ​രു​ടെ മൊ​ബൈ​ല്‍ സിം ​സെ​ബാ​സ്റ്റ്യ​ന്‍ കൈ​വ​ശം വ​യ്ക്കു​ക​യും ഇ​ട​യ്ക്കി​ടെ ബ​ന്ധു​ക്ക​ള്‍​ക്ക് മി​സ്ഡ് കോ​ളു​ക​ള്‍ അ​യ​യ്ക്കു​ക​യും ചെ​യ്തു​പോ​ന്നു.

ജെ​യ്‌​ന​മ്മ ജീ​വി​ച്ചി​രി​പ്പു​ണ്ടെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​നാ​യി​രു​ന്നു ആ ​ത​ന്ത്രം. തി​രി​കെ വി​ളി​ച്ച​പ്പോ​ള്‍ മ​റു​പ​ടി ല​ഭി​ക്കു​ക​യോ ഫോ​ണ്‍ അ​റ്റ​ൻഡ് ചെ​യ്യു​ക​യോ ചെ​യ്തി​ല്ല. മി​സ് കോ​ളി​നു തൊ​ട്ടുപി​ന്നാ​ലെ ഫോ​ണ്‍ ഓ​ഫ് ആ​ക്കു​ന്ന​തും പ​തി​വാ​യി​രു​ന്നു.

എ​ന്നാ​ല്‍ മി​സ് കോ​ള്‍ സം​ബ​ന്ധി​ച്ച് ക്രൈം ​ബ്രാ​ഞ്ച് ന​ട​ത്തി​യ ശാ​സ്ത്രീ​യ അ​ന്വേ​ഷ​ണ​മാ​ണ് നാ​ല് ദു​രൂ​ഹ​മ​ര​ണം ചു​രു​ള​ഴി​യു​ന്ന സാ​ഹ​ച​ര്യ​ത്തി​ലേ​ക്കെ​ത്തി​ച്ച​ത്. ക​ഴി​ഞ്ഞ മാ​സം ഈ​രാ​റ്റു​പേ​ട്ട​യി​ലെ ക​ട​യി​ല്‍ നി​ന്ന് മൊ​ബൈ​ല്‍ റീ​ചാ​ര്‍​ജ് ചെ​യ്ത​തി​ന്‍റെ തെ​ളി​വു​ക​ളും കാ​മ​റ ദൃ​ശ്യ​ങ്ങ​ളു​മാ​ണ് സെ​ബാ​സ്റ്റ്യ​നെ കു​ടു​ക്കി​യ​ത്.

ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ

ജെ​യ്‌​ന​മ്മ​യു​ടെ ബ​ന്ധു​ക്ക​ള്‍ ന​ല്‍​കി​യ പ​രാ​തി​യു​ടെ​യും സൂ​ച​ന​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സെ​ബാ​സ്റ്റ്യ​നെ ചോ​ദ്യം ചെ​യ്യാ​ന്‍ കോ​ട്ട​യം ക്രൈം ​ബ്രാ​ഞ്ച് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. നാ​ലു സ്ത്രീ​ക​ള്‍​ക്കു പു​റ​മെ കൃ​ത്യ​ങ്ങ​ള്‍​ക്ക് സെ​ബാ​സ്റ്റ്യന്‍റെ സ​ഹാ​യി​യാ​യി​രു​ന്ന മ​നോ​ജി​നെ​യും ഇ​യാ​ള്‍ വ​കവ​രു​ത്തി​യ​താ​യാ​ണ് സൂ​ച​ന.

മ​നോ​ജി​ന്‍റേത് ആ​ത്മ​ഹ​ത്യ​യി​ല്‍ ദു​രൂ​ഹ​ത​യു​ള്ള​താ​യി ബ​ന്ധു​ക്ക​ള്‍ ആ​രോ​പി​ക്കു​ന്നു. സെ​ബാ​സ്റ്റ്യ​ന്‍റെ വീ​ട്ടു​വ​ള​പ്പി​ല്‍ ക​ണ്ടെ​ത്തി​യ ശ​രീ​ര അ​വ​ശി​ഷ്ട​ങ്ങ​ള്‍ ജെ​യ്‌​ന​മ്മ​യു​ടേ​താ​ണോ എ​ന്ന​തി​ല്‍ സം​ശ​യ​മു​ണ്ട്. ജെയ്ന​മ്മ​യു​ടെ സ​ഹോ​ദ​ര​ന്‍ സാ​വി​യോ, സ​ഹോ​ദ​രി ആ​ന്‍​സി എ​ന്നി​വ​രു​ടെ സാ​മ്പി​ളു​ക​ളാ​ണ് ഡി​എ​ന്‍​എ പ​രി​ശോ​ധ​ന​യ്ക്കാ​യി ശേ​ഖ​രി​ച്ചി​രി​ക്കു​ന്ന​ത്.

ഡി​എ​ന്‍​എ പ​രി​ശോ​ധ​ന ഫ​ലം ല​ഭി​ച്ചെ​ങ്കി​ല്‍ മാ​ത്ര​മെ കൊ​ല​ചെ​യ്യ​പ്പെ​ട്ട​ത് ജെ​യ്ന​മ്മ ത​ന്നെ​യാ​ണോ എ​ന്നു സ്ഥി​രീ​ക​രി​ക്കാ​നാ​കൂ. ക്ലി​പ്പി​ട്ട ഒ​രു പ​ല്ല് ക​ണ്ടെ​ടു​ത്ത​ത് ഐ​ഷ​യു​ടേ​താ​ണെ​ന്ന് സം​ശ​യി​ക്കു​ന്നു. ജെ​യ്‌​ന​മ്മ​യു​ടെ പ​ല്ലി​ന് ക്ലി​പ്പു​ണ്ടാ​യി​രു​ന്നി​ല്ല.

ഒ​രാ​ഴ്ച തു​ട​രെ ചോ​ദ്യം ചെ​യ്തി​ട്ടും രോ​ഗ​വും ക്ഷീ​ണ​വും മ​റ​വി​യും ന​ടി​ച്ച് സെ​ബാ​സ്റ്റ്യ​ന്‍ ത​ന്ത്ര​പ​ര​മാ​യി ഒ​ഴി​ഞ്ഞു​മാ​റു​ക​യാ​ണ്. പ്ര​മേ​ഹ​ത്തി​ന് മ​രു​ന്ന് ക​ഴി​ക്കു​ന്നു​ണ്ട്. കാ​ലി​ലെ മു​റി​വ് ദി​വ​സ​വും ഡ്ര​സ് ചെ​യ്യ​ണം. നാ​ലു നേ​രം കൃ​ത്യ​മാ​യി ഭ​ക്ഷ​ണം വേ​ണ​മെ​ന്നും നി​ര്‍​ബ​ന്ധ​മു​ണ്ട്.

വ്യാ​ജ​രേ​ഖ ചമച്ച് ക​ബ​ളി​പ്പി​ച്ചു

എ​ല്ലാ ഇ​ര​ക​ളു​ടെ​യും ഭൂ​മി, ആ​ഭ​ര​ണം, പ​ണം തു​ട​ങ്ങി​യ​വ സെ​ബാ​സ്റ്റ്യ​ന്‍ കൈ​വ​ശ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വ്യാ​ജ​രേ​ഖ ച​മ​ച്ച് സ​ര്‍​ക്കാ​രി​നെ​യും ബാ​ങ്കു​ക​ളെ​യും ക​ബ​ളി​പ്പി​ച്ചി​ട്ടു​ണ്ട്. വെ​ട്ടി​മു​ക​ളി​ലെ ഭാ​ര്യ​വീ​ട്ടി​ല്‍ ക​ഴി​യു​മ്പോ​ള്‍ സ​മീ​പ​ത്തെ ക​ട​യി​ല്‍ നി​ന്ന് വീ​ട്ടു​സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങി​യ​തി​ല്‍ പ​ന്തീ​രാ​യി​രം രൂ​പ സെ​ബാ​സ്റ്റ്യ​ന്‍ കൊ​ടു​ക്കാ​നു​ണ്ട്.

സ്ത്രീ​ക​ളെ ക​ബ​ളി​പ്പി​ച്ച് കോ​ടി​ക​ളു​ടെ പ​ണ​വും ആ​സ്തി​യും സെ​ബാ​സ്റ്റ്യ​ന്‍ സ​മ്പാ​ദി​ച്ചി​ട്ടു​ണ്ട്. ഈ ​പ​ണം എ​വി​ടെ നി​ക്ഷേ​പി​ച്ചു എ​ന്ന​തി​ല്‍ വ്യ​ക്ത​ത​യി​ല്ല. സ്വ​കാ​ര്യ ബ​സ് ക​ണ്ട​ക്ട​ര്‍, ടാ​ക്‌​സി ഡ്രൈ​വ​ര്‍ എ​ന്നീ നി​ല​ക​ളി​ല്‍ നി​ന്ന് അ​തി​വേ​ഗ​ത്തി​ലാ​യി​രു​ന്നു ബ്രോക്ക​ര്‍ പ​ണി​യി​ല്‍ നി​ന്ന് ഇ​യാ​ള്‍ പ​ണം സ​മ്പാ​ദി​ച്ച​ത്.

കാ​ണാ​താ​യ ബി​ന്ദു പ​ദ്മ​നാ​ഭ​ന്‍റെ പേ​രി​ല്‍ ഇ​ട​പ്പ​ള്ളി​യി​ലു​ണ്ടാ​യി​രു​ന്ന സ്ഥ​ലം 2013-ല്‍ ​വ്യാ​ജ ആ​ധാ​രം ത​യാറാ​ക്കി 1.36 കോ​ടി രൂ​പ​യ്ക്കാ​ണ് ഇ​യാ​ള്‍ വി​റ്റ​ത്. ചേ​ര്‍​ത്ത​ല​യി​ല്‍ ബി​ന്ദു​വി​ന്‍റെ പേ​രി​ലു​ണ്ടാ​യി​രു​ന്ന കോ​ടി​ക​ള്‍ വി​ല​വ​രു​ന്ന സ്വ​ത്തു​ക്ക​ള്‍ 2003-ല്‍ ​വി​റ്റ​തി​ലും ഇ​യാ​ള്‍ ഇ​ട​നി​ല​ക്കാ​ര​നാ​യാ​യി​രു​ന്നെ​ന്നാ​ണ് പോ​ലീ​സ് വി​ല​യി​രു​ത്ത​ല്‍.

ഈ ​തു​ക​ക​ള്‍ വി​ശ്വ​സ്ത​രു​ടെ കൈ​ക​ളി​ലെ​ത്തി​ച്ചാ​ണ് സെ​ബാ​സ്റ്റ്യ​ന്‍ ചെ​ല​വാ​ക്കി​യി​രു​ന്ന​തെ​ന്നു പ​റ​യു​ന്നു. വ​ലി​യ​തോ​തി​ലു​ള്ള ബി​നാ​മി ഇ​ട​പാ​ട് ന​ട​ന്നി​ട്ടു​ണ്ടെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ല്‍. സെ​ബാ​സ്റ്റ്യ​നു ബ​ന്ധ​മു​ള്ള ചി​ല ഉ​ന്ന​ത​ര​ട​ക്കം പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

റി​ട്ട​യേ​ര്‍​ഡ് പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​രി ഐ​ഷ​യെ 2013 മേ​യി​ല്‍ കാ​ണാ​താ​യ​തി​നു പി​ന്നി​ലും സാ​മ്പ​ത്തി​ക​ത​ട്ടി​പ്പു ന​ട​ന്നി​ട്ടു​ണ്ട്. ഒ​റ്റ​യ്ക്കു താ​മ​സി​ച്ചി​രു​ന്ന അ​യ​ല്‍​വാ​സി​യാ​യ റോ​സ​മ്മ​യാ​ണ് സ്ഥ​ലം വി​ല്‍​പ്പ​ന​യു​ടെ പേ​രി​ല്‍ സെ​ബാ​സ്റ്റ്യ​നെ ഐ​ഷ​യു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി​യ​ത്. സ്ഥ​ലം വാ​ങ്ങാ​ന്‍ വെ​ച്ചി​രു​ന്ന പ​ണ​മ​ട​ക്ക​മാ​ണ് ഐ​ഷ​യെ കാ​ണാ​താ​യ​ത്.

പുനരന്വേഷണം

ഐ​ഷ​യു​ടെ തി​രോ​ധാ​ന​ക്കേ​സ് പോ​ലീ​സ് ഇ​പ്പോ​ള്‍ പു​ന​ന്വേ​ഷി​ക്കു​ക​യാ​ണ്. ഒ​രി​ക്ക​ല്‍ മ​ട​ക്കി​യ ഫ​യ​ല്‍ തു​റ​ക്കാ​ന്‍ പോ​ലീ​സ് കോ​ട​തി​യി​ല്‍ അ​നു​മ​തി ഹ​ര്‍​ജി ന​ല്‍​കി. കേ​സ് ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി 10 വ​ര്‍​ഷം പി​ന്നി​ടു​മ്പോ​ഴാ​ണി​ത്.

നി​ല​വി​ല്‍ സെ​ബാ​സ്റ്റ്യ​ന്‍റെ വീ​ട്ടു​വ​ള​പ്പി​ല്‍ ക​ണ്ടെ​ത്തി​യ ശ​രീ​രാ​വ​ശി​ഷ്ടം ഐ​ഷ​യു​ടേ​താ​ണെ​ന്ന സം​ശ​യം ബ​ല​പ്പെ​ടു​ന്ന ഘ​ട്ട​ത്തി​ലാ​ണ് പോ​ലീ​സി​ന്‍റെ നീ​ക്കം. 2012 ലാ​ണ് ഐ​ഷ​യെ കാ​ണാ​താ​കു​ന്ന​ത്. പി​ന്നാ​ലെ മൂ​വാ​റ്റു​പു​ഴ​യി​ല്‍​നി​ന്നു ല​ഭി​ച്ച മൃ​ത​ദേ​ഹം ഐ​ഷ​യു​ടേ​തെ​ന്ന് ചി​ല ബ​ന്ധു​ക്ക​ള്‍ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​തോ​ടെ​യാ​ണ് കേ​സ് അ​വ​സാ​നി​പ്പി​ച്ച​ത്.

സെ​ബാ​സ്റ്റ്യ​ന്‍ വെ​ട്ടി​മു​ക​ളി​ല്‍ വ​ന്നു താ​മ​സി​ക്കു​ക​യും ചേ​ര്‍​ത്ത​ല​യി​ലേ​ക്കെ​ന്ന പേ​രി​ല്‍ ദി​വ​സ​ങ്ങ​ളോ​ളം പ​ല​യി​ട​ങ്ങ​ളി​ലും സ​ഞ്ച​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ചേ​ര്‍​ത്ത​ല​യി​ല്‍ പ​ണ​മി​ട​പാ​ടു​ണ്ടെ​ന്നും പ​ലി​ശ വാ​ങ്ങാ​ന്‍ പോ​വു​ക​യാ​ണെ​ന്നും ഭാ​ര്യ​യെ ധ​രി​പ്പി​ച്ചാ​ണ് ഇ​യാ​ള്‍ പോ​യി​രു​ന്ന​ത്.

ജെ​യ്‌​ന​മ്മ​യു​ടെ ദു​രൂ​ഹ​മ​ര​ണ​ത്തി​ല്‍ സെ​ബാ​സ്റ്റ്യ​ന്‍ അ​റ​സ്റ്റി​ലാ​യ​ത് പ​ത്ര​ത്തി​ലും ചാ​ന​ലു​ക​ളി​ലും നി​ന്നാ​ണ് അ​റി​ഞ്ഞ​തെ​ന്ന് ഭാ​ര്യ സു​ബി പ​റ​യു​ന്നു. ഭ​ര്‍​ത്താ​വ് ഇ​ത്ര​ത്തോ​ളം ക്രൂ​ര​ത ചെ​യ്യു​മെ​ന്ന വി​ശ്വ​സി​ക്കാ​നാ​വു​ന്നി​ല്ലെ​ന്നും ഇ​വ​ര്‍ ക​രു​തു​ന്നു.

Todays Story

വി​സ്മൃ​ത​മാ​കു​ന്ന ആ​ല

ഉ​ല​യൂ​തു​ന്ന ആ​ല​ക​ള്‍ വി​സ്മൃ​തി​യി​ലേ​ക്ക്. തീ​ക്ക​ന​ല്‍ പോ​ലെ ചു​ട്ടു​പ​ഴു​ത്ത ലോ​ഹ​ത്തി​ല്‍ ഭാ​ര​മേ​റി​യ കൂ​ടം മേ​ടു​ന്ന ശ​ബ്ദം. കേ​ര​ള​ത്തി​ലെ ഓ​രോ നാ​ട്ടി​ന്‍​പു​റ​ത്തെ​യും പ്ര​ഭാ​ത​ങ്ങ​ളെ മു​ഖ​രി​ത​മാ​ക്കി​യ​കാ​ലം ഓ​ര്‍​മ​യാ​കാ​ന്‍ ഇ​നി അ​ധി​കം നാ​ളി​ല്ല.

ഇ​ട​യാ​ഴം പാ​ഴു​ശേ​രി​യി​ല്‍ അ​ശോ​ക​ന്‍റെ വാ​ക്കു​ക​ളി​ങ്ങ​നെ​യാ​ണ്. ഇ​രു​മ്പ് പ​ണി​ക്കാ​ര്‍, ഓ​ട്ടു​പാ​ത്രം നി​ര്‍​മ്മി​ക്കു​ന്ന​വ​ര്‍, മ​ര​പ്പ​ണി​ക്കാ​ര്‍ അ​ങ്ങ​നെ പ​ല വി​ഭാ​ഗ​ങ്ങ​ളാ​യി വി​ഭ​ജി​ച്ച വി​ശ്വ​ക​ര്‍​മ​ജ​ര്‍ ഒ​രു കാ​ല​ത്ത് നാ​ടി​ന്‍റെ അ​ഭി​വാ​ജ്യ ഘ​ട​ക​ങ്ങ​ളാ​യി​രു​ന്നു.

കാ​ര്‍​ഷി​ക​വൃ​ത്തി​ക്കു​ള്ള തൂ​മ്പ മു​ത​ല്‍ വീ​ട്ടു​പ​ക​ര​ണ​ങ്ങ​ള്‍ എ​ല്ലാം നി​ര്‍​മി​ക്കു​ന്ന ഇ​രു​മ്പ് പ​ണി​ക്കാ​ര​നും അ​യാ​ളു​ടെ ആ​ല​യി​ല്‍ തൊ​ഴി​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​യി എ​ത്തു​ന്ന മ​നു​ഷ്യ​രും, ആ​ല​ക​ളി​ല്‍ ഇ​രു​മ്പ് മേ​ടു​ന്ന ശ​ബ്ദ​വും തീ​ക്ക​ന​ല്‍ പോ​ലെ തി​ള​ങ്ങു​ന്ന ലോ​ഹ​ത്തി​ന്‍റെ ചീ​ളു​ക​ള്‍ മി​ന്ന​ല്‍​പി​ണ​രു​ക​ള്‍ പോ​ലെ ചി​ത​റു​ന്ന​തും നാ​ട്ടു​മ്പു​റ​ങ്ങ​ളി​ലെ നി​ത്യ​കാ​ഴ്ച​യാ​യി​രു​ന്നു.

ഇ​ന്ന് എ​ല്ലാ ഉ​പ​ക​ര​ണ​ങ്ങ​ളും വ്യ​വ​സാ​യി​ക അ​ടി​സ്ഥാ​ന​ത്തി​ല്‍ ഫാ​ക്ട​റി​ക​ളി​ല്‍ നി​ര്‍​മി​ച്ച് മാ​ര്‍​ക്ക​റ്റി​ലെ​ത്തു​മ്പോ​ള്‍, കൈ​കൊ​ണ്ട് പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന ഉ​ല​യും, ഇ​രു​മ്പി​ന്‍റെ കൂ​ട​ത്തി​ല്‍ അ​ടി​ച്ചു പ​ര​ത്തി ആ​യു​ധ​ങ്ങ​ളാ​ക്കു​ന്ന ആ​ല​യി​ലെ പ​ണി​ക്കാ​ര​നും ഇ​ന്ന് അ​ന്യം നി​ന്നു പോ​കു​ന്ന തൊ​ഴി​ലു​ക​ളാ​ണ്.

അ​ശോ​ക​ന്‍ പ​റ​യു​ന്നു എ​നി​ക്ക് ര​ണ്ടു മ​ക്ക​ളാ​ണ്. പാ​ര​മ്പ​ര്യ​മാ​യി കി​ട്ടി​യ ഈ ​തൊ​ഴി​ല്‍ ചെ​യ്യാ​ന്‍ അ​വ​ര്‍ ത​യാ​റ​ല്ല. എ​ല്ലാ​വ​ര്‍​ക്കും വൈ​റ്റ് കോ​ള​ര്‍ ജോ​ലി മ​തി. അ​വ​രെ കു​റ്റം പ​റ​യാ​നി​ല്ല, ക​ലാ​ത്തി​നൊ​പ്പം ഓ​ടി​യി​ല്ലെ​ങ്കി​ല്‍ അ​വ​ര്‍ പി​ന്നി​ലാ​കും.

ആ​ല​യി​ല്‍ ഇ​രു​മ്പു പ​ണി​യു​മാ​യി ഇ​രു​ന്നാ​ല്‍ ഇ​ക്കാ​ല​ത്ത് പെ​ണ്ണ് കി​ട്ടാ​ന്‍ പോ​ലും പാ​ടാ​ണ്, അ​ശോ​ക​ന്‍റെ വാ​ക്കു​ക​ള്‍. ആ​യു​ധ​ങ്ങ​ളും, തൊ​ഴി​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ളാ​മാ​യി മാ​റു​ന്ന ഇ​രു​മ്പി​ന്‍റെ പ​തം അ​റി​യ​ണ​മെ​ങ്കി​ല്‍ അ​ടി​ച്ചു​പ​ര​ത്തു​ന്ന ലോ​ഹ​ത്തി​നൊ​പ്പം ആ​ല​പ​ണി​ക്കാ​ര​നും വി​യ​ര്‍​ക്ക​ണം.

80-വ​ര്‍​ഷ​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​താ​ണ് അ​ശോ​ക​ന്‍റെ ആ​ല. എ​ന്‍റെ അ​മ്മാ​വ​ന്മാ​ര് മാ​ത്ര​മാ​ണ് ഞ​ങ്ങ​ളു​ടെ കു​ടും​ബ​ത്തി​ല്‍ ഇ​ന്ന് ആ​ല പ​ണി ചെ​യ്യു​ന്ന​വ​ര്‍, അ​ടു​ത്ത ത​ല​മു​റ​യോ​ടെ ഈ ​തൊ​ഴി​ലും വി​സ്മൃ​തി​യി​ലാ​കും, അ​ശോ​ക​ന്‍ പ​റ​യു​ന്നു.

Samskarikam

അ​യ്യ​മ്പി​ള്ളി പെ​രു​മ​യി​ല്‍ ആ​മ വൈ​ബു​മാ​യി പ്ര​വീ​ണ്‍ അ​യ്യ​മ്പി​ള്ളി

ക​ലാ-​സാം​സ്‌​കാ​രി​ക രം​ഗ​ത്ത് അ​യ്യ​മ്പി​ള്ളി​ക്കൊ​രു പെ​രു​മ​യു​ണ്ട്. അ​താ​യ​ത്, എ​ഴു​ത്തു​കാ​ര​നും മു​ന്‍ പ​ത്രാ​ധി​പ​രു​മൊ​ക്കെ​യാ​യ അ​യ്യ​മ്പി​ള്ളി ഭാ​സ്‌​ക​ര​ന്‍, സി​നി​മ സം​വി​ധാ​യ​ക​നാ​യ ചാ​ള്‍​സ് അ​യ്യ​മ്പി​ള്ളി, സി​നി​മാ നി​ര്‍​മാ​താ​വും എ​ഴു​ത്തു​കാ​ര​നു​മാ​യ വേ​ണു കു​ന്ന​പ്പി​ള്ളി, നാ​ട​ക ര​ച​യി​താ​വും സം​വി​ധാ​യ​ക​നു​മാ​യി​രു​ന്ന പ​രേ​ത​നാ​യ ബാ​ല​ന്‍ അ​യ്യ​മ്പി​ള്ളി എ​ന്നി​വ​രൊ​ക്കെ ജ​നി​ച്ചു വ​ള​ര്‍​ന്ന ക​ല​യു​ടെ വ​ള​ക്കൂ​റു​ള്ള മ​ണ്ണാ​ണി​ത്.

എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ വൈ​പ്പി​ന്‍ ദ്വീ​പി​ല്‍​പ്പെ​ട്ട അ​യ്യ​മ്പി​ള്ളി എ​ന്ന ഗ്രാ​മ​ത്തെ ക​ല​യെ​യും എ​ഴു​ത്തി​നെ​യും സ്‌​നേ​ഹി​ക്കു​ന്ന​വ​രു​ടെ മ​ന​സി​ലേ​ക്ക് എ​ത്തി​ച്ച മ​ഹ​ദ് വ്യ​ക്തി​ക​ളെ​ന്നു​വേ​ണം ഇ​വ​രെ വി​ശേ​ഷി​പ്പി​ക്കാ​ന്‍. ഇ​വ​ര്‍​ക്ക് പി​ന്നാ​ലെ അ​യ്യ​മ്പി​ള്ളി​ക്ക് പെ​രു​മ കൂ​ട്ടാ​ന്‍ ഇ​പ്പോ​ഴി​താ പ്ര​വീ​ണ്‍ അ​യ്യ​മ്പി​ള്ളി എ​ന്ന യു​വ താ​രം കൂ​ടി ഉ​ദ​യം ചെ​യ്തി​രി​ക്കു​ക​യാ​ണ്.

ഹൃ​ദ​യം തൊ​ട്ട ആ​മ വൈ​ബ്

ആ​മ വൈ​ബ് എ​ന്ന ഒ​റ്റ കൃ​തി​യി​ലൂ​ടെ ക​ലാ​ഹൃ​ദ​യ​ത്തി​ന്‍റെ ഉ​ള്ളു തൊ​ട്ട പ്ര​വീ​ണ്‍ പ​ഠ​ന കാ​ലം മു​ത​ല്‍​ക്കെ ക​ഥ​യും ക​വി​ത​യു​മൊ​ക്കെ മ​ന​സി​ല്‍ താ​ലോ​ലി​ച്ച് കൊ​ണ്ടു ന​ട​ന്നി​രു​ന്ന​യാ​ളാ​ണ്.

ര​ച​ന​ക​ള്‍ ചി​ല​തൊ​ക്കെ ആ​നു​കാ​ലി​ക​ങ്ങ​ളി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​മു​ണ്ട്. കോ​ള​ജ് പ​ഠ​ന​കാ​ല​ത്ത് ര​ണ്ടു ത​വ​ണ സം​സ്ഥാ​ന പാ​ര​ല​ല്‍ കോ​ള​ജ് ക​ലോ​ത്സ​ത്തി​ല്‍ ക​ലാ​പ്ര​തി​ഭ​യു​മാ​യി. സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളെ പി​ന്തു​ട​രു​ന്ന​വ​ര്‍​ക്ക് ഇ​പ്പോ​ള്‍ പ്ര​വീ​ണി​ന്‍റെ ലൈ​വ് ക​വി​ത​ക​ള്‍ സു​പ​രി​ചി​ത​മാ​യി​രി​ക്കും.

എ​ന്നാ​ല്‍ ആ​മ വൈ​ബ് എ​ന്ന ക​ഥ ഇ​തി​ല്‍ നി​ന്നൊ​ക്കെ വേ​റി​ട്ടൊ​രു ച​രി​ത​മാ​ണ് പ​റ​യു​ന്ന​ത്. പ​ഴ​യ ത​ല​മു​റ ഇ​ത് വാ​യി​ക്കു​മ്പോ​ഴാ​ക​ട്ടെ ഇ​തൊ​രു അ​നു​ഭ​വ​മാ​കാം. വെ​റും അ​നു​ഭ​വ​മ​ല്ല, ഗൃ​ഹാ​തു​ര​ത്വം വി​ള​മ്പു​ന്ന അ​നു​ഭ​വ​മെ​ന്ന് ത​ന്നെ പ​റ​യാം. ഇ​നി പു​തു ത​ല​മു​റ​യു​ടെ കാ​ര്യം പ​റ​ഞ്ഞാ​ലോ, അ​വ​രെ ഈ ​കൃ​തി ജി​ജ്ഞാ​സു​ക്ക​ളാ​ക്കും.

 

Special News

ക​ഴു​ക​ന്മാ​ര്‍ വ​ട്ട​മി​ടു​ന്ന ധ​ര്‍​മ​ഭൂ​മി -03

ധ​ര്‍​മ​സ്ഥ​ല​യി​ല്‍ ഇ​തു​വ​രെ പു​റ​ത്ത​റി​ഞ്ഞ കൊ​ല​പാ​ത​ക​ങ്ങ​ളി​ല്‍ സം​സ്ഥാ​ന​ത്തെ​യാ​കെ പി​ടി​ച്ചു​കു​ലു​ക്കി​യ സം​ഭ​വ​മാ​യി​രു​ന്നു 2012ല്‍ ​ശ്രീ ധ​ര്‍​മ​സ്ഥ​ല മ​ഞ്ജു​നാ​ഥേ​ശ്വ​ര കോ​ള​ജി​ലെ പി​യു​സി വി​ദ്യാ​ര്‍​ഥി​നി​യാ​യി​രു​ന്ന സൗ​ജ​ന്യ​യു​ടെ കൊ​ല​പാ​ത​കം.

ധ​ര്‍​മ​സ്ഥ​ല​യ്ക്ക് തൊ​ട്ട​ടു​ത്തു​ള്ള ബെ​ല്‍​ത്ത​ങ്ങാ​ടി സ്വ​ദേ​ശി​നി​യാ​യി​രു​ന്ന സൗ​ജ​ന്യ ഗൗ​ഡ 2012 ഒ​ക്‌​ടോ​ബ​ര്‍ ഒ​ന്പ​തി​നു വൈ​കു​ന്നേ​രം കോ​ള​ജ് വി​ട്ടി​റ​ങ്ങി​യ​താ​ണ്. ബ​സി​ല്‍ ചെ​റി​യൊ​രു സ​മ​യം കൊ​ണ്ട് വീ​ട്ടി​ലെ​ത്താ​വു​ന്ന ദൂ​ര​മേ​യു​ള്ളൂ.

പ​ക്ഷേ സ​ന്ധ്യ​യാ​യി​ട്ടും വീ​ട്ടി​ലെ​ത്താ​താ​യ​പ്പോ​ള്‍ വീ​ട്ടു​കാ​ര്‍ അ​ന്വേ​ഷ​ണം തു​ട​ങ്ങി. രാ​ത്രി​ത​ന്നെ ധ​ര്‍​മ​സ്ഥ​ല​യി​ലെ​ത്തി അ​ന്വേ​ഷി​ച്ചി​ട്ടും ഒ​രു വി​വ​ര​വും കി​ട്ടി​യി​ല്ല. തൊ​ട്ട​ടു​ത്ത ദി​വ​സം ധ​ര്‍​മ​സ്ഥ​ല​യ്ക്ക് സ​മീ​പം നേ​ത്രാ​വ​തി ന​ദി​ക്ക​ര​യി​ലു​ള്ള വ​ന​പ്ര​ദേ​ശ​ത്ത് പീ​ഡ​ന​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

പെ​ണ്‍​കു​ട്ടി​യു​ടെ കൈ​ക​ള്‍ ചു​രി​ദാ​റി​ന്‍റെ ഷാ​ള്‍ കൊ​ണ്ട് മ​ര​ത്തി​ല്‍ കെ​ട്ടി​യി​ട്ട നി​ല​യി​ലാ​യി​രു​ന്നു. ധ​ര്‍​മ​സ്ഥ​ല ട്ര​സ്റ്റി​ന്‍റെ ന​ട​ത്തി​പ്പു​കാ​രാ​യ ജെ​യി​ന്‍ കു​ടും​ബ​ത്തി​ലെ മൂ​ന്ന് യു​വാ​ക്ക​ള്‍​ക്കു നേ​രെ​യാ​ണ് സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രോ​പ​ണ​മു​യ​ര്‍​ന്ന​ത്.

ഇ​വ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ളു​ക​ളാ​ണ് കോ​ള​ജ് വി​ട്ടി​റ​ങ്ങി​യ സൗ​ജ​ന്യ​യെ കൂ​ട്ടി​ക്കൊ​ണ്ടു​പോ​യ​തെ​ന്ന വാ​ര്‍​ത്ത പോ​ലു​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍, കേ​സ​ന്വേ​ഷ​ണം ന​ട​ത്തി​യ ബെ​ല്‍​ത്ത​ങ്ങാ​ടി പോ​ലീ​സ് മ​റ്റൊ​രാ​ളി​നെ​യാ​ണ് പ്ര​തി​യാ​ക്കി​യ​ത്.

സ​ന്തോ​ഷ് റാ​വു എ​ന്ന ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​റാ​യി​രു​ന്നു ആ ​പ്ര​തി. ഇ​യാ​ള്‍​ക്ക് ഒ​റ്റ​യ്ക്ക് ഇ​ങ്ങ​നെ​യൊ​രു കു​റ്റ​കൃ​ത്യം ചെ​യ്യാ​നാ​കില്ലെ​ന്നും ഇ​യാ​ള്‍ വാ​ട​ക​യ്‌​ക്കെ​ടു​ത്ത പ്ര​തി​യാ​ണെ​ന്നും സൗ​ജ​ന്യ​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​ള്‍​പ്പെ​ടെ പ​റ​ഞ്ഞി​ട്ടും പോ​ലീ​സ് വ​ക​വ​ച്ചി​ല്ല.

പി​ന്നീ​ട് കു​ടും​ബ​ത്തി​ന്‍റെ ആ​വ​ശ്യ​പ്ര​കാ​രം കേ​സ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തി​നും സി​ബി​ഐ​യ്ക്കും വി​ട്ടെ​ങ്കി​ലും അ​വ​രെ​ല്ലാം സ​ന്തോ​ഷ് റാ​വു​വി​നെ ത​ന്നെ​യാ​ണ് പ്ര​തി​യാ​ക്കി​യ​ത്. വ​ര്‍​ഷ​ങ്ങ​ളോ​ളം ഇ​ഴ​ഞ്ഞു​നീ​ങ്ങി​യ അ​ന്വേ​ഷ​ണ​ത്തി​നും വി​ചാ​ര​ണാ​ന​ട​പ​ടി​ക​ള്‍​ക്കും ശേ​ഷം 2023 ജൂ​ണ്‍ 16​ന് പ്ര​ത്യേ​ക സി​ബി​ഐ കോ​ട​തി സ​ന്തോ​ഷ് റാ​വു​വി​നെ കു​റ്റ​വി​മു​ക്ത​നാ​ക്കി വെ​റു​തേ വി​ട്ടു.

കേ​സ​ന്വേ​ഷ​ണ​ത്തി​ല്‍ പോ​ലീ​സും സി​ബി​ഐ​യും വ​രു​ത്തി​യ വീ​ഴ്ച​ക​ളോ​രോ​ന്നാ​യി എ​ടു​ത്തു​ പ​റ​ഞ്ഞു​കൊ​ണ്ടാ​യി​രു​ന്നു കോ​ട​തി​വി​ധി. കേ​സി​ല്‍ പു​ന​ര​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും ആ​രോ​പ​ണ​വി​ധേ​യ​രാ​യ ജെ​യി​ന്‍ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ പ​ങ്ക് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് സൗ​ജ​ന്യ​യു​ടെ കു​ടും​ബം പ​ല​ത​വ​ണ സ​ര്‍​ക്കാ​രി​നെ​യും കോ​ട​തി​യെ​യും സ​മീ​പി​ച്ചെ​ങ്കി​ലും യാ​തൊ​രു ഫ​ല​വും ഉ​ണ്ടാ​യി​ല്ല.

കർണാടക സം​സ്ഥാ​ന​ത്തെ പ്ര​ധാ​ന രാ​ഷ്‌​ട്രീ​യ​ പാ​ര്‍​ട്ടി​ക​ളെ​ല്ലാം വി​ഷ​യ​ത്തി​ല്‍ ഏ​റെ​ക്കു​റെ മൗ​നം പാ​ലി​ച്ച​പ്പോ​ള്‍ ചി​ല സാ​മൂ​ഹ്യ​ സം​ഘ​ട​ന​ക​ള്‍ പ്ര​ശ്‌​നം ഏ​റ്റെ​ടു​ത്ത് പ​ല​ത​വ​ണ സ​മ​ര​പ​രി​പാ​ടി​ക​ള്‍ ന​ട​ത്തി. ഹി​ന്ദു ജാ​ഗ​ര​ണ​വേ​ദി​യു​ടെ ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന മ​ഹേ​ഷ് ഷെ​ട്ടി തി​മ്മ​രോ​ടി സം​ഘ​ട​ന​യു​മാ​യു​ള്ള ബ​ന്ധം വി​ച്ഛേ​ദി​ച്ച് സൗ​ജ​ന്യ​യ്ക്ക് നീ​തി കി​ട്ടു​ന്ന​തി​നാ​യു​ള്ള പ്ര​ക്ഷോ​ഭ​ങ്ങ​ളു​ടെ മു​ന്‍​നി​ര​യി​ല്‍ നി​ന്നു.

ഇ​ട​തു​സം​ഘ​ട​ന​ക​ളും സ​മ​ര​പ​രി​പാ​ടി​ക​ളി​ല്‍ സ​ജീ​വ​മാ​യി​രു​ന്നു. സം​സ്ഥാ​ന​ത്തെ മാ​ധ്യ​മ​ങ്ങ​ളും സൗ​ജ​ന്യ​യു​ടെ കു​ടും​ബ​ത്തി​ന് നീ​തി ല​ഭി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം പ​ല​ത​വ​ണ ജ​ന​ശ്ര​ദ്ധ​യി​ലെ​ത്തി​ച്ചു. മ​ക​ള്‍​ക്കു നീ​തി കി​ട്ടാ​നാ​യി ഒ​രു വ്യാ​ഴ​വ​ട്ട​ക്കാ​ലം നി​യ​മ​പോ​രാ​ട്ടം ന​ട​ത്തി​യ സൗ​ജ​ന്യ​യു​ടെ പി​താ​വ് ച​ന്ത​പ്പ ഗൗ​ഡ ഈ​വ​ര്‍​ഷം ജ​നു​വ​രി 19ന് ​അ​ന്ത​രി​ച്ചു.

ക​ഴി​ഞ്ഞ മാ​ര്‍​ച്ച് മാ​സ​ത്തി​ല്‍ സൗ​ജ​ന്യ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ധ​ര്‍​മ​സ്ഥ​ല ട്ര​സ്റ്റി​നും പോ​ലീ​സി​നു​മെ​തി​രാ​യ വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ച​തി​ന് യു​ട്യൂ​ബ​ര്‍ സ​മീ​ര്‍ എം​ഡി​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്ത​താ​യി​രു​ന്നു ഏ​റ്റ​വു​മൊ​ടു​വി​ല​ത്തെ സം​ഭ​വം.

എ​ന്നാ​ല്‍, ഇ​പ്പോ​ള്‍ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളു​ടെ കു​ത്തൊ​ഴു​ക്ക് ത​ന്നെ വ​ന്ന​തോ​ടെ സൗ​ജ​ന്യ​യ്ക്ക് നീ​തി ല​ഭി​ക്ക​ണ​മെ​ന്ന പ്ര​ചാ​ര​ണം മു​ന്പ​ത്തേ​തി​നേ​ക്കാ​ള്‍ ശ​ക്ത​മാ​യി ഉ​യ​രു​ക​യാ​ണ്.

Todays Story

കുടക്കിലെ കുഴിമാടങ്ങൾ: അ​വ​സാ​നി​പ്പി​ക്ക​ണം ആ​ദി​വാ​സി വം​ശ​ഹ​ത്യ

2019 മു​ത​ല്‍ 2023 സെ​പ്റ്റം​ബ​ര്‍ വ​രെ കു​ട​കി​ലെ തോ​ട്ട​ങ്ങ​ളി​ല്‍ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ നി​ര നീ​ളു​ക​യാ​ണ്. കി​ട​ങ്ങ​നാ​ട് പ​ച്ചാ​ടി പ​ണി​യ കോ​ള​നി​യി​ലെ ര​വി, കൃ​ഷ്ണ​ഗി​രി രാ​മ​ഗി​രി കോ​ള​നി​യി​ലെ ഗോ​പാ​ല​ന്‍, കാ​ര്യ​മ്പാ​ടി ബാ​ല​ന്‍, ചേ​കാ​ടി ക​ട്ട​ക്ക​ണ്ടി കോ​ള​നി​യി​ലെ അ​യ്യ​പ്പ​ന്‍, നൂ​ല്‍​പു​ഴ ചു​ണ്ട​പ്പാ​ടി കോ​ള​നി​യി​ലെ രാ​ജു,

പു​ല്‍​പ​ള്ളി പാ​ള​ക്കൊ​ല്ലി കോ​ള​നി​യി​ലെ മ​ണി, മീ​ന​ങ്ങാ​ടി ഗോ​ഖ​ലെ ന​ഗ​ര്‍ കോ​ള​നി​യി​ലെ അ​പ്പു, അ​തി​രാ​റ്റു​കു​ന്ന് ഉ​ത്തി​ലേ​രി​ക്കു​ന്ന് കോ​ള​നി​യി​ലെ ച​ന്ദ്ര​ന്‍, നൂ​ല്‍​പു​ഴ ചി​റ​മൂ​ല കോ​ള​നി​യി​ലെ പാ​ര്‍​വ​തി, പു​ല്‍​പ്പ​ള്ളി പാ​ള​ക്കൊ​ല്ലി കോ​ള​നി​യി​ലെ ശേ​ഖ​ര​ന്‍, നെ​ന്മേ​നി കൊ​യ്ത്തു​പാ​റ കോ​ള​നി​യി​ലെ സ​ന്തോ​ഷ്, വെ​ള്ള​മു​ണ്ട വാ​ളാ​രം​കു​ന്ന് കോ​ള​നി​യി​ലെ ശ്രീ​ധ​ര​ന്‍ ..... ദു​രൂ​ഹ​സാ​ച​ര്യ​ത്തി​ല്‍ മ​ര​ണ​പ്പെ​ട്ട​വ​രു​ടെ നി​ര നീ​ളു​ക​യാ​ണ്.

പ​ടി​ഞ്ഞാ​റേ​ത്ത​റ ത​രി​യോ​ട് പ​ത്താം മൈ​ലി​ലെ കാ​ട്ടു​നാ​യ്ക്ക ഊ​രി​ലെ സ​ന്തോ​ഷ് 2023 ജൂ​ണി​ലാ​ണ് കു​ട​കി​ലേ​ക്ക് പോ​യ​ത്. ജൂ​ലൈ 17 ന് ​സ​ന്തോ​ഷ് മു​ങ്ങി മ​രി​ച്ചെ​ന്നാ​ണ് വി​വ​രം വ​ന്ന​ത്. സ​ന്തോ​ഷ് ഭാ​ര്യ​വീ​ട്ടി​ല്‍​നി​ന്നാ​ണ് കു​ട​കി​ലേ​ക്ക് പോ​യ​ത്. സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി നെ​ന്‍​മേ​നി പ​ഞ്ചാ​യ​ത്തി​ല്‍ കാ​യ​ല്‍​ക്കു​ന്ന് ഊ​രി​ലാ​ണ് ഭാ​ര്യ സ​ന്ധ്യ​യു​ടെ വീ​ട്. ന​ന്നാ​യി നീ​ന്താ​ന്‍ അ​റി​യാ​വു​ന്ന സ​ന്തോ​ഷ് ഒ​രി​ക്ക​ലും മു​ങ്ങി​മ​രി​ക്കി​ല്ലെ​ന്ന് സ​ന്ധ്യ പ​റ​യു​ന്നു.

പൊ​ങ്ക​ല്‍ ആ​ഘോ​ഷി​ക്കാ​ന്‍ പ​ണ​വു​മാ​യി വ​രാ​മെ​ന്നു പ​റ​ഞ്ഞാ​ണ് മാ​ന​ന്ത​വാ​ടി ഒ​ഴി​ക്കോ​ടി ഊ​രി​ലെ തു​റു​മ്പ​ന്‍ 16 വ​ര്‍​ഷം മു​മ്പ് കു​ട​കി​ലേ​ക്കു പോ​യ​ത്. മാ​ന​ന്ത​വാ​ടി പോ​ലീ​സി​ല്‍ പ​രാ​തി കൊ​ടു​ത്തെ​ങ്കി​ലും ഇ​ന്നേ​വ​രെ ക​ണ്ടെ​ത്തി​യി​ട്ടി​ല്ല. തി​രോ​ധ​ന​ത്തെ​തു​ട​ര്‍​ന്ന് ഭാ​ര്യ ല​ക്ഷ്മി​ക്ക് മാ​ന​സി​ക രോ​ഗ​മു​ണ്ടാ​യി വൈ​കാ​തെ മ​രി​ക്കു​ക​യും ചെ​യ്തു. അ​ച്ഛ​ന്‍ തി​രി​ച്ചു​വ​രു​മെ​ന്ന പ്ര​തീ​ക്ഷ​യി​ല്‍ ക​ഴി​യു​ക​യാ​ണ് മ​ക​ള്‍.

ഉ​ഷ. ള്ളി​യൂ​ര്‍​കാ​വ് ഉ​ത്സ​വ​ത്തി​നു പി​റ്റേ​ന്നാ​ണ് ഇ​യാ​ള്‍ പോ​യ​ത്. തു​റു​മ്പ​ന്‍റെ തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ് മ​ക​ള്‍ ഭ​ദ്ര​മാ​യി സൂ​ക്ഷി​ച്ചി​ക്കു​ന്നു​ണ്ട്. കാ​ണാ​താ​യ ആ​ദി​വാ​സി​ക​ളി​ലൊ​രാ​ളാ​ണ് മാ​ന​ന്ത​വാ​ടി ഒ​ഴ​ക്കോ​ടി കോ​ള​നി​യി​ലെ കു​റു​മ്പ​ന്‍. 2008ല്‍ ​ജോ​ലി​ക്ക് പോ​യ കു​റു​മ്പ​ന്‍ എ​വി​ടെ​യെ​ന്ന​തി​ന് ഉ​ത്ത​ര​മി​ല്ല.

2005 ഏ​പ്രി​ലി​ലാ​ണ് നൂ​ല്‍​പ്പു​ഴ ചൂ​ണ്ട​പ്പാ​ടി കോ​ള​നി​യി​ലെ കോ​ലു ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ മ​രി​ക്കു​ന്ന​ത്. അ​ടി​മ​പ്പ​ണി ആ​ചാ​ര​മാ​യ തോ​ട്ട​ങ്ങ​ളി​ല്‍ മ​ര​ണ​പ്പെ​ട്ട നി​ര​വ​ധി ഇ​ര​ക​ളി​ല്‍​ലൊ​രാ​ളാ​ണ് മാ​ന​ന്ത​വാ​ടി ഒ​ഴ​ക്കോ​ടി കോ​ള​നി​യി​ലെ കു​റു​മ്പ​ന്‍. പ​തി​നെ​ട്ടു വ​ര്‍​ഷ​മാ​യി കു​റു​മ്പ​നെ കാ​ത്തി​രി​ക്കു​ക​യാ​ണ് വീ​ട്ടു​കാ​ര്‍.

മ​ട​ങ്ങി​വ​രാ​നു​ണ്ട് ഏ​റെ​പ്പേ​ര്‍

കുട​കി​ല്‍ ജോ​ലി​ക്കു പോ​യ​വ​രെ​ക്കു​റി​ച്ച് കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍ മു​ന്പ് ക​ണ​ക്കെ​ടു​ത്തി​രു​ന്നു. വി​വി​ധ കോ​ള​നി​ക​ളി​ല്‍ നി​ന്ന് 1,677 പേ​ര്‍ ജോ​ലി​ക്കു പോ​യ​തി​ല്‍ 883 പേ​ര്‍ തി​രി​കെ​യെ​ത്തി. തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്തി​ല്‍ മാ​ത്രം 1148 പേ​ര്‍ പോ​യ​തി​ല്‍ 785 പേ​ര്‍ മ​ട​ങ്ങി​യെ​ത്തി. പ​ന​മ​ര​ത്തു​നി​ന്നു​പോ​യ 134 പേ​രി​ല്‍ ആ​രും തി​രി​ച്ചെ​ത്തി​യി​ല്ല.

മു​ള്ള​ന്‍​കൊ​ല്ലി​യി​ല്‍​നി​നി​ന്നു പോ​യ 68 പേ​രി​ല്‍ 16 പേ​ര്‍ തി​രി​ച്ചെ​ത്തി. വി​വി​ധ കോ​ള​നി​ക​ളി​ലാ​യി 39 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. വ​യ​നാ​ട് ജി​ല്ല​യി​ല്‍ മൂ​വാ​യി​രം പ​ട്ടി​ക​വ​ര്‍​ഗ കോ​ള​നി​ക​ളു​ണ്ട്. പ​ട്ടി​ണി​യു​ടെ​യും ദാ​രി​ദ്ര്യ​ത്തി​ന്‍റേ​യും ദു​രി​ത​ക്ക​യ​ത്തി​ല്‍​നി​ന്ന് വ​യ​നാ​ട് ആ​ദി​വാ​സി​ക​ളു​ടെ അ​ന്നം​തേ​ടി​യു​ള്ള യാ​ത്ര അ​വ​സാ​നി​ക്കു​ന്ന​ത് അ​വ​രു​ടെ അ​ന്ത്യ​ത്തി​ലേ​ക്കാ​ണ്.

അ​ര​ക്ഷി​ത ജീ​വി​താ​വ​സ്ഥ​യി​ല്‍​നി​ന്നു​ള്ള മോ​ച​നം​തേ​ടി​യാ​ണ് വ​യ​നാ​ട്ടി​ലെ ആ​ദി​വാ​സി​ക​ള്‍ കു​ട​കി​ലേ​ക്ക് കാ​ടു​ക​യ​റു​ന്ന​ത്. എ​ന്നാ​ല്‍, ത​ങ്ങ​ളു​ടെ​ത​ന്നെ വം​ശ​ഹ​ത്യ​യി​ലേ​ക്കാ​ണ് അ​വ​ര്‍ ന​ട​ന്നു​പോ​കു​ന്ന​ത്. കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന ഭൂ​പ​ട​ത്തി​ല്‍​നി​ന്ന് അ​ദൃ​ശ്യ​രാ​ക്ക​പ്പെ​ട്ട ആ​ദി​വാ​സി​ക​ള്‍ നേ​രി​ടു​ന്ന നീ​തി​നി​ഷേ​ധ​ത്തെ​യും അ​വ​കാ​ശ ലം​ഘ​ന​ത്തേ​യും ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്ക​രു​ത്.

അ​ടി​മ​ത്തം തു​ട​രു​ക​യാ​ണ്

അ​ഞ്ചു വ​ര്‍​ഷം മു​മ്പു​വ​രെ എ​ട്ടു മ​ണി​ക്കൂ​ര്‍ ജോ​ലി​ക്ക് 400 രൂ​പ​യാ​യി​രു​ന്നു. പ​ക​ല​ന്തി​യോ​ളം പ​ണി​യെ​ടു​പ്പി​ച്ച​ശേ​ഷം 300 രൂ​പ ന​ല്‍​കും. പ​ണി​യി​ട​ത്തി​ല്‍ വാ​റ്റു ചാ​രാ​യ​വും ക​ഞ്ചാ​വും ന​ല്‍​കി എ​ല്ലാ​ത​ര​ത്തി​ലും അ​ടി​മ​ക​ളാ​ക്കി മാ​റ്റും. ഒ​രി​ട​ത്തെ പ​ണി ക​ഴി​ഞ്ഞാ​ല്‍, അ​വ​രെ മ​റ്റൊ​രു ജ​ന്മി ഏ​റ്റെ​ടു​ക്കും. അ​ങ്ങ​നെ പ​ല​യി​ട​ങ്ങ​ളി​ലും അ​വ​ര്‍ എ​ന്നേ​ക്കു​മാ​യി പെ​ട്ടു​പോ​കും.

നാ​ട്ടി​ല്‍ തി​രി​ച്ചെ​ത്തു​ന്ന ആ​ദി​വാ​സി​ക​ള്‍ കൂ​ലി കി​ട്ടി​യ പ​ണം അ​പ്പാ​ടെ മ​ദ്യ​പാ​ന​ത്തി​ന് ചെ​ല​വ​ഴി​ക്കും. അ​ടി​മ​പ്പ​ണി​ക്കാ​ര്‍ ഏ​റെ​യും മ​ദ്യ​ത്തി​ന് അ​ട​മ​ക​ളാ​ണ്. കു​ട​കി​ലെ പ​ണി​കൊ​ണ്ട് ഒ​രു ഗോ​ത്ര​വാ​സി കു​ടും​ബ​ത്തി​ലും പ​ട്ടി​ണി മാ​റി​യി​ട്ടി​ല്ല. മാ​ത്ര​വു​മ​ല്ല അ​കാ​ല​ത്തി​ല്‍ മാ​ര​ക​രോ​ഗി​ക​ളാ​യി മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങു​ക​യും ചെ​യ്യും.

കാ​പ്പി വി​ള​വെ​ടു​പ്പു ന​ട​ക്കു​ന്ന ഡി​സം​ബ​ര്‍, ജ​നു​വ​രി മാ​സ​ങ്ങ​ളി​ല്‍ കോ​ള​നി​ക​ളൊ​ന്നാ​കെ ജോ​ലി​ക്കു പോ​കും. ജീ​പ്പി​യി​ല്‍ ക​യ​റ്റി പ​ണി​ക്കെ​ത്തി​ക്കു​ന്ന ഇ​വ​ര്‍​ക്ക് നി​ശ്ചി​ത​കൂ​ലി​യ​ല്ല മ​റി​ച്ച് പ​റി​ക്കു​ന്ന കാ​പ്പി​യു​ടെ അ​ള​വ​നു​സ​രി​ച്ചാ​ണ് വേ​ത​നം.

ഉ​ത്ത​ര​വു​ക​ള്‍ ന​ട​പ്പാ​യി​ല്ല

1976ല്‍ ​രാ​ജ്യ​ത്ത് അ​ടി​മ​വേ​ല നി​രോ​ധി​ച്ചെ​ങ്കി​ലും കു​ട​കി​ല വ്യ​വ​സ്ഥി​തി​ക്കു മാ​റ്റ​മി​ല്ല. മ​ടി​ക്കേ​രി, സി​ദ്ധാ​പു​രം, വീ​രാ​ജ് പേ​ട്ട, ഗോ​ണി​ക്കു​പ്പ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നൂ​റു ക​ണ​ക്കി​ന് ഏ​ക്ക​ര്‍ ഭൂ​മി​യു​ള്ള സൗ​ക്കാ​ര്‍​മാ​രു​ണ്ട്. കു​റ​ഞ്ഞ വേ​ത​നം ന​ല്‍​കി​യാ​ല്‍ മ​തി​യെ​ന്ന​തി​നാ​ല്‍ വ​യ​നാ​ട്ടി​ല്‍ നി​ന്നും ഗോ​ത്ര​വാ​സി​ക​ളെ ഇ​വ​ര്‍ കൊ​ണ്ടു​പോ​കു​ന്നു.

സ്ഥി​രം പ​ണി​യു​ള​ള​തി​നാ​ല്‍ ആ​ദി​വാ​സി​ക​ളു​ടെ ഒ​ഴു​ക്ക് വ​ര്‍​ധി​ച്ചു. ഒ​ന്നും ര​ണ്ടു വ​ര്‍​ഷം ക​ഴി​ഞ്ഞാ​ണ് നാ​ട്ടി​ലേ​ക്കു വ​രാ​റു​ള്ള​ത്. വൈ​കാ​തെ മ​ട​ങ്ങു​ക​യും ചെ​യ്യും. വം​ശ​ഹ​ത്യ​യി​ലേ​ക്കാ​ണ് ഗോ​ത്ര​വാ​സി​ക​ളു​ടെ കു​ടി​യേ​റ്റം. കാ​ടു​ക​യ​റി​യ കൃ​ഷി​യി​ട​ത്തി​ല്‍ മ​ര​ണം സം​ഭ​വി​ച്ചാ​ല്‍ ആ​രും അ​റി​യി​ല്ല, അ​രെ​യും അ​റി​യി​ക്കു​ക​യു​മി​ല്ല.

2007 ഓ​ഗ​സ്റ്റ് എ​ട്ടി​ന് വ​യ​നാ​ട് ജി​ല്ലാ ക​ള​ക്ട​ര്‍ തൊ​ഴി​ല്‍ തേ​ടി പോ​കു​ന്ന​വ​ര്‍​ക്കു​ള്ള മാ​ര്‍​ഗ​നി​ര്‍​ദേ​ശം പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. പ​ണി​ക്കു കൊ​ണ്ടു​പോ​കും മു​ന്പ് ഊ​ര് മൂ​പ്പ​ന്‍, എ​സ്ടി പ്ര​മോ​ട്ട​ര്‍, ട്രൈ​ബ​ല്‍ എ​ക്‌​സ്റ്റ​ന്‍​ഷ​ന്‍ ഓ​ഫീ​സ​ര്‍, പോ​ലീ​സ് എ​ന്നി​വ​രെ അ​റി​യി​ക്ക​ണം. സ്ഥ​ലം, കൂ​ലി, ജോ​ലി, ഭ​ക്ഷ​ണം, താ​മ​സം എ​ന്നി​വ സം​ബ​ന്ധി​ച്ച് ക​രാ​റു​ണ്ടാ​ക​ണം.

2008ല്‍ ​വ​യ​നാ​ട്ടി​ലെ നീ​തി​വേ​ദി ന​ട​ത്തി​യ പീ​പ്പി​ള്‍​സ് ട്രി​ബ്യൂ​ണ​ലി​ല്‍ നി​ര​വ​ധി ആ​ദി​വാ​സി​ക​ള്‍ തെ​ളി​വു​ക​ളും സാ​ക്ഷ്യ​ങ്ങ​ളു​മാ​യി ക​ട​ന്നു​വ​ന്നു. ദു​രൂ​ഹ മ​ര​ണ​ങ്ങ​ളും കാ​ണാ​താ​ക​ലു​ക​ളും പീ​ഡ​ന​ങ്ങ​ളും ഉ​ള്‍​പ്പ​ടെ 122 കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ടു.

ഇ​തേ​ത്തു​ട​ര്‍​ന്ന് മ​ര​ണ​ങ്ങ​ളും തി​രോ​ധാ​ന​ങ്ങ​ളും അ​ന്വേ​ഷി​ക്കാ​ന്‍ ആ​ഭ്യ​ന്ത​ര വ​കു​പ്പ് ഉ​ത്ത​ര​വി​ട്ടു. ഉ​ത്ത​ര മേ​ഖ​ലാ ഐ.​ജി വി. ​ശാ​ന്താ​റാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ തെ​ളി​വെ​ടു​പ്പും ഡി​വൈ​എ​സ്പി ആ​മൂ​സ് മേ​മ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​ന്വേ​ഷ​ണ​വും ന​ട​ന്നെ​ങ്കി​ലും തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​യി​ല്ല.

പ​രാ​തി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ​ട്ടി​ക​ജാ​തി ഗോ​ത്ര വ​ര്‍​ഗ ക​മീ​ഷ​ന്‍ അം​ഗം രു​ഗ​മി​ണി സു​ബ്ര​ഹ​മ​ണ്യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ നി​യ​മ​സ​ഭാ സ​മി​തി കു​ട​കി​ലെ കൃ​ഷി​യി​ട​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ചു. അ​ര്‍​ഹ​മാ​യ വേ​ത​ന​മോ മ​തി​യാ​യ താ​മ​സ സൗ​ക​ര്യ​ങ്ങ​ളോ ന​ല്‍​കു​ന്നി​ല്ലെ​ന്നും രോ​ഗം വ​ന്നാ​ല്‍ ചി​കി​ത്സ ല​ഭ്യ​മാ​ക്കു​ന്നി​ല്ലെ​ന്നു​മു​ള്‍​പ്പ​ടെ നി​ര​വ​ധി അ​വ​കാ​ശ ലം​ഘ​ന​ങ്ങ​ള​ണ് കു​ട​കി​ലെ തോ​ട്ട​ങ്ങ​ളി​ല്‍ ആ​ദി​വാ​സി​ക​ള്‍ നേ​രി​ടു​ന്ന​തെ​ന്നും ക​മീ​ഷ​ന്‍ ക​ണ്ടെ​ത്തി​യെ​ങ്കി​ലും കാ​ര്യ​മാ​യ തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ ഒ​ന്നും ത​ന്നെ​യു​ണ്ടാ​യി​ല്ല.

ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ള്‍​ക്ക് യാ​തൊ​രു ന​ഷ്ട​പ​രി​ഹാ​ര​വും ല​ഭി​ച്ചി​ട്ടി​ല്ല. മ​ര​ണ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കാ​ത്ത​വ​ര്‍​ക്ക് വി​ധ​വ പെ​ന്‍​ഷ​ന്‍ ഉ​ള്‍​പ്പെ​ടെ നി​ഷേ​ധി​ക്ക​പ്പെ​ട്ടു. ദൂ​രൂ​ഹ സം​ഭ​വ​ങ്ങ​ള്‍ പ​ഠി​ക്കാ​ന്‍ കാ​ട്ടു​നാ​യ്ക്ക, പ​ണി​യ കോ​ള​നി​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ച് പ​ട്ടി​ക​ജാ​തി- പ​ട്ടി​ക​വ​ര്‍​ഗ നി​യ​മ​സ​ഭാ​സ​മി​തി 2018 ഡി​സം​ബ​ര്‍ ആ​റി​ന് റി​പ്പോ​ര്‍​ട്ട് ത​യാ​റാ​ക്കി​യി​രു​ന്നു.

ര​ണ്ടാ​യി​ര​മോ മൂ​വാ​യി​ര​മോ രൂ​പ മു​ന്‍​കൂ​ര്‍ ന​ല്‍​കി​യാ​ണ് പ​ണി​ക്കാ​രെ കൊ​ണ്ടു​പോ​കു​ക. അ​ത് വീ​ടു​ക​ളി​ല്‍ ക​രു​ത​ലാ​യി മാ​റും. എ​ന്നാ​ല്‍, കാ​ത്തി​രി​ക്കു​ന്ന അ​ടി​മ​വേ​ല​യു​ടെ കു​രു​ക്കു​കൂ​ടി​യാ​ണ് ഈ ​തു​ക​യെ​ന്ന് ഇ​ര​ക​ള്‍ അ​റി​യു​ന്നി​ല്ല.

Todays Story

കുടക്കിലെ കുഴിമാടങ്ങൾ: ചി​ന്ന​പ്പ നി​ല​വി​ളി​ച്ചു; പി​ട​ഞ്ഞു​വീ​ണു മ​രി​ച്ചു

വൈ​കു​വോ​ളം പ​ണി ക​ഴി​ഞ്ഞ് അ​ത്താ​ഴ​ത്തി​ന് വേ​വി​ച്ചു​ക​ഴി​ക്കാ​ന്‍ പൊ​ന്ന​ണ്ണ തോ​ട്ട​ത്തി​ലെ പ്ലാ​വി​ല്‍ ക​യ​റി ച​ക്ക​യി​ട്ട കു​റ്റ​മേ ചെ​യ്തു​ള്ളു. 26 കാ​ര​നാ​യ പൊ​ന്ന​ണ്ണ​യെ തോ​ട്ടം ഉ​ട​മ ചി​ന്ന​പ്പ വെ​ടി​വ​ച്ചു കൊ​ന്നു. 2024 ഡി​സം​ബ​ര്‍ 27ന് ​കു​ട​കി​ലെ ചെ​മ്പെ​ബെ​ല്ലൂ​ര്‍ ഗ്രാ​മ​ത്തി​ലാ​യി​രു​ന്നു അ​രും​കൊ​ല

ചി​ന്ന​പ്പ​യു​ടെ കാ​പ്പി​ത്തോ​ട്ട​ത്തി​ലെ തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു പൊ​ന്ന​ണ്ണ. കൂ​റ്റ​ന്‍ കാ​വ​ല്‍ നാ​യ​യു​മാ​യി പാ​ഞ്ഞെ​ത്തി ഇ​ര​ട്ട ബാ​ര​ല്‍ തോ​ക്കി​ന് പൊ​ന്ന​ണ്ണ​യെ വെ​ടി​വ​യ്ക്കു​ന്ന​തി​നു മു​ന്പ് ഗോ​ത്ര​വാ​സി​യാ​യ ഇ​ദ്ദേ​ഹ​ത്തെ ജാ​തി അ​ധി​ക്ഷേ​പ​വും ന​ട​ത്തി. ഇ​രു​പ​ത​ടി ഉ​യ​ര​ത്തി​ല്‍ വെ​ടി​യേ​റ്റ് പ്ലാ​വി​ല്‍​നി​ന്ന് പൊ​ന്ന​ണ്ണ അ​ല​റി​വി​ളി​ച്ച് നി​ല​ത്തു വീ​ണു പി​ട​ഞ്ഞു.

ഭാ​ര്യ ഗീ​ത സ​ഹാ​യ​ത്തി​നാ​യി കെ​ഞ്ചി​യ​പ്പോ​ള്‍ നീ ​ച​ക്ക മോ​ഷ്ടി​ക്കു​മോ എ​ന്ന് അ​ല​റി ചി​ന്ന​പ്പ സ്ഥ​ലം വി​ട്ടു. പ്ര​തി​ഷേ​ധ​ത്തി​നൊ​ടു​വി​ല്‍ സി​രാ​ജ്‌​പേ​ട്ട റൂ​റ​ല്‍ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത ചി​ന്ന​പ്പ ഇ​പ്പോ​ള്‍ ജ​യി​ലി​ലാ​ണ്. സ​വ​ര്‍​ണ​ജാ​തി​യാ​യ കൊ​ട​വ സ​മു​ദാ​യാം​ഗ​മാ​ണ് ചി​ന്ന​പ്പ.ശേ​ഖ​ര​ന് എ​ന്തു സം​ഭ​വി​ച്ചു

പു​ല്‍​പ​ള്ളി പാ​ള​ക്കൊ​ല്ലി കോ​ള​നി​യി​ലെ ശേ​ഖ​ര​നും അ​ച്ഛ​ന്‍ ക​യ​മ്മ​യും സ​ഹോ​ദ​ര​ന്‍ ബാ​ബു​വും കു​ട​കി​ല്‍ ഇ​ഞ്ചി​പ്പ​ണി​ക്കു പോ​യ​താ​ണ്. സു​ഖ​മി​ല്ലാ​തെ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യെ​ങ്കി​ലും തോ​ട്ടം ഉ​ട​മ പ​ണി​ക്കൂ​ലി ത​രാ​നു​ണ്ടെ​ന്നു പ​റ​ഞ്ഞ് വൈ​കാ​തെ ശേ​ഖ​ര​ന്‍ തോ​ട്ട​ത്തി​ലേ​ക്ക് തി​രി​കെ പോ​യി.

ശേ​ഖ​ര​ന്‍റെ ഫോ​ണ്‍ ത​ക​രാ​റി​ലാ​യ​തി​നാ​ല്‍ ബ​ന്ധു​ക്ക​ള്‍​ക്ക് ബ​ന്ധ​പ്പെ​ടാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. അ​വി​ടെ​യെ​ത്തി ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ ശേ​ഖ​ര​ന് പ​നി ക​ല​ശ​ലാ​ണെ​ന്ന് ബാ​ബു​വി​ന് ഫോ​ണി​ല്‍ അ​റി​യി​പ്പു​വ​ന്നു.

ബാ​ബു എ​ത്തി​യ​പ്പോ​ള്‍ തോ​ട്ട​ത്തി​ന​ടു​ത്തു​ള്ള ഷെ​ഡ്ഡി​ല്‍ ശേ​ഖ​ര​ന്‍ ബോ​ധ​മി​ല്ലാ​തെ കി​ട​ക്കു​ന്നു​ണ്ട്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ര​ണ്ടു ദി​വ​സം കി​ട​ത്തി​യി​ട്ടും ര​ക്ഷ​യി​ല്ലാ​തെ അ​നു​ജ​നെ മാ​ന​ന്ത​വാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​കാ​ന്‍ ബാ​ബു താ​ത്‍​പ​ര്യ​പ്പെ​ട്ടു.

യാ​ത്ര​യ്ക്കു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കെ ശേ​ഖ​ര​ന്‍ മ​രി​ച്ചു. മൃ​ത​ദേ​ഹം ആം​ബു​ല​ന്‍​സി​ല്‍ നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​വ​രു​മ്പോ​ള്‍ വ​യ​റി​ന്‍റെ ഇ​രു വ​ശ​ങ്ങ​ളി​ലും​നി​ന്ന് ര​ക്തം വ​ന്നി​രു​ന്ന​താ​യി ബാ​ബു പ​റ​യു​ന്നു. വ​യ​റ്റി​ല്‍ ആ​ഴ​ത്തി​ലു​ള്ള മു​റി​വ് പ​ഞ്ഞി​യും തു​ണി​യും​കൊ​ണ്ട് കെ​ട്ടി​വ​ച്ച നി​ല​യി​ലാ​യി​രു​ന്നു.

ഐ​സി​യു​വി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​മ്പോ​ള്‍ മു​റി​വു​ക​ളു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നാ​ണ് ബ​ന്ധു​ക്ക​ള്‍ പ​റ​യു​ന്ന​ത്. മ​ര​ണ​ത്തി​നു പി​ന്നി​ല്‍ അ​ധോ​ലോ​ക അ​വ​യ​വ മാ​ഫി​യ​യോ എ​ന്ന​താ​ണ് ഉ​റ്റ​വ​രു​ടെ സം​ശ​യം. കു​ട​ക​ളി​ലെ തോ​ട്ട​ങ്ങ​ള്‍ ഒ​രു അ​ധോ​ലോ​ക​മാ​ണ്.

നി​ഗൂ​ഢ​മാ​യ വ​ന​മാ​ണ് ഓ​രോ തോ​ട്ട​വും. തോ​ട്ട​ത്തി​ലേ​ക്ക് ക​യ​റി​യാ​ല്‍ ഇ​രു​ള്‍ ക​യ​റി​യ പ്ര​തീ​തി​യാ​ണ്. അ​തി​നു​ള്ളി​ല്‍ എ​ന്തു സം​ഭ​വി​ച്ചാ​ലും ലോ​കം അ​റി​യി​ല്ല. സൗ​ക്കാ​ര്‍ ത​ല്ലാ​നും കൊ​ല്ലാ​നും മ​ടി​ക്കി​ല്ല- കാ​ല​ങ്ങ​ളാ​യി അ​വി​ടെ പ​ണി​ക്കു​പോ​കു​ന്ന മാ​ന​ന്ത​വാ​ടി​യി​ലെ ല​ക്ഷ്മി പ​റ​ഞ്ഞു.

സ്ത്രീ​ക​ള്‍ ശാ​രീ​രി​ക​മാ​യി അ​വി​ടെ ചൂ​ഷ​ണം ചെ​യ്യ​പ്പെ​ടു​ന്ന സ​ങ്ക​ട അ​നു​ഭ​വ​ങ്ങ​ളാ​ണ് ബ​ത്തേ​രി​യി​ലെ കാ​ളി പ​റ​യു​ന്ന​ത്. പ​ണി​ക്കെ​ത്തു​ന്ന ഗ​ര്‍​ഭി​ണി​യാ​യ തൊ​ഴി​ലാ​ളി​ക​ള്‍ ഒ​ന്പ​താം മാ​സം വ​രെ ജോ​ലി ചെ​യ്യ​ണം. ഒ​രു ദി​വ​സം 300 കി​ലോ കാ​പ്പി വ​രെ പ​റി​ക്കേ​ണ്ടി​വ​രും. കു​ടി​വെ​ള്ളം പോ​ലും കു​ടി​ക്കാ​ന്‍ സ​മ​യം ത​രി​ല്ല.

പ്ര​സ​വം ക​ഴി​ഞ്ഞ് മൂ​ന്നാം മാ​സം ജോ​ലി​ക്കു ക​യ​റ​ണം. കാ​പ്പി​യി​ല്‍ തു​ണി​ത്തൊ​ട്ടി​ല്‍ കെ​ട്ടി കു​ഞ്ഞി​ന് അ​തി​ല്‍ കി​ട​ത്തി​യ​ശേ​ഷ​മാ​ണ് അ​മ്മ​മാ​ര്‍ തൊ​ഴി​ല്‍ ചെ​യ്യു​ന്ന​ത്- കാ​ല​ങ്ങ​ളാ​യി കു​ട​ക​ളി​ല്‍ ജോ​ലി​ക്കു പോ​കു​ന്ന വെ​ള്ള​മു​ണ്ട​യി​ലെ വെ​ളു​ത്ത അ​നു​ഭ​വം പ​റ​ഞ്ഞു.

Todays Story

കുടക്കിലെ കുഴിമാടങ്ങൾ: അ​വ​സാ​നി​ക്കു​ന്നി​ല്ല അ​ടി​മ​പ്പ​ണി

കു​ട​കി​ലെ തോ​ട്ട​ങ്ങ​ളി​ല്‍ വ​യ​നാ​ട് ആ​ദി​വാ​സി​ക​ളു​ടെ നി​ല​വി​ളി​യും വി​ലാ​പ​വും അ​വ​സാ​നി​ക്കു​ന്നി​ല്ല. സ​വ​ര്‍​ണ ജ​ന്‍​മി​ക​ളാ​യ സൗ​ക്കാ​ര്‍​മാ​രു​ടെ തോ​ട്ട​ങ്ങ​ളി​ലെ ആ​വ​ര്‍​ത്തി​ക്കു​ന്ന ദു​രൂ​ഹ​മ​ര​ണ​ങ്ങ​ളു​ടെ ചു​രു​ള്‍ നി​വ​രു​ന്നു​മി​ല്ല.

പ​ട്ടി​ണി​യും പ​രി​വ​ട്ട​വും ഒ​ഴി​യാ​ത്ത വ​യ​നാ​ട്ടി​ലെ ഗോ​ത്ര​വാ​സി​ക​ള്‍ ക​ര്‍​ണാ​ട​ക​ത്തി​ലെ കു​ട​ക് ജി​ല്ല​യി​ലെ​ത്തി ഭൂ​വു​ട​മ​ക​ള്‍​ക്ക് അ​ടി​മ​വേ​ല ചെ​യ്യു​ക​യാ​ണ്. ക​ഠി​ന​വേ​ല​യും മ​ര്‍​ദ​ന​വും ദു​രൂ​ഹ​മ​ര​ണ​ങ്ങ​ളു​മൊ​ക്കെ കാ​ല​ങ്ങ​ളാ​യി തോ​ട്ട​ങ്ങ​ളി​ല്‍ ന​ട​മാ​ടു​ന്നു.

ഇ​ഞ്ചി​യും മ​ഞ്ഞ​ളും നെ​ല്ലും കാ​പ്പി​യും കു​രു​മു​ള​കും കൃ​ഷി ചെ​യ്യു​ന്ന തോ​ട്ട​ങ്ങ​ളി​ലെ അ​ര​ണ്ട വെ​ളി​ച്ച​മു​ള്ള കു​ടു​സു മു​റി​ക​ളി​ല്‍ അ​ധ​സ്ഥി​ത തൊ​ഴി​ലാ​ളി​ക​ളു​ടെ നൊ​മ്പ​ര​വും നെ​ടു​വീ​ര്‍​പ്പും പു​റം​ലോ​കം അ​റി​യു​ന്നി​ല്ല.

ചോ​റും അ​ല്‍​പം ക​റി​യു​മാ​ണ് ഇ​വ​രു​ടെ ഭ​ക്ഷ​ണം. കാ​ട്ടു​ചോ​ല​ക​ളി​ലാ​ണ് കു​ടി​വെ​ള്ളം. ഒ​രി​ട​ത്തും ശൗ​ചാ​ല​യ​ങ്ങ​ളി​ല്ല. ചി​ല തോ​ട്ട​ങ്ങ​ളി​ല്‍ ഭാ​ര്യ​യും ഭ​ര്‍​ത്താ​വും ജോ​ലി ചെ​യ്യു​ന്നു​ണ്ട്. ഒ​പ്പം അ​വ​രു​ടെ കു​ഞ്ഞു​ങ്ങ​ളു​മു​ണ്ടാ​കും.

രാ​വി​ലെ പ​ണി​ക്കി​റ​ങ്ങി​യാ​ല്‍ നേ​രം ഇ​രു​ളു​മ്പോ​ഴാ​ണ് ജോ​ലി തീ​രു​ക. കു​ട​കി​ല്‍ ജീ​വി​തം ഹോ​മി​ക്കു​ന്ന​തേ​റെ​യും വ​യ​നാ​ട്ടി​ല്‍ കി​ട​പ്പാ​ടം ഇ​ല്ലാ​ത്ത പ​ണി​യ, കാ​ട്ടു​നാ​യ്ക്ക, അ​ടി​യ ഗോ​ത്ര​വി​ഭാ​ഗ​ക്കാ​രാ​ണ്.

മു​ന്‍​കാ​ല​ങ്ങ​ളി​ല്‍ നാ​ട്ടി​ല്‍ കൂ​ലി​പ്പ​ണി ചെ​യ്തും വ​ന​വി​ഭ​വ​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു​മാ​ണ് ഇ​വ​ര്‍ ക​ഴി​ഞ്ഞി​രു​ന്ന​ത്. വ​ന​നി​യ​മ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​ക്കി​യ​തോ​ടെ ഇ​വ​ര്‍​ക്ക് കു​ട​കി​ലേ​ക്കും ഷി​മോ​ഗ​യി​ലേ​ക്കും കൂ​ലി​വേ​ല തേ​ടി​പ്പോ​കേ​ണ്ടി​വ​ന്നു.

എ​ട്ടു മ​ണി​ക്കൂ​ര്‍ നീ​ളു​ന്ന പ​ണി​ക്ക് പ​ര​മാ​വ​ധി കൂ​ലി അ​ഞ്ഞൂ​റു രൂ​പ​യാ​ണ്. ഇ​തി​ല്‍​നി​ന്ന് 80 രൂ​പ ഇ​വ​രെ പ​ണി​ക്ക് എ​ത്തി​ക്കു​ന്ന ഇ​ട​നി​ല​ക്കാ​ര​ന് കൊ​ടു​ക്ക​ണം. കൂ​റ്റ​ന്‍ മ​തി​ലും ക​മ്പി​വേ​ലി​യും കാ​വ​ല്‍​ക്കാ​രും വേ​ട്ട​നാ​യ്ക്ക​ളു​മു​ള്ള തോ​ട്ട​ങ്ങ​ളി​ല്‍ നി​ന്ന് അ​ടി​മ​ത്തൊ​ഴി​ലാ​ളി​ക്ക് ഒ​ളി​ച്ചോ​ടു​ക എ​ളു​പ്പ​മ​ല്ല.

വ​ന​ത്തി​ലൂ​ടെ ര​ക്ഷ​പ്പെ​ടാ​മെ​ന്നു വ​ച്ചാ​ല്‍ കാ​ട്ടാ​ന​യും ക​ടു​വ​യും പു​ലി​യും പി​ടി​ക്കും. കൂ​റ്റ​ന്‍ മ​തി​ല്‍ ചാ​ടിക്ക​ട​ന്നാ​ല്‍ കാ​വ​ല്‍​നാ​യ​ക​ള്‍ ക​ടി​ച്ചു​കീ​റും. ഒ​ളി​ച്ചോ​ട്ടം ക​ണ്ണി​ല്‍​പ്പെ​ട്ടാ​ല്‍ ക്രൂ​രമ​ര്‍​ദ​നം ഉ​ള്‍​പ്പെ​ടെ ശി​ക്ഷ ല​ഭി​ക്കും.

ഇ​ത്ത​ര​ത്തി​ല്‍ ആ​ദി​വാ​സി​ക​ള്‍ ജ​ന്മി​മാ​രു​ടെ പ​ണ​യ വ​സ്തു​വാ​യി മാ​റു​ന്ന ദു​ര​വ​സ്ഥ. ജ​ന്മി​ക​ളു​ടെ ചൂ​ഷ​ണ​ത്തി​ല്‍ സ​ങ്ക​ര​ശി​ശു​ക്ക​ള്‍​ക്ക് ജ​ന്മം ന​ല്‍​കി​യ സ്ത്രീ​ക​ളു​ണ്ട്. ഇ​വ​രി​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത​വ​രു​മു​ണ്ട്.

ര​ണ്ട് പീ​ഡ​ന​കേ​സു​ക​ള്‍ ബ​ത്തേ​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്ന​തി​ല്‍ അ​ന്വേ​ഷ​ണം എ​ങ്ങു​മെ​ത്തി​യി​ല്ല. ദി​വ​സ​വും പ​ണി​യി​ട​ത്ത് തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് സൗ​ക്കാ​ര്‍​മാ​രു​ടെ ക​ങ്കാ​ണി​ക​ള്‍ വാ​റ്റു​ചാ​രാ​യം കൊ​ടു​ക്കാ​റു​ണ്ട്. വി​ല കു​റ​ഞ്ഞ വി​ദേ​ശ​മ​ദ്യ​വും കു​ട​കി​ല്‍ ല​ഭ്യ​മാ​ണ്.

ല​ഹ​രി​ക്ക് അ​ടി​മ​പ്പെ​ടു​ന്ന​വ​രി​ല്‍ പ​ല​രും ഇ​വി​ടം വി​ട്ടു​പോ​രാ​തെ അ​ടി​മ​പ്പ​ണി ചെ​യ്യു​ന്നു. മി​ക്ക കാ​പ്പി​ത്തോ​ട്ട​ങ്ങ​ളി​ലും തോ​ട്ടം ഉ​ട​മ​ക​ളും അ​വ​രു​ടെ സ​ഹാ​യി​ക​ളും തോ​ക്കു​മാ​യാ​ണ് ന​ട​പ്പ്. കൂ​ലി കൂ​ട്ടി ചോ​ദി​ച്ചാ​ല്‍ തോ​ക്കി​ന്‍റെ പാ​ത്തി​കൊ​ണ്ട് ത​ല്ലും.

വാ​ക്കു ത​ര്‍​ക്കു​ണ്ടാ​യാ​ല്‍ വെ​ടി​വ​യ്ക്കാ​നും മ​ട​ക്കി​ല്ല. 2019 മു​ത​ല്‍ 2023 വ​രെ ഗോ​ത്ര​വാ​സി​ക​ളാ​യ പ​ത്ത് പേ​ര്‍ കു​ട​കി​ല്‍ ജോ​ലി​ക്കു​പോ​യ​വ​ര്‍ മ​രി​ച്ച​താ​യി പ​ട്ടി​ക​ജാ​തി വ​കു​പ്പി​ല്‍ നി​ന്നു​ള്ള വി​വ​രാ​വ​കാ​ശ രേ​ഖ പ​റ​യു​ന്നു.

ദു​രൂ​ഹ​ത​യൊ​ഴി​യാ​തെ

2023 ജ​നു​വ​രി​യി​ലാ​ണ് വെ​ള്ള​മു​ണ്ട വാ​ളാ​രം​കു​ന്ന് കോ​ള​നി​യി​ലെ ശ്രീ​ധ​ര​ന്‍ (49) കു​ട​കി​ല്‍ പ​ണി​ക്കു പോ​യ​ത്. കൂ​ടെ പോ​യ​വ​രൊ​ക്കെ തി​രി​ച്ചെ​ത്തി ര​ണ്ട​ര മാ​സം ക​ഴി​ഞ്ഞി​ട്ടും ശ്രീ​ധ​ര​ന്‍ എ​ത്താ​താ​യ​തോ​ടെ ബ​ന്ധു​ക്ക​ള്‍ വെ​ള്ള​മു​ണ്ട പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി.

അ​നു​ജ​ന്‍ അ​നി​ലി​നൊ​പ്പം പൊ​ലീ​സ് കു​ട​ക് ഉ​തു​ക്കേ​രി​യി​ലെ​ത്തി​യ​പ്പോ​ള്‍ ശ്രീ​ധ​ര​ന്‍ കു​ള​ത്തി​ല്‍ മു​ങ്ങി​മ​രി​ച്ച​താ​യി ഗോ​ണി​ക്കു​പ്പ പൊ​ലീ​സ് പ​റ​ഞ്ഞു. ജീ​ര്‍​ണി​ച്ച മൃ​ത​ദേ​ഹം അ​ഞ്ച് ദി​വ​സം മ​ടി​ക്കേ​രി ഗ​വ​ണ്‍​മെ​ന്‍റ് ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ച​ശേ​ഷം ബ​ന്ധു​ക്ക​ള്‍ എ​ത്താ​ത്ത​തി​നാ​ല്‍ പൊ​തു ശ്മ​ശാ​ന​ത്തി​ല്‍ സം​സ്‌​ക​രി​ച്ചി​രു​ന്നു.

മ​രി​ച്ചു​കി​ട​ക്കു​ന്ന ശ്രീ​ധ​ര​ന്‍റെ ഒ​രു ചി​ത്ര​വും ധ​രി​ച്ചി​രു​ന്ന വ​സ്ത്ര​ങ്ങ​ളും ഒ​രു പി​ടി മു​ടി​യും മാ​ത്ര​മാ​ണ് തി​രി​കെ ല​ഭി​ച്ച​ത്. അ​തു​പ​യോ​ഗി​ച്ചാ​ണ് മ​ര​ണാ​ന​ന്ത​ര ക​ര്‍​മ​ങ്ങ​ള്‍ ന​ട​ത്തി​യ​ത്. തോ​ട്ടം ഉ​ട​മ മ​ര്‍​ദി​ച്ചു​കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം കു​ള​ത്തി​ല്‍ എ​റി​ഞ്ഞു ക​ള​ഞ്ഞ​താ​യാ​ണ് ബ​ന്ധു​ക്ക​ളു​ടെ സം​ശ​യം.

വാ​യി​ല്‍ ആ​ഴ​ത്തി​ല്‍ മു​റി​വും കാ​ലി​ല്‍ മ​ര്‍​ദ​ന​മേ​റ്റ പാ​ടും ഉ​ണ്ടാ​യി​രു​ന്ന​താ​യി മൃ​ത​ദേ​ഹം ക​ണ്ട​വ​ര്‍ അ​നി​ലി​നോ​ടു പ​റ​ഞ്ഞി​രു​ന്നു. ശ്രീ​ധ​ര​ന്‍റെ പോ​സ്റ്റ്‌​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട് ഇം​ഗ്ലീ​ഷി​ലാ​യ​തി​നാ​ല്‍ വാ​യി​ച്ചു മ​ന​സി​ലാ​ക്കാ​ന്‍ പ​ണി​യ ഗോ​ത്ര​വാ​സി വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട കു​ടും​ബ​ത്തി​നാ​യി​ല്ല.

കു​ള​ത്തി​ന് കാ​ര്യ​മാ​യ ആ​ഴ​മി​ല്ലെ​ന്നും മ​രി​ച്ചു കി​ട​ന്ന തോ​ട്ട​ത്തി​ല്‍ ശ്രീ​ധ​ര​ന്‍ ജോ​ലി​ചെ​യ്തി​ട്ടി​ല്ലെ​ന്നും അ​നി​ല്‍ പ​റ​യു​ന്നു. ഭാ​ര്യ വ​സ​ന്ത​യും ആ​റു മ​ക്ക​ളു​മു​ള്ള ശ്രീ​ധ​ര​ന്‍റെ കു​ടും​ബം മൂ​ത്ത​മ​ക​ള്‍ പ്രി​യ​യു​ടെ തൊ​ഴി​ലു​റ​പ്പ് കൂ​ലി കൊ​ണ്ടാ​ണ് ഇ​പ്പോ​ള്‍ ക​ഴി​യു​ന്ന​ത്.

 

Todays Story

മ​ല​ബാ​റി​ലെ മ​യൂ​രന​ര്‍​ത്ത​ക​ന്‍

മാ​രി​ക്കാ​റു​ക​ള്‍ മ​ഴ​വി​ല്ലാ​ല്‍
തോ​ര​ണ​ങ്ങ​ള്‍ തൂ​ക്കു​ന്നു
മാ​നം പൂ​മ​ഴ തൂ​കു​ന്നു
മ​ദ്ദ​ള​മി​ടി​ക​ള്‍ മു​ഴ​ക്കു​ന്നു
തു​മ്പി​ക​ള്‍ ത​ംബുരു മീ​ട്ടു​ന്നു
തു​മ്പ​പ്പൂ​ക്ക​ള്‍ ചി​രി​ക്കു​ന്നു

എ​ന്നു​ള്ള ഒ​ന്നാം​ക്ലാ​സി​ലെ പ​ദ്യ​വ​രി​ക​ള്‍ പ​ല​രു​ടെ​യും നാ​വി​ന്‍ തു​മ്പി​ലു​ണ്ടാ​യി​രി​ക്കും. കൊ​ച്ചു​കു​ട്ടി ന​ര്‍​ത്ത​ന​മാ​ടാ​ന്‍ മ​യി​ലി​നെ മാ​ടി​വി​ളി​ക്കു​ന്ന​താ​ണ് പ​ദ്യം. അ​ന്നും ഇ​ന്നും പീ​ലി​വി​രി​ച്ചു​നി​ല്‍​ക്കു​ന്ന മ​യി​ലി​നെ ക​ണ്ടാ​ല്‍ നോ​ക്കി​നി​ല്‍​ക്കാ​ത്ത​വ​ര്‍ ആ​രു​മു​ണ്ടാ​കി​ല്ല. എ​ന്നാ​ല്‍, മ​യി​ലി​നെ​ക്കാ​ളേ​റെ ആ​ക​ര്‍​ഷ​ക​വും കൗ​തു​ക​ക​ര​വു​മാ​ണ് മ​യൂ​ര​നൃ​ത്തം.

മ​ല​ബാ​റി​ലെ മ​യൂ​ര​ന​ര്‍​ത്ത​ക​നെ​ന്ന് വി​ശേ​ഷി​പ്പി​ക്കാ​വു​ന്ന ബ​ഹു​മു​ഖ പ്ര​തി​ഭ​യാ​ണ് പ​യ്യ​ന്നൂ​ര്‍ ന​മ്പ്യാ​ത്ര​ക്കൊ​വ്വ​ല്‍ ശി​വ​ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ "ശ്രീ​സ​ന്നി​ധി'​യി​ലെ ടി.​എം. പ്രേം​നാ​ഥ്. ഗ​രു​ഡനൃ​ത്തം, അ​ര്‍​ജു​ന​നൃ​ത്തം, ക​ഥ​ക​ളി എ​ന്നി​വ​ക്ക് പു​റ​മെ ക​ഴി​ഞ്ഞ 22 വ​ര്‍​ഷ​മാ​യി പൊ​യ്ക്കാ​ലി​ല്‍ മ​യൂ​ര​നൃ​ത്ത​വും ചെ​യ്യു​ന്നു എ​ന്ന​താ​ണ് ഇ​ദ്ദേ​ഹ​ത്തെ വ്യ​ത്യ​സ്ഥ​നാ​ക്കു​ന്ന​ത്.

പോ​ത്താ​ങ്ക​ണ്ടം ആ​ന​ന്ദ​ഭ​വ​നം ആ​ശ്ര​മ​ത്തി​ന്‍റെ അ​മ​ര​ക്കാ​ര​നാ​യ സ്വാ​മി കൃ​ഷ്ണാ​ന​ന്ദ ഭാ​ര​തി​യാ​ണ് 2003-ല്‍ ​മ​യൂ​ര​നൃ​ത്തി​ന്‍റെ ആ​ക​ര്‍​ഷ​ണ കേ​ന്ദ്ര​മാ​യ മ​യി​ല്‍​പീ​ലി​ത്തു​ണ്ടു​ക​ള്‍ പ്രേം​നാ​ഥി​ന്‍റെ ചി​ന്ത​ക​ളി​ലേ​ക്ക് ചാ​ര്‍​ത്തി​ക്കൊ​ടു​ത്ത​ത്.

അ​റി​യ​പ്പെ​ടു​ന്ന മ​യൂ​ര​ന​ര്‍​ത്ത​ക​ന്‍ കോ​ട്ട​യം ഏ​റ്റു​മാ​നൂ​ര്‍ ചൂ​ര​ക്കു​ള​ങ്ങ​ര​യി​ലെ കു​മാ​ര​നെ​ല്ലൂ​ര്‍ മ​ണി​യു​മാ​യി സ്വാ​മി​ജി​ക്കു​ണ്ടാ​യി​രു​ന്ന ബ​ന്ധ​മാ​ണ് ഇ​തി​നി​ട​യാ​ക്കി​യ​ത്. ഇ​തേ​ത്തുട​ര്‍​ന്ന് പൊ​യ്ക്കാ​ലി​ലേ​റാ​ന്‍ മാ​ന​സി​ക​മാ​യി ഒ​രു​ങ്ങി​യ പ്രേം​നാ​ഥി​ന് പോ​ത്താ​ങ്ക​ണ്ടം ആ​ന​ന്ദ​ഭ​വ​നി​ല്‍ വ​ച്ചാ​യി​രു​ന്നു മ​ണി​യാ​ശാ​നെ കൊ​ണ്ടു​വ​ന്ന് പ​രി​ശീ​ല​നം ന​ല്‍​കി​യ​ത്.

ആ​ശ്ര​മ​ത്തി​ന് സ​മീ​പം ക​ണ്ടെ​ത്തി​യ കു​മി​ഴ് മ​രം മു​റി​ച്ചാ​ണ് അ​തി​ല്‍ കോ​ട്ട​യ​ത്തു​നി​ന്നു കൊ​ണ്ടു​വ​ന്ന വി​ദ​ഗ്ദ​നാ​യ ആ​ശാ​രി​യെ​ക്കൊ​ണ്ട് പൊ​യ്ക്കാ​ലു​ണ്ടാ​ക്കി​യ​ത്. മ​യി​ല്‍​പ്പീ​ലി​യും മ​റ്റും പി​ടി​പ്പി​ച്ച് അ​ര​യി​ല്‍ ബ​ന്ധി​പ്പി​ക്കേ​ണ്ട ഇ​രു​പ​ത് കി​ലോ​യോ​ളം തൂ​ക്കം വ​രു​ന്ന കു​മി​ഴി​ന്‍റെ മ​യി​ല്‍ രൂ​പ​ത്തി​ലു​ള്ള ച​ട്ടം ഒ​റ്റ​ത്ത​ടി​യി​ല്‍ ചെ​ത്തി മി​നു​ക്കി​യെ​ടു​ത്ത​തും ഗു​രു അ​യ​ച്ച ആ​ശാ​രി​യാ​യി​രു​ന്നു.

അ​ഞ്ചു​മാ​സ​ത്തോ​ളം നീ​ണ്ട പ​രി​ശീ​ല​നം പൂ​ര്‍​ത്തീ​ക​രി​ച്ച പ്രേം​നാ​ഥ് 2003-ല്‍ ​ആ​ന​ന്ദ​ഭ​വ​ന്‍ ആ​ശ്ര​മ​ത്തി​ലെ ന​വ​രാ​ത്രി​യാ​ഘോ​ഷ​ത്തോ​ടു​നു​ബ​ന്ധി​ച്ചാ​യി​രു​ന്നു തെ​ക്ക​ന്‍ കേ​ര​ള​ത്തി​ന്‍റെ ഈ ​ക​ലാ​രൂ​പ​ത്തി​ന്‍റെ അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്.

മ​ട്ട​ന്നൂ​ര്‍ ശ​ങ്ക​ര​ന്‍​കു​ട്ടി​യു​ടെ വാ​ദ്യ​മേ​ള​ത്തി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ​യാ​യി​രു​ന്നു മ​ല​ബാ​റി​ലെ ആ​ദ്യ മ​യൂ​ര​ന​ര്‍​ത്ത​ന​ത്തി​ന്‍റെ അ​ര​ങ്ങേ​റ്റ​വും. ഇ​തി​നി​ട​യാ​ക്കി​യ സ്വാ​മി കൃ​ഷ്ണാ​ന​ന്ദ ഭാ​ര​തി​യോ​ടാ​ണ് ന​ന്ദി​പ​റ​യേ​ണ്ട​തെ​ന്ന് പ്രേം​നാ​ഥ് പ​റ​യു​ന്നു.

മ​യൂ​ര ന​ര്‍​ത്ത​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ലം

കു​മ​ാര​നെ​ല്ലൂ​ര്‍ രാ​ജാ​ക്ക​ന്മാ​രു​ടെ കാ​ല​ത്ത് പ​ഞ്ച​വാ​ദ്യ​ത്തി​ന്‍റെ​യും ചെ​ണ്ട​മേ​ള​ത്തി​ന്‍റെ​യും അ​ക​മ്പ​ടി​യോ​ടെ ക്ഷേ​ത്ര​സ​ന്നി​ധി​ക​ളി​ലാ​യി​രു​ന്നു മ​യൂ​ര​നൃ​ത്തം അ​ര​ങ്ങേ​റി​യി​രു​ന്ന​ത്. പി​ന്നീ​ട് ആ​ന​യെ​ഴു​ന്നു​ള്ള​ത്തോ​ടു​കൂ​ടി ക്ഷേ​ത്ര​ങ്ങ​ളി​ല്‍ വ​ഴി​പാ​ടാ​യി ന​ട​ത്താ​ന്‍ തു​ട​ങ്ങി.

സ്‌​ക​ന്ദ​പു​രാ​ണ​ത്തി​ലെ ശൂ​ര​പ​ദ്മാസു​ര വ​ധ​മാ​ണ് മ​യൂ​ര​ന​ര്‍​ത്ത​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​മാ​കു​ന്ന​ത്. താ​ര​കാ​സു​ര​നെ വ​ധി​ച്ച​ശേ​ഷം മ​യി​ലി​ന്‍റെ പു​റ​ത്തേ​റി​യു​ള്ള ശ്രീ ​സു​ബ്ര​ഹ്മ​ണ്യ​ന്‍റെ വി​ജ​യ​ശ്രീ​ലാ​ളി​ത​നാ​യു​ള്ള വ​ര​വാ​ണ് നൃ​ത്ത​രൂ​പ​ത്തി​ലൂ​ടെ ആ​വി​ഷ്‌​ക​രി​ക്കു​ന്ന​ത്. മ​യൂ​ര​ന​ര്‍​ത്ത​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​മി​താ​ണെ​ങ്കി​ലും ഇ​ന്ന് കോ​ട്ട​യം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ലാ​യി വി​ര​ലി​ലെ​ണ്ണാ​വു​ന്ന​വ​ര്‍ മാ​ത്ര​മാ​ണ് ഇ​ത് അവ​ത​രി​പ്പി​ക്കാ​നാ​യു​ള്ള​തെ​ന്ന് പ്രേം​നാ​ഥ് പ​റ​ഞ്ഞു.

ഇ​വ​രു​ടെ കൂ​ട്ട​ത്തി​ല്‍ പ്ര​മു​ഖ​നാ​യ കു​മാര​നെ​ല്ലൂ​ര്‍ മ​ണി​യെ​യാ​ണ് സ്വാ​മി കൃ​ഷ്ണാ​ന​ന്ദ ഭാ​ര​തി പ്രേം​നാ​ഥി​ന്‍റെ ഗു​രു​വാ​യി ക​ണ്ടെ​ത്തി​യ​ത്. 15 വ​യ​സ് മു​ത​ല്‍ ക​ഥ​ക​ളി പ​ഠി​ച്ച​ത് മ​യൂ​ര​നൃ​ത്ത​ത്തി​ന് സ​ഹാ​യ​ക​മാ​യെ​ന്നും ഗ​രു​ഡ​നൃ​ത്ത​വും അ​ര്‍​ജു​നനൃ​ത്ത​വും ക​ഥ​ക​ളി​യും പ​ഠി​ച്ച​വ​ര്‍ മ​യൂ​ര​നൃ​ത്ത​ത്തി​ലേ​ക്ക് വ​രാ​ന്‍​ മ​ടി​ക്കു​ന്ന​തി​നാ​ല്‍ ഈ ​നാ​ലു ക​ലാ​രൂ​പ​ങ്ങ​ളും പ​ഠി​ച്ച​വ​ര്‍ അ​ത്യ​പൂ​ര്‍​വ​മാ​യി​രി​ക്കു​മെ​ന്നും പ്രേം​നാ​ഥ് പ​റ​യു​ന്നു.

ഒ​ന്ന​ര​യ​ടി ഉ​യ​ര​മു​ള്ള പൊ​യ്ക്കാ​ലി​ല്‍ ശ​രീ​ര​ഭാ​ര​ത്തി​ന്‍റെ തു​ല​നം നി​ല​നി​ര്‍​ത്തി അ​തി​സൂ​ക്ഷ്മ​ത​യോ​ടെ​യു​ള്ള ചു​വ​ടു​വ​യ്പ്പു​ക​ളി​ലൂ​ടെ​യാ​ണ് മ​യൂ​ര​ന​ര്‍​ത്ത​നം അ​ര​ങ്ങേ​റു​ന്ന​ത്. ര​ണ്ടി​ഞ്ചി​ല്‍ താ​ഴെ​യാ​ണ് നി​ല​ത്തു​മു​ട്ടു​ന്ന പൊ​യ്ക്കാ​ലി​ന്‍റെ ചു​റ്റ​ള​വ്. ഒ​ന്ന​ര​യ​ടി ഉ​യ​ര​ത്തി​ല്‍ പാ​ദ​ങ്ങ​ള്‍ വ​യ്ക്കാ​നു​ള്ളി​ട​ത്തും മു​ട്ടി​ന് താ​ഴേ​യു​മാ​യി പൊ​യ്ക്കാ​ലി​നെ​കെ​ട്ടി ബ​ന്ധി​പ്പി​ച്ചാ​ണ് ഒ​രു​ക്ക​ങ്ങ​ള്‍ തു​ട​ങ്ങു​ന്ന​ത്.

ക​ഥ​ക​ളി​യി​ലെ മു​ഖ​ത്തെ​ഴു​ത്തും അ​ട​യാ​ഭ​ര​ണ​ങ്ങ​ളു​ടെ കു​റേ ഭാ​ഗ​വും ചേ​ര്‍​ത്തു​ള്ള ച​മ​യ​ങ്ങ​ള്‍ മ​യൂ​ര​നൃ​ത്ത​ത്തി​ന്‍റെ അ​ഴ​ക് വ​ര്‍​ധി​പ്പി​ക്കു​ന്നു. അ​ര​യി​ല്‍ ബ​ന്ധി​പ്പി​ച്ച മ​ര​ത്ത​ടി​യി​ല്‍ അ​ഞ്ച് അടു​ക്കു​ക​ളി​ലാ​യി ര​ണ്ടാ​യി​ര​ത്തോ​ളം മ​യി​ല്‍​പ്പീ​ലി​ക​ളാ​ണ് ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ഈ ​മ​യി​ല്‍​പീ​ലി​ക​ള്‍ ത​ന്നെ​യാ​ണ് മ​യൂ​ര​നൃ​ത്ത​ത്തി​ന്‍റെ വ​ശ്യ​ത​യും. പ​ഞ്ച​വാ​ദ്യം, ചെ​ണ്ട​മേ​ളം, താ​യ​മ്പ​ക എ​ന്നി​വ​യാ​ണ് പ​ശ്ചാ​ത്ത​ല​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. കു​ണ്ട​നാ​ച്ചി, പാ​ഞ്ചാ​രി, മു​റി​യ​ട​ന്ത, ഏ​കം, തൃ​പു​ട, ചെ​മ്പ​ട താ​ള​ങ്ങ​ളാ​ണ് മ​യൂ​ര​ന​ര്‍​ത്ത​ന​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

പ്രോ​ത്സാ​ഹ​നം ല​ഭി​ക്കാ​തെ​പോ​യ നാ​ട​ന്‍​ക​ല

കാ​ര്യ​മാ​യ വ​രു​മ​ാന​മൊ​ന്നും ഇ​തി​ലൂ​ടെ ല​ഭി​ക്കു​ന്നി​ല്ലെ​ങ്കി​ലും ഒ​ര​നു​ഷ്ഠാ​ന​മെ​ന്ന രീ​തി​യി​ലാ​ണ് പ്രേം​നാ​ഥ് മ​യൂ​ര നൃ​ത്ത​ത്തെ ​കാ​ണു​ന്ന​തും അ​വ​ത​രി​പ്പി​ക്കു​ന്ന​തും. കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ ഭാ​ര​ത് ഭ​വ​ന്‍ സാം​സ്‌​കാ​രി​ക സം​ഘ​ട​ന ഇ​ന്ത്യ​യ്ക്ക​ക​ത്തും പു​റ​ത്തു​മാ​യി സം​ഘ​ടി​പ്പി​ച്ച വി​വി​ധ പ​രി​പാ​ടി​ക​ളി​ല്‍ പ്രേം​നാ​ഥ് മ​യൂ​ര​നൃ​ത്തം അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്.

ര​ജ​നീ​കാ​ന്തി​ന്‍റെ വേ​ട്ട​യാ​ന്‍ സി​നി​മ​യി​ലെ പാ​ട്ടു​സീ​നി​ല്‍ മ​യൂ​ര​നൃ​ത്തം അ​വ​ത​രി​പ്പി​ക്കാ​ന്‍ ക​ഴി​ഞ്ഞ​തും ഭാ​ഗ്യ​മാ​യി പ്രേം​നാ​ഥ് ക​രു​തു​ന്നു. ക്ഷേ​ത്രോ​ത്സ​വ​ത്തി​നും ആ​ന​യെ​ഴു​ന്ന​ള്ള​ത്തി​നും ഘോ​ഷ​യാ​ത്ര​ക​ള്‍​ക്കും വ​ര്‍​ണ​പ്പൊ​ലി​മ ചാ​ര്‍​ത്താ​നാ​യി സം​ഘാ​ട​ക​ര്‍ പ്രേം​നാ​ഥി​നെ ക്ഷ​ണി​ക്കാ​റു​ണ്ട്.

മ​ല​ബാ​ര്‍ മേ​ഖ​ല​യി​ല്‍ മ​യൂ​ര​നൃ​ത്ത​ത്തി​ല്‍ പ്രേം​നാ​ഥി​ന് പ​ക​രം​ വ​യ്ക്കാ​ന്‍ മ​റ്റാ​രു​മി​ല്ലാ​യെ​ന്ന​താ​ണ​വ​സ്ഥ. അ​ന്യം നി​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന നാ​ട​ന്‍ ക​ല​ക​ള്‍​ക്കാ​യി ജീ​വി​തം മാ​റ്റി​വ​യ്ക്കു​മ്പോ​ഴും സ​ര്‍​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു കാ​ര്യ​മാ​യ പ്രോ​ത്സാ​ഹ​ന​ങ്ങ​ള്‍ ല​ഭി​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി​യും ഇ​ദ്ദേ​ഹ​ത്തി​നു​ണ്ട്.

അ​ന്യം നി​ല്‍​ക്കു​ന്ന ക​ല​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഫോ​ക്‌​ലോ​ര്‍ അ​ക്കാ​ദ​മി​യും പ്രേം​നാ​ഥി​നെ മ​റ​ന്ന മ​ട്ടാ​ണ്. ഫോ​ണ്‍: 9656921076. സം​ഗീ​താ​ധ്യാ​പി​ക ശ്രീ​ക​ല​യാ​ണ് ഭാ​ര്യ. മ​ക്ക​ള്‍: നി​ലീ​ന, ന​യ​നി​ക.

Todays Story

ക​രി​ങ്കോ​ളി പാ​മ്പ്; സ​ത്യ​മോ മി​ഥ്യ​യോ

അ​ധി​ക​മൊ​ന്നും മ​നു​ഷ്യ​സ്പ​ർ​ശ​മേ​ൽ​ക്കാ​ത്ത കാ​ടു​ക​ളു​ടെ ഉ​ള്ള​റ​ക​ളി​ൽ​നി​ന്ന് ന​മ്മു​ടെ പ​ഴ​യ​കാ​ല​ത്തെ നാ​യാ​ട്ടു​കാ​രും ആ​ദി​വാ​സി സ​മൂ​ഹ​ങ്ങ​ളും പ​റ​ഞ്ഞു​പ​ര​ത്തി​യ ഉ​ൾ​ക്കി​ടി​ല​മു​ണ്ടാ​ക്കു​ന്ന ക​ഥ​ക​ളി​ലെ പ​തി​വു​സാ​ന്നി​ധ്യ​മാ​യി​രു​ന്നു പേ​ടി​പ്പെ​ടു​ത്തു​ന്ന രൂ​പ​മു​ള്ള ക​രി​ങ്കോ​ളി എ​ന്ന പാ​മ്പ്.

പാ​മ്പെ​ന്ന് തീ​ർ​ത്തും വി​ളി​ക്കാ​നാ​വി​ല്ല. കോ​ഴി​യു​ടെ​യും പാ​മ്പി​ന്‍റെ​യും പ്ര​ത്യേ​ക​ത​ക​ൾ ഒ​ത്തു​ചേ​ർ​ന്ന ജീ​വി​യെ​ന്നാ​ണ് പ​ഴ​യ കാ​ല​ങ്ങ​ളി​ലെ വി​വ​ര​ണം. ഇ​ങ്ങ​നെ​യൊ​രു ജീ​വി യ​ഥാ​ർ​ഥ​ത്തി​ൽ ന​മ്മു​ടെ വ​നാ​ന്ത​ര​ങ്ങ​ളി​ലു​ണ്ടെ​ന്നു ത​ന്നെ​യാ​ണ് ഇ​പ്പോ​ഴും പ​ല​രും വി​ശ്വ​സി​ക്കു​ന്ന​ത്.

നി​ബി​ഡ വ​ന​ങ്ങ​ൾ​ക്കു​ള്ളി​ൽ നി​ന്ന് ചൂ​ളം​വി​ളി​ക്കു​ന്ന​തു​പോ​ലു​ള്ള ശ​ബ്ദം കേ​ട്ടാ​ൽ അ​ത് ക​രി​ങ്കോ​ളി​യു​ടേ​താ​ണെ​ന്നാ​ണ് പ​ണ്ടു​ള്ള പ​ല​രും പ​റ​യു​ക. ക​രി​ങ്കോ​ളി​ക​ളു​ടെ പൂ​വ​നും പി​ട​യും അ​ടു​ത്ത​ടു​ത്തു​ണ്ടെ​ന്നു കാ​ണി​ക്കാ​നാ​ണ​ത്രേ ഇ​ങ്ങ​നെ ശ​ബ്ദ​മു​ണ്ടാ​ക്കു​ന്ന​ത്.

ആ​ൺ പാ​മ്പ് പൂ​വ​ൻ​കോ​ഴി​യു​ടെ കൂ​വ​ലി​ന് സ​മാ​ന​മാ​യ ശ​ബ്ദ​വും ഉ​ണ്ടാ​ക്കും. പെ​ൺ​പാ​മ്പ് പി​ട​യെ​പ്പോ​ലെ കു​റു​കും. ആ​ൺ​പാ​മ്പി​ന് 16 അ​ടി​യോ​ളം നീ​ള​വും ക​രി​ങ്കോ​ഴി​യു​ടെ നി​റ​വും ത​ല​യി​ൽ ചു​വ​ന്ന പൂ​വു​മു​ണ്ടാ​കും. കോ​ഴി​പ്പൂ​വ​ൻ എ​ന്നു​ത​ന്നെ​യാ​ണ് അ​തി​നെ നാ​ട്ടു​ഭാ​ഷ​യി​ൽ വി​ളി​ക്കു​ക. കോ​ളി​യെ​ന്നും പി​ട​യെ​ന്നും വി​ളി​ക്കു​ന്ന പെ​ണ്ണി​ന് ആ​ണി​നേ​ക്കാ​ൾ നീ​ള​ക്കൂ​ടു​ത​ലു​ണ്ടാ​കും.

നി​ബി​ഡ വ​ന​ങ്ങ​ൾ​ക്കു​ള്ളി​ൽ ചോ​ല​ക​ൾ​ക്ക് സ​മീ​പ​മാ​യാ​ണ് ഇ​വ പൊ​തു​വേ ഉ​ണ്ടാ​കു​ക. ചെ​റു​ജീ​വി​ക​ളാ​ണ് ഇ​വ​യു​ടെ ഭ​ക്ഷ​ണം. മ​നു​ഷ്യ​രെ ക​ണ്ടാ​ൽ വി​ഷം​ചീ​റ്റി ആ​ക്ര​മി​ക്കും. പെ​ൺ​പാ​മ്പ് ഇ​ല​ക​ളും ചു​ള്ളി​ക്ക​മ്പു​ക​ളും കൂ​ട്ടി​യി​ട്ട് അ​ട​യി​രി​ക്കു​മ്പോ​ഴും പൂ​വ​ൻ അ​ടു​ത്ത് കാ​വ​ലു​ണ്ടാ​കും.

ഇ​ങ്ങ​നെ പോ​കു​ന്നു പ​ഴ​യ​കാ​ല​ത്തെ വി​വ​ര​ണ​ങ്ങ​ൾ. പ​ക്ഷേ ആ​ധു​നി​ക ലോ​ക​ത്തു​നി​ന്ന് ജ​ന്തു​ശാ​സ്ത്ര ഗ​വേ​ഷ​ക​രോ വ​നം​വ​കു​പ്പു​കാ​രോ ഉ​ൾ​പ്പെ​ടെ ആ​രും ഇ​ങ്ങ​നെ​യൊ​രു ജീ​വി​യെ നേ​രി​ട്ട് ക​ണ്ടി​ട്ടി​ല്ല.

ഇ​ങ്ങ​നെ​യൊ​രു പാ​മ്പി​ന്‍റെ ക​ഥ കേ​ര​ള​ത്തി​ൽ മാ​ത്ര​മ​ല്ല ഉ​ള്ള​ത്. അ​മേ​രി​ക്ക​യി​ലും ചൈ​ന​യി​ലും ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ലു​മെ​ല്ലാം ക്രോ​വിം​ഗ് ക്ര​സ്റ്റ​ഡ് കോ​ബ്ര (crowing crested cobra) എ​ന്ന് ഇം​ഗ്ലീ​ഷി​ൽ പേ​രു​ള്ള ഈ ​പാ​മ്പി​നെ​ക്കു​റി​ച്ചു​ള്ള ഭീ​തി​ജ​ന​ക​മാ​യ ക​ഥ​ക​ൾ നൂ​റ്റാ​ണ്ടു​ക​ളാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്.

ആ​ധു​നി​ക കാ​ല​ത്ത് ഇ​തി​നെ നേ​രി​ട്ടു ക​ണ്ട​വ​ർ അ​വി​ടെ​യും ആ​രു​മി​ല്ലെ​ന്നു മാ​ത്രം. ക​രി​ങ്കോ​ളി എ​ന്ന​തി​നു പു​റ​മേ മ​ഞ്ഞ​ക്കോ​ളി, ക​രി​വെ​ത​ല, ക​രി​ഞ്ചാ​ത്തി എ​ന്നീ പേ​രു​ക​ളി​ലും ആ​ദി​വാ​സി​ക​ൾ​ക്കി​ട​യി​ലും മ​റ്റും കാ​ല​ങ്ങ​ളാ​യി ഇ​ത് അ​റി​യ​പ്പെ​ടു​ന്നു​ണ്ട്.

കേ​ര​ള​ത്തി​ൽ പ​ല​യി​ട​ങ്ങ​ളി​ലും ദ​ശാ​ബ്ദ​ങ്ങ​ൾ​ക്കു മു​മ്പ് ഇ​വ മ​ല​വെ​ള്ള​ത്തി​ൽ ഒ​ഴു​കി​യെ​ത്തി​യി​രു​ന്ന​താ​യും തേ​യി​ല​ത്തോ​ട്ട​ങ്ങ​ളി​ലെ ല​യ​ങ്ങ​ളി​ലെ​ത്തി​യി​രു​ന്ന​താ​യും നാ​യാ​ട്ടു​കാ​ർ വെ​ടി​വ​ച്ചു കൊ​ന്ന​താ​യു​മൊ​ക്കെ ഒ​ന്നോ ര​ണ്ടോ ത​ല​മു​റ​ക​ൾ​ക്കു​മു​മ്പ് കൈ​മാ​റി​ക്കി​ട്ടി​യ ക​ഥ​ക​ളു​ണ്ട്. പ​ക്ഷേ ഈ ​ക​ഥ​ക​ൾ​ക്കു പി​ന്നാ​ലെ അ​ന്വേ​ഷി​ച്ചു​പോ​യ​വ​ർ​ക്ക് ഇ​തു​വ​രെ കാ​ര്യ​മാ​യ തെ​ളി​വു​ക​ളൊ​ന്നും കി​ട്ടി​യി​ട്ടി​ല്ല.

പാ​മ്പ് വ​ർ​ഗ​ത്തി​ൽ​പ്പെ​ട്ട ജീ​വി​ക​ൾ​ക്ക് സ്വ​ന​പേ​ട​ക​മി​ല്ലാ​ത്ത​തി​നാ​ൽ കൂ​വാ​നോ ചൂ​ള​മ​ടി​ക്കാ​നോ ക​ഴി​യി​ല്ല എ​ന്ന​തു​ത​ന്നെ​യാ​ണ് ഈ ​ക​ഥ​ക​ളെ ശാ​സ്ത്ര​സ​ത്യ​ങ്ങ​ളു​ടെ വെ​ളി​ച്ച​ത്തി​ൽ നോ​ക്കു​മ്പോ​ൾ സം​ശ​യാ​സ്പ​ദ​മാ​ക്കു​ന്ന​ത്. ചൂ​ള​മ​ടി​ക്കു​ന്ന പാ​മ്പ് എ​ന്ന സ​ങ്ക​ല്പം പ​ഴ​യ കാ​ല​ത്തെ ആ​ളു​ക​ളു​ടെ ഭ​യ​വും ഭാ​വ​ന​യും ഇ​ട​ക​ല​ർ​ന്ന​പ്പോ​ൾ ഉ​ണ്ടാ​യ​താ​കാം.

പ​രി​ണാ​മ​ത്തി​ന്‍റെ ഇ​തു​വ​രെ അ​റി​വാ​യ ഘ​ട്ട​ങ്ങ​ൾ വ​ച്ചു​നോ​ക്കി​യാ​ൽ പ​ക്ഷി​വ​ർ​ഗ​ത്തി​ൽ​പ്പെ​ട്ട കോ​ഴി​യും ഉ​ര​ഗ​വ​ർ​ഗ​ത്തി​ൽ​പ്പെ​ട്ട പാ​മ്പും കൂ​ടി​ച്ചേ​ർ​ന്ന ഒ​രു ജീ​വി​യു​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത തു​ലോം വി​ര​ള​മാ​ണ്. ആ​ളു​ക​ൾ ഭ​യാ​ന​ക​മാ​യ ഏ​തെ​ങ്കി​ലും പാ​മ്പി​നെ ക​ണ്ട സ​മ​യ​ത്ത് കാ​ട്ടി​ൽ​നി​ന്ന് കേ​ട്ട മ​റ്റു ശ​ബ്ദ​ങ്ങ​ളെ പാ​മ്പി​ന്‍റേ​താ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​ച്ച​താ​കാ​നാ​ണ് സാ​ധ്യ​ത.

രാ​ജ​വെ​മ്പാ​ല പോ​ലു​ള്ള പാ​മ്പു​ക​ൾ പ​ടം​പൊ​ഴി​ക്കു​മ്പോ​ൾ പ​ല​പ്പോ​ഴും തൊ​ലി​യു​ടെ അ​ല്പ​ഭാ​ഗം ത​ല​യോ​ടു​ചേ​ർ​ന്ന് ബാ​ക്കി​നി​ൽ​ക്കാ​റു​ണ്ട്. ഇ​തി​നു മി​ക്ക​വാ​റും ചു​വ​ന്ന നി​റം ത​ന്നെ​യാ​ണ് ഉ​ണ്ടാ​കാ​റു​ള്ള​ത്.

ഇ​ങ്ങ​നെ ക​ണ്ട​തി​നെ​യാ​കാം പ​ഴ​യ​കാ​ല​ത്തെ ആ​ളു​ക​ൾ പൂ​വാ​യി തെ​റ്റി​ദ്ധ​രി​ച്ച​തെ​ന്നും ആ​ധു​നി​ക കാ​ല​ത്തെ ശാ​സ്ത്ര ഗ​വേ​ഷ​ക​ർ ക​രു​തു​ന്നു. ഇ​ല​ക​ളും ചു​ള്ളി​ക്ക​മ്പു​ക​ളും കൂ​ട്ടി​യി​ട്ട് അ​ട​യി​രി​ക്കു​ന്ന സ്വ​ഭാ​വ​വും രാ​ജ​വെ​മ്പാ​ല​യു​മാ​യി യോ​ജി​ക്കു​ന്ന​താ​ണ്.

1958ൽ ​എ​ൻ. പ​ര​മേ​ശ്വ​ര​ൻ എ​ഴു​തി​യ വ​ന​സ്മ​ര​ണ​ക​ൾ എ​ന്ന പു​സ്ത​ക​ത്തി​ൽ ക​രി​ങ്കോ​ളി എ​ന്ന പാ​മ്പി​നെ​ക്കു​റി​ച്ച് ആ​ധി​കാ​രി​ക​മാ​യി പ​രാ​മ​ർ​ശി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ, അ​തി​നു​ശേ​ഷം ശാ​സ്ത്ര​കാ​ര​നാ​യ ഡോ. ​കെ.​ജി. അ​ടി​യോ​ടി എ​ഴു​തി​യ കേ​ര​ള​ത്തി​ലെ വി​ഷ​പ്പാ​മ്പു​ക​ൾ എ​ന്ന പു​സ്ത​ക​ത്തി​ൽ പാ​മ്പു​ക​ളെ​ക്കു​റി​ച്ച് കാ​ല​ങ്ങ​ളാ​യു​ള്ള ഭ​യ​വും ഭാ​വ​ന​യും ഇ​ട​ക​ല​ർ​ന്ന് സൃ​ഷ്ടി​ക്ക​പ്പെ​ട്ട സാ​ങ്ക​ല്പി​ക സ​ർ​പ്പ​മാ​ണ് ഇ​തെ​ന്നാ​ണ് വ്യ​ക്ത​മാ​ക്കു​ന്ന​ത്.

Latest News

Up